ജോഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോഷി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോഷി (വിവക്ഷകൾ) എന്ന താൾ കാണുക. ജോഷി (വിവക്ഷകൾ)
ജോഷി
ജനനം
ജോഷി വാസുദേവൻ

(1952-07-18) 18 ജൂലൈ 1952  (71 വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ
ജീവിതപങ്കാളി(കൾ)സിന്ധു ജോഷി
കുട്ടികൾഅഭിലാഷ്, ഐശ്വര്യ (അന്തരിച്ചു)

മലയാളചലച്ചിത്ര രംഗത്തെ ഒരു ‍സംവിധായകനാണ്‌‍ ജോഷി. വർക്കല സ്വദേശിയായ ജി വാസുദേവന്റെയും ഗൗരിയുടെയും മകനായി 1952 ജൂലൈ 18-ന് കർക്കടകമാസത്തിലെ രോഹിണി നാളിൽ ജനിച്ചു. വർക്കല ഗവൺമെന്റ് ഹൈസ്ക്കൂളിലും, ചേർത്തല എസ് എൻ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കി[1] ആദ്യ കാലത്ത് എം. കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു.[2] ക്രോസ്ബെൽറ്റ് മണിയുടെ സഹായിയായി ധാരാളം ചിത്രങ്ങളിൽ പ്രവർത്തിച്ചു ഇദ്ദേഹം 1978-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ സൂപ്പർ താര പദവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല[അവലംബം ആവശ്യമാണ്]. നായർസാബ്, ന്യൂ ഡെൽഹി തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകൻ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നപ്പോൾ അത് സംവിധായകന്റെ കരിയറിലെ വൻ തിരിച്ചടിയായി. തുടർന്ന് നീണ്ട ഇടവേളക്കുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ റൺവേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്. 2009-ൽ പുറത്തിറങ്ങിയ റോബിൻഹുഡ് അടക്കം 2023ൽ ആൻ്റണി വരെ ഒരുപാട് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1993ൽ എയർപോർട്ട് എന്ന തമിഴ് സിനിമ സംവിധാനം ചെയ്തു. താരസംഘടനയായ അമ്മ മലയാളത്തിലെ താരങ്ങളെ വച്ച് നിർമ്മിച്ച ‘ട്വന്റി ട്വന്റി” എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു.[3]

ചിത്രങ്ങൾ[തിരുത്തുക]

(പട്ടിക അപൂർണം)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോഷി&oldid=4013338" എന്ന താളിൽനിന്ന് ശേഖരിച്ചത്