വിക്കിപീഡിയ:എഴുത്തുകളരി
ഈ താൾ നിങ്ങൾക്ക് എഴുത്തുകളരി ആയി ഉപയോഗിക്കാവുന്നതാണ്. (തിരുത്തുക) എന്ന കണ്ണി അതിനുപയോഗിക്കുക. ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യുന്നതിൽ നിങ്ങൾക്കുള്ള കഴിവുകൾ ഇവിടെ പരീക്ഷിക്കുക. ഉള്ളടക്കം എഴുതി ചേർത്തതിന് ശേഷം “സേവ് ചെയ്യുക” എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ എഴുതിയവ സേവ് ചെയ്യപ്പെടുന്നതാണ്. നിങ്ങൾ എഴുത്തുകളരിയിൽ ചേർക്കുന്ന കാര്യങ്ങൾ മറ്റൊരാൾ വന്ന് പരീക്ഷണങ്ങൾ തുടരുന്നത് വരേയ്ക്കുമേ കാണുകയുള്ളൂ.
നിങ്ങളുടെ സിസ്റ്റത്തിലുള്ള മലയാളം കീബോർഡ് ഉപയോഗിച്ച് വിക്കിയിലും എഴുതാം. അതല്ലെങ്കിൽ മലയാളത്തിൽ എഴുതുന്നതിനായി യു.എൽ.എസ് എന്ന വിക്കിപീഡിയയിലെ എഴുത്തുപകരണം ഉപയോഗിക്കാം. ഇതിനായി ഇടതുവശത്തെ കണ്ണികളുടെ പട്ടികയിൽ ഇതരഭാഷകളിൽ എന്നതിനൊപ്പം കാണുന്ന പൽച്ചക്രത്തിന്റെ അടയാളത്തിൽ അമർത്തുക. അപ്പോൾ ദൃശ്യമാകുന്നു "ഭാഷാ സജ്ജീകരണങ്ങൾ" എന്നതിൽ അമർത്തുമ്പോൾ കീബോഡിന്റെ പടത്തോടുകൂടിയ എഴുത്ത് എന്ന കണ്ണികാണാം. അത് അമർത്തിയാൽ എഴുത്തുപകരണം സജ്ജമാക്കുവാനുള്ള കണ്ണി ലഭിക്കും. അതിൽ അമർത്തിയാൽ നിങ്ങളുടെ താല്പര്യാനുസരണമുള്ള എഴുത്തുപകരണം - മൊഴിയും ഇൻസ്ക്രിപ്റ്റും - അവിടെ കാണാം. ആവശ്യമുള്ളത് തെരഞ്ഞെടുക്കുക. ഇത് സജ്ജമാക്കിക്കഴിഞ്ഞാൽ കീബോർഡിൽ ctrl+M ഉപയോഗിച്ച് ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും തിരിച്ചും ടൈപ്പ് ചെയ്യാം.
അതല്ല താങ്കൾക്ക് മലയാളം ട്രാൻസ്ലിറ്ററേഷൻ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാനാണ് താല്പര്യമെങ്കിൽ http://varamozhi.sourceforge.net എന്ന സൈറ്റിൽ ലഭ്യമായിട്ടുള്ള വരമൊഴി എഡിറ്ററോ, കീ മാജിക്കോ, മൊഴി കീമാപ്പോ മറ്റേതെങ്കിലും ടൂളുകളോ താങ്കൾക്ക് ഉപയോഗിക്കാവുന്നതാണു്.
If you are not able to read the below message, please click here for the English version
| നമസ്കാരം! എഴുത്തുകളരി,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും. രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും. മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും. വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ.. |
|---|