അലകടലിനക്കരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലകടലിനക്കരെ
സംവിധാനംജോഷി
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
രചനകലൂർ ഡെന്നീസ്
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾപ്രേംനസീർ
മധു
ശോഭന
മമ്മുട്ടി
സംഗീതംഗംഗൈ അമരൻ
സ്റ്റുഡിയോഎവർഷൈൻ പ്രൊഡക്ഷൻസ്
വിതരണംഎവർഷൈൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 7 സെപ്റ്റംബർ 1984 (1984-09-07)
രാജ്യംഭാരതം
ഭാഷമലയാളം

തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അലകടലിനക്കരെ. 1982-ൽ പുറത്തിറങ്ങിയ വിധാതാ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പുനർനിർമ്മാണമാണ് ഈ ചിത്രം. മധു നായകകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, ശോഭന ,മമ്മുട്ടി തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു. ഗംഗൈ അമരൻ ആണ് സംഗീതം [1][2][3]

ഇതിവൃത്തം[തിരുത്തുക]

സത്യസന്ധനായ മകന്റെ മരണത്തിനു കാരണക്കാരായവരെ ശിക്ഷിക്കാൻ സ്വയം തെറ്റുകളീലേക്കും കള്ളക്കടത്തിലേക്കും തിരിഞ്ഞ ഒരു കഥാപാത്രമാണ് ബാലു. കൊച്ചുമോനായിരുന്നു അയാളൂടെ പ്രതീക്ഷ. പക്ഷേ ആനന്ദ് ഈ തിന്മകളെ തള്ളിപ്പറയുന്നു. ബാലു ദാസ് എന്നപേരിൽ പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യത്തിൽ (വിജയാ ഗ്രൂപ്പിൽ കണ്ണുവച്ച് മഹേന്ദ്രൻ അന്തച്ചിദ്രങ്ങൾക്ക് ശ്രമിക്കുന്നു. കുറെ വിജയിക്കുന്നു. മിക്കതും ബാലു തകർക്കുന്നു. അവസാനം ആനന്ദ് മഹേന്ദ്രനെ കൊന്നപ്പൊഴേക്കും ബാലുവും ചാവുന്നു.


താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു ബാലു, ദാസ് (സ്മഗ്ലർ വിജയ ഗ്രൂപ് എം ഡി)
2 പ്രേം നസീർ യൂസഫ്) ബാലുവിന്റെ സുഹൃത്ത്
3 എം.ജി.സോമൻ മോഹൻ (കസ്റ്റംസ് ഓഫീസർ)ബാലുവിന്റെ മകൻ
4 മമ്മുട്ടി ആനന്ദ് (മോഹന്റെ മകൻ)
5 ഉമ്മർ രാജശേഖരൻ (സ്മഗ്ലർ)
6 ശോഭന ഡൈസി (ആനന്ദിന്റെ കാമുകി)
7 സുമലത മോഹന്റെ ഭാര്യ
8 ജോസ് പ്രകാശ് വീരേന്ദ്രനാഥ് (സ്മഗ്ലർ)
9 ഗോവിന്ദൻകുട്ടി വീരേന്ദ്രന്റെ ശിങ്കിടി
10 ജയപ്രഭ ആമിന (യൂസഫിന്റെ ഭാര്യ)
11 പ്രതാപചന്ദ്രൻ ഡൈസിയുടെ പപ്പ
12 സുകുമാരി ഡൈസിയുടെ മമ്മി
13 ലാലു അലക്സ് രാജു വർമ്മയുടെ മകൻ)
14 കെ. പി. എ. സി. സണ്ണി (സ്മഗ്ലർ- വിജയ ഗ്രൂപ്പ്)
15 സി.ഐ. പോൾ ജോൺ വർഗ്ഗീസ് (സ്മഗ്ലർ- വിജയ ഗ്രൂപ്പ്)
16 ജനാർദ്ദനൻ ഖാദർ (സ്മഗ്ലർ- വിജയ ഗ്രൂപ്പ്)
17 ജഗതി മൊബൈൽ പോർട്ട്
18 കടുവാക്കുളം മൊബൈൽ പോർട്ട്
19 കുഞ്ചൻ മൊബൈൽ പോർട്ട്
20 സിൽക്ക് സ്മിത നർത്തകി

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ പൂവച്ചൽ ഖാദർ
ഈണം :ഗംഗൈ അമരൻ

നമ്പർ. പാട്ട് പാട്ടുകാർ രചന
1 ദൂരെ സാഗര കെ ജെ യേശുദാസ് പി. ജയചന്ദ്രൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 പൊന്നാരേ മണിപൊന്നാരേ കെ ജെ യേശുദാസ്,വാണി ജയറാം മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 ആരോ നീ വാണി ജയറാം മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 എന്റെ മെയ്യിൽ വാണി ജയറാം ,കോറസ്‌ മങ്കൊമ്പ് ഗോപാലകൃഷ്ണൻ
5 തേവിമലക്കാറ്റേ പി. മാധുരി പൂവച്ചൽ ഖാദർ
6 വാനിൽ മുകിലല കെ ജെ യേശുദാസ്, പി. ജയചന്ദ്രൻ ,വാണി ജയറാം ,കോറസ്‌ പൂവച്ചൽ ഖാദർ

അവലംബം[തിരുത്തുക]

  1. "അലകടലിനക്കരെ". www.malayalachalachithram.com. ശേഖരിച്ചത് 2018-06-20.
  2. "അലകടലിനക്കരെ". malayalasangeetham.info. മൂലതാളിൽ നിന്നും 21 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
  3. "അലകടലിനക്കരെ". spicyonion.com. ശേഖരിച്ചത് 2018-06-20.
  4. "അലകടലിയ്നക്കരെ(1984". malayalachalachithram. ശേഖരിച്ചത് 2018-05-29. Cite has empty unknown parameter: |1= (help)
  5. https://malayalasangeetham.info/m.php?1631

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

SEE THE MOVIE[തിരുത്തുക]

അലകടലിനക്കരെ1984

"https://ml.wikipedia.org/w/index.php?title=അലകടലിനക്കരെ&oldid=3338537" എന്ന താളിൽനിന്ന് ശേഖരിച്ചത്