ജനാർദ്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനാർദ്ദനൻ
ജനനം (1946-07-24) 24 ജൂലൈ 1946 (വയസ്സ് 71)[1]
Vaikom, Kerala, India
തൊഴിൽ Actor
സജീവം 1972-present
ജീവിത പങ്കാളി(കൾ) Vijayalaxmi
കുട്ടി(കൾ) Ramaranjini, Laxmi
മാതാപിതാക്കൾ Kollarakkattu Veettil K Gopala Pillai, Gouri Amma

മലയാളചലച്ചിത്രവേദിയിലെ ഒരു നടനാണ് ജനാർദ്ദനൻ. ആദ്യകാലത്ത് പ്രതിനായകവേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്[2]

അഭിനയ ജീവിതം[തിരുത്തുക]

1977-ൽ രവികുമാർ സംവിധാനം ചെയ്ത അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിലൂടെയാണ് ജനാർദ്ദനൻ അഭിനയ രംഗത്തേക്ക് കടന്നു വന്നത്.[3]. പി.എൻ.മേനോൻ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവൻ എന്ന കഥാപാത്രമാണ്‌ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. കെ. മധു സം‌വിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ്‌ പ്രതിനായകവേഷത്തിൽ നിന്ന് ഹാസ്യാഭിനേതാവ് എന്ന നിലയിലേക്ക് ജനാർദ്ദനൻ മാറിയത്[2].

1997-ൽ കഥാനായകൻ എന്ന ചിത്രത്തിൽ പിന്നണിഗായകനായും പ്രവർത്തിച്ചു.[3] പിന്നീട് 180 ലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഇപ്പോഴും ചലച്ചിത്ര രംഗത്ത് സജീവമാണ്.

മറ്റു കാര്യങ്ങൾ[തിരുത്തുക]

ജനാർദ്ദനന്റെ ഘനഗാംഭീര്യമുള്ള ശബ്ദം കൊണ്ട് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാണ്. പല മിമിക്രി താരങ്ങളും അദ്ദേഹത്തിന്റെ ശബ്ദം മിമിക്രി വേദികളിൽ അനുകരിക്കാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനാർദ്ദനൻ&oldid=2447033" എന്ന താളിൽനിന്നു ശേഖരിച്ചത്