കമ്മത്ത് & കമ്മത്ത്
കമ്മത്ത് & കമ്മത്ത് | |
---|---|
സംവിധാനം | തോംസൺ കെ. തോമസ് |
നിർമ്മാണം | ആന്റോ ജോസഫ് |
രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
അഭിനേതാക്കൾ | |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | സന്തോഷ് വർമ്മ |
ഛായാഗ്രഹണം | അനിയ നായർ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | ആന്റോ ജോസഫ് ഫിലിം കമ്പനി |
വിതരണം | ആൻ മെഗാ മീഡിയ റിലീസ് |
റിലീസിങ് തീയതി | 2013 ജനുവരി 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമ്മത്ത് & കമ്മത്ത്. മമ്മൂട്ടിയും ദിലീപും കമ്മത്ത് സഹോദരന്മായി പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നിവരാണ് നായികമാർ. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ച ഈ ചിത്രം ആൻ മെഗാ മീഡിയ വിതരണം ചെയ്തിരിക്കുന്നു. തമിഴ് നടൻ ധനുഷ് ഒരു അതിഥിവേഷത്തിൽ ഈ ചിത്രത്തിലെത്തുന്നു.
2013 ജനുവരി 25-നു പ്രദർശനശാലകളിലെത്തിയ ചിത്രത്തിന്റെ സംപ്രേഷണാവകാശം റെക്കാർഡ് തുകയായ ₹4.95 കോടിക്കാണ് മഴവിൽ മനോരമ വാങ്ങിയത്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – രാജരാജ കമ്മത്ത്
- ദിലീപ് – ദേവരാജ കമ്മത്ത്
- റിമ കല്ലിങ്കൽ – മഹാലക്ഷ്മി
- കാർത്തിക നായർ – സുരേഖ
- നരേൻ – ഇൻകം ടാക്സ് ഓഫീസർ
- ബാബുരാജ് – ഡ്രൈവർ ഗോപി
- ധനുഷ് – അതിഥിവേഷം
നിർമ്മാണം
[തിരുത്തുക]താരനിർണ്ണയം
[തിരുത്തുക]ചിത്രത്തിലെ നായകന്മാരിലൊരാളായി മമ്മൂട്ടിയെ ആദ്യം തന്നെ നിശ്ചയിച്ചു. രണ്ടാമത്തെ നായകനായ ചിത്രത്തിലെ മമ്മൂട്ടിയുടെ സഹോദരകഥാപാത്രത്തെ അവതരിപ്പിക്കാൻ ജയറാമിനെ ആയിരുന്നു ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ തിരക്കുമൂലം അദ്ദേഹം പിന്മാറിയപ്പോൾ ബദലായി ദിലീപിനെ പരിഗണിച്ചു.[1] മറ്റൊരു പ്രധാനകഥാപാത്രമായ ഇൻകം ടാക്സ് ഓഫീസറിനെ അവതരിപ്പിക്കാൻ നരേനിനെ തിരഞ്ഞെടുത്തു. തമിഴ് നടനായ ധനുഷ് കമ്മത്ത് സഹോദരന്മാരുടെ ഹോട്ടൽ ഉദ്ഘാടനം ചെയ്യാൻ വരുന്ന താരമായി അതിഥിവേഷത്തിലെത്തുന്നു.[2][3] സഹോദരിമാരായ നായികമാരെ അവതരിപ്പിക്കാൻ റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നവിരെ നിശ്ചയിച്ചു.
ചിത്രീകരണം
[തിരുത്തുക]ചിത്രത്തിന്റെ പ്രധാനഘടകമായ കമ്മത്ത് ദോശ ഹോട്ടൽ കലാസംവിധായകനായ മനു ജഗദാണ് സെറ്റിട്ട് നിർമ്മിച്ചത്. 35 ലക്ഷത്തോളം രൂപ പ്രസ്തുത സെറ്റിനു വേണ്ടി ചെലവഴിച്ചു.
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മ്യൂസിക് 247 വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ദോശ ദോശ" | ശങ്കർ മഹാദേവൻ, എം. ജയചന്ദ്രൻ, നിഖിൽ രാജ് | ||||||||
2. | "നിന്റെ പിന്നാലെ" | അൻവർ സാദത്ത് | ||||||||
3. | "കോയമ്പത്തൂർ നാട്ടിലെ" | ഹരിചരൺ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ് | ||||||||
4. | "കാറ്റാടി കാറ്റാടി" | രാജേഷ് കൃഷ്ണൻ, സംഗീത ശ്രീകാന്ത് |
അവലംബം
[തിരുത്തുക]- ↑ "Mammootty And Dileep In Kammath And Kammath - Exclusive Stills | Dhanush In Malayalam - Tamil Movies". Zimbio. Retrieved 2012-11-10.
- ↑ The writer has posted comments on this article. "Dhanush shoots with [[Mammootty]] and [[Dileep(actor)|Dileep]] in Kochi - The Times of India". Timesofindia.indiatimes.com. Retrieved 2012-11-10.
{{cite web}}
: URL–wikilink conflict (help) - ↑ http://www.tikkview.com/movies/3229-kammath-and-kammath
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് കമ്മത്ത് & കമ്മത്ത്