ലോക ഹെൽത്ത് അസംബ്ലി 1948-ൽ നൽകിയ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം. ലോക വികസന റിപ്പോർട്ട് (2012) കണ്ടെത്തിയത് പ്രകാരം ഒരു വ്യക്തി സമൂഹത്തിൽ അർഹതപ്പെട്ട സ്ഥാനത്ത് എത്തുന്നതിനെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യം. വിദ്യാഭ്യാസം തൊഴിൽ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ലിംഗനീതി ഉറപ്പുവരുത്തുന്നതിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ് ജെന്ഡറുകൾക്കും ഇടയിൽ ഇന്നും ആരോഗ്യത്തിലെ ലിംഗ അസമത്വം നിലനിൽക്കുന്നു. പുരുഷനും സ്ത്രീയും ലൈംഗിക ന്യൂനപക്ഷങ്ങളും ആരോഗ്യ കാര്യങ്ങളിൽ അസമത്വം അനുഭവിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പെൺകുട്ടികളും ട്രാൻസ് ജെൻഡറുകളുമാണ് ഭൂരിഭാഗം ആരോഗ്യപരമായ അസമത്വങ്ങളുടെയും ഇര. സാംസ്കാരികവും ആചാരപരവുമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും അപമാനകരമായ പെരുമാറ്റത്തിനും പീഡനത്തിനും ഇരയാകാൻ സാദ്ധ്യത കൂടുതലാണ്. ഇത് മൂലം രോഗവും അകാലത്തിലുള്ള മരണവും സ്ത്രീകളിലും ട്രാൻസ് ജെൻഡറുകളിലും സാധാരണമാണ്. വിദ്യാഭ്യാസം, കൂലി കിട്ടുന്ന തൊഴിൽ തുടങ്ങി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടുന്നതിന് സഹായിക്കുന്ന അവസരങ്ങൾ നേടുന്ന കാര്യത്തിലും സ്ത്രീകളും ട്രാൻസ് ജെൻഡറുകളും വിവേചനം അനുഭവിക്കുന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പോലെയുള്ള കോഴ്സുകളിൽ ലിംഗ അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്.
ഒരു അമേരിക്കൻ നാടൻ കലാകാരിയായിരുന്നു അന്ന മേരി റോബേർട്ട്സൺ മോസെസ് അഥവാ ഗ്രാൻഡ്മ മോസെസ് (ജീവിതകാലം: സെപ്തംബർ 7, 1860 – ഡിസംബർ 13, 1961). 78 വയസ്സുള്ളപ്പോഴായിരുന്നു അവർ കാര്യമായ ചിത്രരചനയാരംഭിച്ചത്. പ്രായമേറിയ ശേഷം വിജയകരമായ കലാജീവിതം ആരംഭിച്ച ഒരു വ്യക്തിക്കുള്ള ഉദാഹരണമായി പലപ്പോഴും ഗ്രാൻഡ്മ മോസെസിനെ എടുത്തുകാട്ടാറുണ്ട്. വാർദ്ധക്യകാലത്ത് കല തൊഴിലാക്കി ജീവിതവിജയം കൈവരിച്ച അപൂർവ്വം വനിതകളിലൊരാളായിരുന്നു ഗ്രാൻഡ്മ. അവരുടെ ചിത്രങ്ങൾ അമേരിക്കൻ ഐക്യനാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലും വ്യാപകമായി പ്രദർശിപ്പിക്കപ്പെടുകയും വില്ക്കപ്പെടുകയും ചെയ്തു. ആശംസാ കാർഡുകൾ, മറ്റു ചില്ലറ വില്പനസാധനങ്ങൾ എന്നിവയുടെ വ്യാപാരസാധ്യതകൾക്കു വേണ്ടിയും ഗ്രാൻഡ്മ മോസെസിൻറെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. നിരവധി മ്യൂസിയങ്ങളിലെ ചിത്രശേഖരങ്ങളിൽ ഗ്രാൻഡ്മയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. 2006- ൽ അവരുടെ ദ ഷുഗറിങ് ഓഫ് എന്ന ചിത്രം 1.2 ദശലക്ഷം യു.എസ്. ഡോളറിനാണ് വില്ക്കപ്പെട്ടത്.
തെക്കേ അമേരിക്കയിലെ ഒരു രാജ്യമായ സുരിനാമിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് പരമാരിബൊ. സുരിനാം നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഡച്ചാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. ഇംഗ്ലീഷ്, ഹിന്ദി, സുരിനാമിസ് എന്നീ ഭാഷകളും ഇവിടെ ഉപയോഗിക്കുന്നുണ്ട്. പരമാരിബൊയിലെ ജനസംഖ്യ 2012-ലെ സെൻസസ് പ്രകാരം 2,41,000 ആണ് (സുരിനാമിസ് ജനങ്ങൾ), ഇത് ജനസംഖ്യയുടെ പകുതിയോളം വരുന്നു. പരമാരിബൊ 2002-ലെ യുനെസ്കോയുടെലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ചരിത്രനഗരമാണ്. സുരിനാം നദീതീരത്ത് പാർത്തിരുന്ന പരമാരിബോ ഗോത്രത്തിൽ നിന്നാണ് ഈ നഗരത്തിന് ഈ പേർ ലഭിച്ചത്. ടൂപി-ഗ്വാറാനി ഭാഷയിൽ 'പാര' എന്നാൽ 'വലിയനദി'യും 'മാരിബോ' എന്നാൽ 'താമസക്കാരൻ' എന്നുമാണ് അർത്ഥം.
ഇന്തോനേഷ്യയിലെ തെക്കൻ കലിമന്താൻ പ്രവിശ്യയുടെ തലസ്ഥാനമായ ബൻജാർമാസിൻ "റിവർ സിറ്റി" എന്നും അറിയപ്പെടുന്നു. >>>
ലോകത്തിലെ ആദ്യ ദീർഘദൂര ഗൈഡഡ് ബാലിസ്റ്റിക് മിസൈൽ ആയിരുന്നു വി -2 റോക്കറ്റ്. >>>
ഹിമാലയത്തിൽ കണ്ടു വരുന്ന ഒരിനം പക്ഷിയാണ് കൊമ്പൻ തിനക്കുരുവി. >>>
ലോറൻസ് എൻ. ഷാ ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ, ക്യുറേറ്റർ, പൈ ഡേയുടെ സ്ഥാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. >>>
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് അഞ്ജൻവേൽ കോട്ട. ഗോപാൽഗഡ് എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു. >>>
സൈപറേസീ സസ്യകുടുംബത്തിലെ അംഗമാണ് വള്ളിമുത്തങ്ങ. >>>
മഹാവിഷ്ണുവിന്റെ അവതാരമായ ഒരു രാജാവാണ് ഋഷഭദേവൻ. ശ്രീമദ്ഭാഗവതത്തിലെ പഞ്ചമസ്കന്ധത്തിൽ 3 മുതൽ 5വരെ അധ്യായങ്ങളിലാണ് ഈ കഥ വർണ്ണിക്കുന്നത്. >>>
ഏത് എണ്ണൽ സംഖ്യയെയും നാല് പൂർണ്ണവർഗ്ഗങ്ങളുടെ തുകയായി എഴുതാൻ സാധിക്കും എന്ന പ്രസ്താവനയാണ് ലഗ്രാഞ്ചിന്റെ നാല് വർഗ്ഗ പ്രമേയം. >>>
ശ്രീലങ്കയുടെ ചരിത്രം സമീപസ്ഥിതമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും ദക്ഷിണേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെയും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. >>>
പെന്റടോമിഡേ കുടുംബത്തിലെ ഒരു വിഭാഗം ഷഡ്പദങ്ങളാണ് ഹിറ്റ്ലർ ബഗ് എന്നറിയപ്പെടുന്ന പ്രാണികൾ ഉൾപ്പെടുന്ന കറ്റാകാന്തസ്. >>>
അപ്പോസൈനേസീ കുടുംബത്തിൽ പെട്ട ഒരിനം ഔഷധസസ്യമാണ് വട്ടക്കാക്കക്കൊടി. ഈ സസ്യത്തിന്റെ വിത്തുകൾ സിൽക്ക് നാരുകളോടു കൂടിയ അപ്പൂപ്പൻതാടികളാണ്. കരിനീലക്കടുവ, നീലക്കടുവ എന്നീ ചിത്രശലഭങ്ങളുടെ ലാർവ വട്ടക്കാക്കക്കൊടിയുടെ ഇലകൾ ഭക്ഷിച്ചാണ് വളരുന്നത്. നേത്രരോഗങ്ങൾ, ചുമ, പ്രമേഹം, മഞ്ഞപിത്തം, ത്വക്ക് രോഗങ്ങൾ, പാമ്പിൻവിഷമേൽക്കൽ എന്നിവയ്ക്കും രക്തശുദ്ധീകരണത്തിനും വട്ടക്കാക്കക്കൊടിയുടെ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു.
1556 – ഷാൻക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂമികുലുക്കമായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാക്സി പ്രവിശ്യയിൽ എട്ടുലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
1571 - റോയൽ എക്സ്ചേഞ്ച് ലണ്ടനിൽ തുറന്നു.
1656 - ബ്ലെയിസ് പാസ്കൽ തന്റെ ലെറ്റേഴ്സ് പ്രൊവിൻഷ്യൽ വിഭാഗത്തിൽ ആദ്യത്തേത് പ്രസിദ്ധീകരിക്കുന്നു.
1870 - മൊണ്ടാനയിൽ യുഎസ് കുതിരപ്പടയാളികൾ 173 തദ്ദേശീയ അമേരിക്കക്കാരെ കൊല്ലുന്നു. പ്രധാനമായും സ്ത്രീകളും കുട്ടികളും, മരിയസ് കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നു.
1879 - ആംഗ്ലോ-സുലു യുദ്ധം: റൂർക്കിന്റെ ഡ്രിഫ്റ്റ് യുദ്ധം അവസാനിക്കുന്നു.
1900 - രണ്ടാം ബോയർ യുദ്ധം: ബ്രിട്ടിഷ് തോൽവികളിൽ അവസാനിക്കുന്ന ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെയും ഓറഞ്ച് ഫ്രീ സ്റ്റേറ്റ്സിന്റെയും ബ്രിട്ടീഷ് സേനകളുടെയും പോരാട്ടം അവസാനിച്ചു.
2005 – യുക്രെയിൻ പ്രസിഡന്റായി വിക്ടർ യുഷ്ചെങ്കോ സ്ഥാനമേറ്റു.
2018 - ലിബിയയിലെ ബെൻഗാസിയിൽ ഇരട്ട കാർ ബോംബ് സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെടുകയും "ഡസനോളം ആളുകൾക്ക് മുറിവേൽക്കുകയും ചെയ്തു. തീവ്രവാദികൾ സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നവരാണെന്നു പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു.
വാർത്തകൾ
വിക്കി വാർത്തകൾ
2018
2018 ഡിസംബർ 29-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 61,000 പിന്നിട്ടു.
2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.
2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.
2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
2018 ഏപ്രിലിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 56,000 പിന്നിട്ടു.
2018 മാർച്ചിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 55,000 പിന്നിട്ടു.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 61,525 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.