ഗംഗൈ അമരൻ
ഗംഗൈ അമരൻ | |
---|---|
ജന്മനാമം | ഗണേഷ് കുമാർ ഗംഗൈ അമരൻ |
ജനനം | തേനി, തമിഴ്നാട് | 8 ഡിസംബർ 1947
തൊഴിൽ(കൾ) | ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ |
ഉപകരണ(ങ്ങൾ) | ഗിത്താർ |
വർഷങ്ങളായി സജീവം | 1976–present |
ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ തുടങ്ങി വ്യത്യസ്തമേഖലകളിൽ സജീവസാന്നിധ്യമാണ് ഗംഗൈ അമരൻ. 3000-ൽ ഏറെ ഗാനങ്ങൾ രചിച്ചു. മതസൗഹാർദത്തിനും ദേശീയോദ്‍ഗ്രഥനത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് കേരള സർക്കാർ ഹരിവരാസനം പുരസ്കാരം നൽകിയിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]1947 ഡിസംബർ എട്ടിന് തമിഴ്നാട് തേനി ജില്ലയിലെ പന്നായിപുരത്ത് ദാനിയൽ രാമസ്വാമിയുടെയും ചിന്നതായിയുടെയും മകനായി ജനിച്ച ഗംഗൈ അമരൻ എന്ന അമർസിങ് സംഗീതജ്ഞൻ ഇളയരാജയുടെ ഇളയസഹോദരനാണ്. ചെറുപ്രായത്തിൽതന്നെ സംഗീതത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം, 22-ാംവയസ്സിൽ ചെന്നൈയിലെത്തി ഗിത്താറിസ്റ്റായി പ്രവർത്തിച്ചു. എം.എസ്. വിശ്വനാഥൻ, രാമമൂർത്തി, കെ.വി. മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, വി. കുമാർ തുടങ്ങിയവർക്കൊപ്പവും മറ്റ് പ്രമുഖ തമിഴ്, മലയാളം, കന്നട, തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീതജ്‌ഞൻ ഇളയരാജയുടെ ഇളയ സഹോദരനാണ്. [2]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സർക്കാർ ഹരിവരാസനം പുരസ്കാരം
സംഗീതം നൽകിയ മലയാള ഗാനങ്ങൾ
[തിരുത്തുക]ഗാനം | ചിത്രം/ആൽബം | ആലാപനം | വർഷം |
അൻപൻപായ് ശരണം | സ്നേഹബന്ധം | പി ജയചന്ദ്രൻ, വാണി ജയറാം | 1983 |
ആരോ നീ കരൾ | അലകടലിനക്കരെ | വാണി ജയറാം | 1984 |
ആശംസകൾ നൂറുനൂറാശംസകൾ | ഹലോ മദ്രാസ് ഗേൾ | കെ ജെ യേശുദാസ് | 1983 |
എന്റെ മെയ്യിൽ യൗവന | അലകടലിനക്കരെ | വാണി ജയറാം, കോറസ് | 1984 |
എൻ മനം പൊന്നമ്പലം | അയ്യപ്പഗീതങ്ങൾ | കെ ജെ യേശുദാസ് | |
എൻ മാനസം എന്നും നിന്റെ ആലയം | ജീവിതം | കെ ജെ യേശുദാസ്, വാണി ജയറാം | 1984 |
ഏകാന്തതേ നീയും അനുരാഗിയാണോ | അനുരാഗി | കെ ജെ യേശുദാസ് | 1988 |
ഏഴിമല കാറ്റേ തെച്ചിമല കാറ്റേ | അലകടലിനക്കരെ | പി മാധുരി | 1984 |
ഒരു ജീവിത കഥയിത് | സ്നേഹബന്ധം | എസ് പി ബാലസുബ്രമണ്യം | 1983 |
ഒരു വസന്തം വിരുന്നു വന്നു | അനുരാഗി | കെ ജെ യേശുദാസ് | 1988 |
കണ്ടാലൊരു പൂവ് തൊട്ടാലിവൾ മുള്ള് | ഹലോ മദ്രാസ് ഗേൾ | എസ് ജാനകി | 1983 |
കന്നിമലരേ പുണ്യം പുലർന്ന | ജസ്റ്റിസ് രാജ | കെ ജെ യേശുദാസ്, പി സുശീല, എസ് പി ഷൈലജ | 1983 |
കാനനവാസാ കലിയുഗവരദാ | അയ്യപ്പഗീതങ്ങൾ | കെ ജെ യേശുദാസ് | |
ജന്മം തോറും എന്നിൽ ചേരും | ജസ്റ്റിസ് രാജ | എസ് ജാനകി, കെ ജെ യേശുദാസ് | 1983 |
ജീവനേ എന്നിൽ എഴും ജീവനേ | സ്നേഹബന്ധം | പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ | 1983 |
ജീവിതം നിഴൽ രൂപകം | ജീവിതം | കെ ജെ യേശുദാസ് | 1984 |
ദേവീ ശ്രീദേവീ നിൻ | പ്രേമാഭിഷേകം | കെ ജെ യേശുദാസ്, വാണി ജയറാം | 1982 |
ദേഹം മഞ്ഞ് ചിരിയോ മുത്ത് | സ്നേഹബന്ധം | പി ജയചന്ദ്രൻ, വാണി ജയറാം | 1983 |
നിർവൃതീ യാമിനീ | ഹലോ മദ്രാസ് ഗേൾ | വാണി ജയറാം | 1983 |
നീലവാനച്ചോലയിൽ | പ്രേമാഭിഷേകം | കെ ജെ യേശുദാസ് | 1982 |