ചട്ടമ്പിനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചട്ടമ്പിനാട്
പോസ്റ്റർ
സംവിധാനംഷാഫി
നിർമ്മാണംനൗഷാദ്
ആന്റോ ജോസഫ്
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾമമ്മൂട്ടി
ലക്ഷ്മി റായ്
മനോജ്‌ കെ. ജയൻ
ജനാർദ്ദനൻ
വിനു മോഹൻ
മൈഥിലി
സംഗീതംഅലക്സ് പോൾ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
മുരുകൻ കാട്ടാക്കട
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോബിഗ് സ്ക്രീൻ പ്രൊഡക്ഷൻസ്
പ്ലേ ഹൗസ്
വിതരണംപ്ലേ ഹൗസ് റിലീസ്
റിലീസിങ് തീയതി2009 ഡിസംബർ 24
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം135 മിനിറ്റ്

ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി, വിനു മോഹൻ, മനോജ്‌ കെ. ജയൻ, ജനാർദ്ദനൻ, ലക്ഷ്മി റായ്, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചട്ടമ്പിനാട്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ്, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്ലേ ഹൗസ് റിലീസ് ആണ്. ബെന്നി പി. നായരമ്പലം ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.

ചട്ടമ്പിനാട് 2009 ഡിസംബർ 24-ന് കേരളത്തിൽ 80 സ്‌ക്രീനുകളിൽ റിലീസ് ചെയ്തു. നിരൂപകരിൽ നിന്ന് സമ്മിശ്രവും പ്രതികൂലവുമായ റിവ്യൂകൾ ലഭിച്ചിട്ടും ചിത്രം വാണിജ്യപരമായി വിജയിച്ചു. സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കഥാപാത്രം വർഷങ്ങളായി ആരാധനാ പദവി നേടുകയും സുരാജ് വെഞ്ഞാറമൂടിന്റെ അവിസ്മരണീയമായ വേഷങ്ങളിലൊന്നായി തുടരുകയും ചെയ്യുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി വീരേന്ദ്ര മല്ലയ്യ
വിനു മോഹൻ മുരുകൻ
മനോജ്‌ കെ. ജയൻ മല്ലഞ്ചിറ ചന്ദ്രമോഹൻ ഉണ്ണിത്താൻ
സിദ്ദിഖ് കാട്ടാപ്പിള്ളി നാഗേന്ദ്രൻ
ജനാർദ്ദനൻ വടിവാൾ വാസു
സുരാജ് വെഞ്ഞാറമൂട് ദശമൂലം ദാമു
കലാഭവൻ നവാസ്
ടി.പി. മാധവൻ മുരുകന്റെ അച്ഛൻ
ബാലചന്ദ്രൻ ചുള്ളിക്കാട് കാട്ടാപ്പിള്ളി ചെറിയ കുറുപ്പ്
നാരായണൻ കുട്ടി പരമുപിള്ള
മോഹൻ ജോസ് പണിക്കർ
ടി.ജി. രവി ചങ്കേരി മാധവൻ
സായി കുമാർ എസ്.ഐ. കൃഷ്ണദാസ്
കലാശാല ബാബു കാട്ടുപ്പള്ളി കുറുപ്പ്
സലീം കുമാർ മാക്രി ഗോപാലൻ
സാജു കൊടിയൻ
ബോബൻ ആലും‌മൂടൻ
വിജയരാഘവൻ മല്ലഞ്ചിറ ഉണ്ണിത്താൻ
വി.കെ. ശ്രീരാമൻ സ്വയം
ലക്ഷ്മി റായ് ഗൗരി
മൈഥിലി മീനാക്ഷി
ശോഭ മോഹൻ രുക്മിണി
ബിന്ദു പണിക്കർ


ദശമൂലം ദാമു എന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം ഏറെ ആരാധകരെ സൃഷ്ടിച്ചു. ട്രോളുകളിലും ഇന്ന് ദശമൂലം ദാമു ഒരു തരംഗമാണ്.

സംഗീതം[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ, മുരുകൻ കാട്ടാക്കട എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം മനോജ് പിള്ള
ചിത്രസം‌യോജനം വി. സാജൻ
കല ജോസഫ് നെല്ലിക്കൽ
ചമയം പട്ടണം റഷീദ്, ജോർജ്ജ്
വസ്ത്രാലങ്കാരം എസ്.ബി. സതീഷ്, കുമാർ
സംഘട്ടനം അനൽ അരശ്
പരസ്യകല കോളിൻസ് ലിയോഫിൽ
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം അജിത് വി. ശങ്കർ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം അനൂപ്
ഡി.ടി.എസ്. മിക്സിങ്ങ് അജിത് എ. ജോർജ്ജ്
കോറിയോഗ്രാഫി വിഷ്ണുദേവ്
സ്പെഷ്യൽ എഫക്റ്റ്സ് ബിജോയ് ഉറുമീസ്
കളർ കൺസൾട്ടന്റ് നാരായണൻ

സ്പിൻ ഓഫ്[തിരുത്തുക]

2019-ൽ ചട്ടമ്പിനാട് സിനിമയിലെ ഒരു ഹാസ്യ കഥാപാത്രമായ ദശമൂലം ദാമു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സ്പിൻ ഓഫ് ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രഖ്യാപിച്ചു . ദശമൂലം ദാമു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിനായി ട്രോളർമാരും നെറ്റിസൺമാരും തന്നെ നിരന്തരം ബഗ് ചെയ്യാറുണ്ടെന്ന് സംവിധായകൻ ഷാഫി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചട്ടമ്പിനാട്&oldid=3814207" എന്ന താളിൽനിന്ന് ശേഖരിച്ചത്