മഹായാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 

Dharma Wheel.svg

ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

Dharma wheel 1.png

ബുദ്ധമതത്തിലെ ഒരു അവാന്തരവിഭാഗം ആണ് മഹായാനം. ക്രിസ്തുവർഷാരംഭത്തിനുശേഷം ബുദ്ധമതാനുഷ്ഠാനത്തിനും ചിന്തകൾക്കും ചില മാറ്റങ്ങൾ ഉണ്ടാകുകയും വിവിധ വീക്ഷണഗതികൾ രൂപപ്പെടുകയും ചെയ്തു. വൈശാലിയിൽ നടന്ന ബുദ്ധമതസമ്മേളനത്തിൽ വച്ച് ബുദ്ധമതക്കാർ സ്ഥിരവാദികൾ അഥവാ തേരവാദികൾ എന്നും മഹാസാംഘികർ എന്നും രണ്ടു ശാഖകളായി പിരിഞ്ഞു. ശ്രീബുദ്ധനെ മനുഷ്യരൂപം കൈക്കൊണ്ട അമാനുഷനായും അവതാരപുരുഷനായും കണക്കാക്കിയിരുന്ന മഹാസാംഘികരാണ് മഹായാനപ്രസ്ഥാനത്തിന്റെ പ്രണേതാക്കൾ; മറ്റേ കൂട്ടർ ഹീനയാനത്തിന്റെയും. ഹിന്ദുമതത്തിന്റെ അനുഷ്ഠാനങ്ങളും ഭക്തിമാർഗവും മഹായാനക്കാരെ സ്വാധീനിച്ചിരുന്നു. എല്ലാവരുടെയും നിർവാണത്തിനുവേണ്ടി പ്രയത്‌നിക്കുക എന്നത് അവർ ലക്ഷ്യമായി കരുതി. ബി.സി. 400-ഓടുകൂടിയാണ് അവർ ഹീനയാനക്കാരിൽനിന്നു വേർതിരിഞ്ഞത്. മാധ്യമിക സിദ്ധാന്തം അഥവാ ശൂന്യവാദം, വിജ്ഞാനവാദം എന്നീ രണ്ടു കൈവഴികളിലൂടെയാണ് മഹായാനബുദ്ധമത സിദ്ധാന്തം വികാസം പ്രാപിച്ചത്.

മഹായാനതത്ത്വചിന്തയുടെ വളർച്ചയ്ക്കു മുഖ്യസംഭാവനകൾ നല്കിയ പണ്ഡിതന്മാർ `തഥതാ' വാദത്തിലൂടെ `വിജ്ഞാനവാദ'ത്തിന് അടിസ്ഥാനമിട്ട അശ്വഘോഷ‍, മാധ്യമിക സിദ്ധാന്തത്തിലൂടെ ശൂന്യതാവാദത്തെ നിർവചിച്ച നാഗാർജ്ജുനൻ, വിജ്ഞാനവാദം വികസിപ്പിച്ച അസംഗൻ, പല മഹായാനസൂത്രങ്ങളുടെയും വ്യാഖ്യാതാവായ വസുബന്ധു തുടങ്ങിയവരാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഹായാനം&oldid=3535347" എന്ന താളിൽനിന്ന് ശേഖരിച്ചത്