പോസ്റ്റുമോർട്ടം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1982ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണ് പോസ്റ്റ് മോർട്ടം. രജപുഷ്പയുടെ ബാനറിൽ പുഷ്പരാജൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും പുഷ്പരാജന്റേതായിരുന്നു. ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതിയ 'പോസ്റ്റ് മോർട്ടം' സംവിധാനം ചെയ്തത് ശശികുമാർ ആയിരുന്നു. പ്രേംനസീർ, സുകുമാരൻ, മമ്മൂട്ടി, ബാലൻ കെ. നായർ, ജനാർദ്ദനൻ, ജലജ, സത്യകല, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. [1]

അവലംബം[തിരുത്തുക]

  1. പോസ്റ്റ് മോർട്ടം - www.malayalachalachithram.com