ബുദ്ധമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുദ്ധപ്രതിമ - ടോക്കിയൊ നാഷണൽ മ്യൂസിയം

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 

Dharma Wheel.svg

ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

Dharma wheel 1.png

ലോകത്താകമാനം 23 മുതൽ 50 കോടി വരെ അനുയായികളുള്ള ഒരു മതവും ചിന്താധാരയുമാണ്‌ ബുദ്ധമതം[അവലംബം ആവശ്യമാണ്]. ബുദ്ധമതാനുയായികളിൽ ഭൂരിഭാഗവും ഏഷ്യയിലാണ്‌ വസിക്കുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലും ഈ മതത്തിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നുണ്ട്. അതിരുകടന്ന ഭോഗാസക്തിക്കും ആത്മപീഡനമുറകളായ സംന്യാസത്തിനും ഇടക്കുള്ള മദ്ധ്യമപദ്ധതിയാണ്‌ ബുദ്ധമതത്തിലുള്ളത്. ഇതാണ്‌ ബുദ്ധന്റെ ഉപദേശം. സർവ്വം അനിത്യം, സർവ്വം ദുഃഖം, സർവം അനാത്മം എന്നിങ്ങനെയുള്ള അസ്തിത്വലക്ഷണങ്ങളിലൂന്നിയാണ്‌ ജീവിക്കേണ്ടത്. ഏതിനു കാര്യകാരണ ബന്ധമുണ്ടെന്ന തത്ത്വം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. ലളിതമായ നന്മയാണ്‌ ബുദ്ധപ്രബോധങ്ങളുടെ ജീവൻ. അതൊരു ജീവിതരീതിയാണ്‌. എല്ലാം ദുഃഖമയമാണെന്നും ദുഃഖത്തിനു കാരണം തൃഷ്ണയാണെന്നും ബുദ്ധമതം പഠിപ്പിക്കുന്നു. തൃഷ്ണയെ അകറ്റുക വഴി ദുഃഖവിമുക്തമാകാമെന്നും അതിനായി അഷ്ടമാർഗ്ഗങ്ങൾ ഉണ്ട് എന്നും ബുദ്ധമതം പഠിപ്പിക്കുന്നുണ്ട്. ഈ നാലു സത്യങ്ങളെ ആര്യസത്യങ്ങൾ എന്നറിയപ്പെടുന്നു.

ബുദ്ധമതത്തിൽ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കലല്ല അത് ചെയ്യുന്നത്. മറിച്ച് മനുഷ്യന്റെ ജ്ഞാനപ്രകാശനമാണ്‌. അതുവഴി ശാന്തിയും ജീവിതവിജയവും അത് പ്രദാനം ചെയ്യുന്നു.

ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധൻ ഒരു ദൈവമല്ല. മറിച്ച് മനുഷ്യരെ ഭൗതികേച്ഛകളിൽ നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ഒരു ആചാര്യനാണ്. ഹിന്ദുക്കളെപ്പോലെ ബുദ്ധമതവിശ്വാസികളും പുനർജന്മത്തിൽ വിശ്വസിക്കുന്നു. അതായത് ഓരോരുത്തരും നിരവധി തവണ ജനിച്ചു മരിക്കുന്നു. തന്റെ അടുത്ത ജന്മത്തിലെ സ്ഥിതി ഈ ജന്മത്തിലെ പ്രവൃത്തികൾക്കനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക. ക്രിസ്ത്യാനികളുടെ പത്തു കൽപ്പനകൾ പോലെ ബുദ്ധമതത്തിനും ചില നിയമാവലികളുണ്ട്. ഇതിലെ ഏറ്റവും പ്രധാനമായത് അഹിംസയാണ്[1].

വജ്രയാന, തേരവാദം, സെൻ അഥവാ ധ്യാനവാദം, മഹായാനം എന്നിങ്ങനെ പല സരണികളാണ്‌ ബുദ്ധമതത്തിനുള്ളത്. മഹായാന തന്നെ പൂർവേഷ്യൻ, തിബറ്റൻ എന്നിങ്ങനെ വിഭജിക്കപ്പെട്ടുണ്ട്.

കുടകിലെ ബൈലകുപ്പയിൽ നാംദ്രൊലിങ് വിഹാരത്തിലെ പദ്മസംഭവ, ബുദ്ധൻ, അമിതായുസ്സ് എന്നിവരുടെ പ്രതിമകൾ

ചരിത്രം[തിരുത്തുക]

ബുദ്ധമതം സ്ഥാപിച്ചത് സിദ്ധാർത്ഥൻ എന്ന ഗൗതമബുദ്ധൻ ആണ്‌. അദ്ദേഹം മഗധസാമ്രാജ്യത്തിന്റെ (ക്രി.മു. 546–324) ആരംഭകാലത്ത്‌ ദക്ഷിണ നേപ്പാളിലുള്ള ലുംബിനിയിലെ ശാക്യവംശത്തിലാണ്‌ ജനിച്ചത്‌. കപിലവസ്തുവിലെ ശുദ്ധോധനരാജാവായിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളിൽ ചെലവഴിച്ച ആദ്യനാളുകൾക്ക്‌ ശേഷം സിദ്ധാർത്ഥൻ സാമാന്യലോകയാഥാർത്ഥ്യങ്ങൾ അനുഭവിച്ചറിയുകയും ലോകജീവിതം ഒഴിച്ചുകൂടാനാവാത്ത ദുരിതദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന്‌ മനസ്സിലാക്കുകയും ചെയ്തു. അതോടെ ആഡംബരജീവിതം ഉപേക്ഷിച്ച്‌ അദ്ദേഹം സന്യാസം സ്വീകരിച്ചു.35 വയസ്സുള്ളപ്പോൾ അദ്ദേഹത്തിനു ജ്ഞാനോദയം ലഭിച്ചു. അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. ജീവിതത്തിലെ ശേഷിച്ച 45 വർഷക്കാലം മധ്യ ഭാരതത്തിലെ ഗംഗാനദീതടത്തിലുടനീളം സഞ്ചരിച്ച്‌ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള മനുഷ്യരെ തന്റെ ദർശനവും അതിന്റെ പ്രയോഗവും അദ്ദേഹം പഠിപ്പിച്ചു. ഈ കാലഘട്ടമാണ്‌ യഥാർത്ഥത്തിൽ ബുദ്ധമതത്തിന്റെ തുടക്കം ആയി കരുതാവുന്നത്.

ശ്രീബുദ്ധന്റെ മഹാപരിനിർവാണത്തിനുശേഷം രണ്ടു നൂറ്റാണ്ടോളം ബുദ്ധമതം ചെറിയ ഭിക്ഷു-ഭിക്ഷുണി സംഘങ്ങളിലൊതുങ്ങി നിന്നു, അക്കാലത്ത് അവർക്ക് തുണയായി ധാരാളം ഉപാസകരും ഉണ്ടായിരുന്നെങ്കിലും ഒരു പ്രത്യേക മതസ്ഥാപനമെന്ന നിലക്ക് രൂപം കൊണ്ടിരുന്നില്ല. തനിക്കൊരു പിൻഗാമിയെ നിയമിക്കാനും തന്റെ ദർശനങ്ങൾ നിയതരൂപത്തിൽ സമാഹരിക്കുവാനും ശ്രീബുദ്ധനുണ്ടായിരുന്ന വൈമുഖ്യം അദ്ദേഹത്തിന്റെ മരണത്തിനു ശേഷമുള്ള നാലു നൂറ്റാണ്ടുകളിൽ ബുദ്ധദർശനത്തിൽ അധിഷ്ഠിതങ്ങളായ വിവിധ സംഘടനകൾ രൂപംകൊള്ളുന്നതിന്‌ കാരണമായി. അശോക ചക്രവർത്തിയുടെ കാലത്താണ്‌ അത് ഒരു ദേശീയമതമായിത്തീർന്നത്.

വൈദ്യശാസ്ത്രം[തിരുത്തുക]

ബുദ്ധമതവുമായി ബന്ധപ്പെട്ട രണ്ടു പ്രശസ്ത ആയുർവേദഗ്രന്ഥങ്ങളാണ്‌ വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും. ഈ ഗ്രന്ഥങ്ങളിലെ ചികിൽസാസമ്പ്രദായങ്ങൾ എട്ട് ഒൻപത് നൂറ്റാണ്ടുകളിൽ ബുദ്ധമതത്തിന്‌ ശക്തമായ വേരോട്ടമുണ്ടായിരുന്ന ശ്രീലങ്കയിലും കേരളത്തിലുമാണ്‌ കൂടുതൽ പ്രചാരത്തിലുള്ളത്[2].

ശ്രീലങ്കയിൽ[തിരുത്തുക]

ബുദ്ധമതത്തിന്‌ കാര്യമായ വേരോട്ടമുള്ള ഒരു രാജ്യമാണ്‌ ശ്രീലങ്ക. ശ്രീലങ്കയിലെ ഭൂരിപക്ഷം വരുന്ന സിംഹളർ ബുദ്ധമതവിശ്വാസികളാണ്‌. ശ്രീലങ്കയിലെ ബുദ്ധമതവിശ്വാസികൾ ഇത് ഏറ്റവും പുരാതനമായ മതമാണെന്നു കരുതുന്നു. ഗൌതമബുദ്ധൻ ഇരുപത്തിയഞ്ചാമത്തെ ബുദ്ധനാണന്നും ഇദ്ദേഹത്തിന്റെ കാലഘട്ടം ബി.സി.ഇ. 7-ആം നൂറ്റാണ്ടിലെ അദ്ദേഹത്തിന്റെ ജനനം മുതൽ 44-ആം നൂറ്റാണ്ടിലെ അടുത്ത ബുദ്ധന്റെ ആഗമനം വരെയാണെന്നും ഇവർ കരുതുന്നു.

ഗൌതമബുദ്ധൻ തന്റെ ജീവിതകാലത്ത് മൂന്നു വട്ടം ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട് എന്നും മൂന്നാം വട്ടം അദ്ദേഹം വായുമാർഗ്ഗമാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്നുമാണ് ഐതിഹ്യം. ഇതിനായി അദ്ദേഹം കാലുയർത്തിയപ്പോഴാണ് ആദം കൊടുമുടിയിൽ അദ്ദേഹത്തിന്റെ കാൽ പതിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു[1]‌.

വസ്ത്രധാരണം[തിരുത്തുക]

ബുദ്ധമതസന്യാസിമാർ കുങ്കുമവർണ്ണത്തിലുള്ള മേലങ്കി ധരിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്യുന്നു. ഇവരുടെ മേലങ്കിക്ക് ബുദ്ധമതത്തിന്റെ സ്ഥാപനകാലത്തോളം തന്നെ പഴക്കമുള്ള ചരിത്രമുണ്ട്. ഗൌതമബുദ്ധന്റെ ശിഷ്യനായ ആനന്ദന്, ഒരു വിശ്വാസി വളരെ ഭംഗിയുള്ള ഒരു മേലങ്കി സമ്മാനമായി നൽകി.ഭൌതികസുഖങ്ങൾ തനിക്ക് ഒട്ടും പ്രിയപ്പെട്ടതല്ലെന്നതിന്റെ പ്രതീകമായി ആനന്ദൻ ഈ മേലങ്കി, 30 തുണ്ടുകളായി മുറീക്കുകയും അതിനെ കൂട്ടിത്തുന്നി ധരിക്കുകയും ചെയ്തു. ഇന്നും ബുദ്ധമതസന്യാസികൾ തങ്ങളുടെ മേലങ്കിയെ ഇങ്ങനെ കൂട്ടിത്തുന്നി ധരിക്കുന്നുണ്ട്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 262–264. 
  2. രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. ശേഖരിച്ചത് 2008-07-28. 
"https://ml.wikipedia.org/w/index.php?title=ബുദ്ധമതം&oldid=2157550" എന്ന താളിൽനിന്നു ശേഖരിച്ചത്