കവാടം:സമകാലികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുത്തുക
1.ട്വന്റി ട്വന്റി മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന താരമായി എം എസ്സ് ധോണി. കുമാർ സംഗക്കാരയുടെ റെക്കോർഡാണ് ധോണി മരകടന്നത്.

2.എം ജി സർവകലാശാല വൈസ് ചാൻസലർ ആയ ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. 3.സംസ്ഥാനത്തെ 60 കഴിഞ്ഞ ദരിദ്ര രേഖക്ക് താഴെയുള്ള പല്ലുകൾ നഷ്ടപ്പെട്ട വയോജനങ്ങൾക്ക് കൃത്രിമ പല്ല് സൗജന്യമായി വെച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് മന്ദഹാസം.

4.റോജർ ഫെഡറർ വീണ്ടും ടെന്നീസിൽ ലോക ഒന്നാം നമ്പർ. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഫെഡറർ. ആന്ദ്രേ അഗാസിയാണ് പ്രായം കൂടിയ രണ്ടാമത്തെയാൾ. 5. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പാലക്കാട് ജില്ലയിലെ ശ്രീകണ്ഠപുരം സ്വന്തമാക്കി. 6. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം പത്തനംതിട്ടക്കാണ്. 7. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കോട്ടയം ജില്ലയിലെ ളാലം ബ്ലോക്ക് പഞ്ചായത്തും നേടി. 25 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം നേടിയ പഞ്ചായത്തുകൾക്ക് ലഭിക്കുന്നത്. 8. തൊഴിലുറപ്പ് പദ്ധതിയിൽ മികവ് പുലർത്തിയത്തിനുള്ള മഹാത്മാ പുരസ്‌കാരം ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിന്.

9. നേപ്പാളിൽ കെ പി ശർമ ഓലി പ്രധാനമന്ത്രിയായി ചുമതലയേറ്റു. 10 ദക്ഷിണാഫ്രിക്കയിൽ സിറിൽ റമാഫോസ ഇടക്കാല പ്രസിഡന്റായി ചിമതലയേറ്റു. എത്യോപ്യൻ പ്രധാനമന്ത്രി ഡെസലെഗൻ രാജിവെച്ചു.

11. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആദ്യ പരമ്പര വിജയം. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഉള്ള ടീമാണ് ഈ നേട്ടം കൈവരിച്ചത്. സർകലാശാലകളിലെയും കോളേജുകളിലെയും കണ്ടുപിടുത്തങ്ങൾ നേരിട്ടറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി സ്ഥാപനങ്ങളെ പൊതുസമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയാണ് ശാസ്ത്രയാൻ-2018.

അവലംബം

ചരിത്രത്തിൽ

ഈ ദിവസം
ഫെബ്രുവരി 21
ഈ മാസം
ഫെബ്രുവരി


ഈ വർഷം
2018


മറ്റുള്ളവ

"https://ml.wikipedia.org/w/index.php?title=കവാടം:സമകാലികം&oldid=1929345" എന്ന താളിൽനിന്നു ശേഖരിച്ചത്