ക്രോസ്‌ബെൽറ്റ് മണി
ക്രോസ്‌ബെൽറ്റ് മണി | |
---|---|
ജനനം | കെ. വേലായുധൻ നായർ 1935 ഏപ്രിൽ 22 |
മരണം | 30 ഒക്ടോബർ 2021 | (പ്രായം 86)
തൊഴിൽ | സംവിധായകൻ, |
സജീവ കാലം | 1968 – 2021 |
ജീവിതപങ്കാളി(കൾ) | ശ്രീമതിയമ്മ |
മാതാപിതാക്ക(ൾ) | കൃഷ്ണപ്പിള്ള, കമലമ്മ |
മലയാളചലച്ചിത്രരംഗത്തെ ആദ്യകാല സംവിധായകരിൽ പ്രമുഖനായിരുന്നു ക്രോസ്ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടുന്ന കെ. വേലായുധൻ നായർ (22 ഏപ്രിൽ 1935 – 30 ഒക്ടോബർ 2021).[1][2] അദ്ദേഹം നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും അദ്ദേഹം പ്രവർത്തിച്ചു.[3]
ജീവിതരേഖ
[തിരുത്തുക]1935 ഏപ്രിൽ 22-ന് വലിയശാലയിൽ മാധവിവിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി ക്രോസ്ബെൽറ്റ് മണി എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട വേലായുധൻ നായർ ജനിച്ചു.[4]
ഫോട്ടോഗ്രാഫിയിലുള്ള താൽപര്യമാണ് വേലായുധൻ നായരെ സിനിമാരംഗത്ത് എത്തിച്ചത്. 1956 മുതൽ 1961 വരെയുള്ള കാലത്ത് മെറിലാന്റ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ഛായാഗ്രഹണത്തിലും സംവിധാനത്തിലും ഉള്ള പ്രാഥമിക പാഠങ്ങൾ അദ്ദേഹം മനസ്സിലാക്കിയത് ഇവിടെ നിന്നാണ്. 1961-ൽ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാൽപ്പാടുകൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി.
1967-ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് ക്രോസ്‌ബെൽറ്റ് മണി സംവിധാനം ചെയ്ത ആദ്യ സിനിമ. 1970-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ അദ്ദേഹം ക്രോസ്‌ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.[5]
വ്യക്തിജീവിതം
[തിരുത്തുക]ഇരണിയൽ ഭഗവതിമന്ദിരത്തു ശ്രീമതിയമ്മയാണ് ഭാര്യ. 2021 ഒക്ടോബർ 30 ന് അന്തരിച്ചു. രൂപ, കൃഷ്ണകുമാർ എന്നിവരാണ് മക്കൾ.[6]
ചലച്ചിത്രരംഗം
[തിരുത്തുക]സംവിധാനം
[തിരുത്തുക]- മിടുമിടുക്കി (1968)
- ക്രോസ് ബൽറ്റ് (1970)
- മനുഷ്യബന്ധങ്ങൾ (1972)
- പുത്രകാമേഷ്ടി (1972)
- നാടൻ പ്രേമം (1972)
- ശക്തി (1972)
- കാപാലിക (1973)
- നടീനടന്മാരെ ആവശ്യമുണ്ട് (1974)
- വെളിച്ചം അകലെ (1975)
- പെൺപട (1975)
- കുട്ടിച്ചാത്തൻ (1975)
- താമരത്തോണി (1975)
- ചോറ്റാനിക്കര അമ്മ (1976)
- യുദ്ധഭൂമി (1976)
- നീതിപീഠം (1977)
- പെൺപുലി (1977)
- പട്ടാളം ജാനകി (1977)
- ആനയും അമ്പാരിയും (1978)
- ബ്ലാക് ബെൽറ്റ് (1978)
- പഞ്ചരത്നം (1979)
- യൗവനം ദാഹം (1980)
- ഈറ്റപ്പുലി (1983)
- തിമിംഗലം (1983)
- ബുള്ളറ്റ് (1984)
- ചോരക്ക് ചോര (1985)
- ബ്ലാക് മെയിൽ (1985)
- റിവഞ്ച് (1985)
- ഒറ്റയാൻ (1985)
- കുളമ്പടികൾ (1986)
- പെൺസിംഹം (1986)
- ഉരുക്കുമനുഷ്യൻ (1986)
- നാരദൻ കേരളത്തിൽ (1987)
- ദേവദാസ് (1989)
- കമാൻഡർ (1990)
സിനിമാറ്റോഗ്രാഫി
[തിരുത്തുക]ക്ര.നം. | താരം | വർഷം |
---|---|---|
1 | ബുള്ളറ്റ് | (1984) |
2 | ചോരക്കുചോര | (1985) |
3 | ബ്ലാക് മെയിൽ | (1985) |
4 | റിവഞ്ച് | (1985) |
5 | ഒറ്റയാൻ | (1985) |
6 | കുളമ്പടികൾ | (1986) |
7 | ഉരുക്കുമനുഷ്യൻ | (1986) |
8 | നാരദൻ കേരളത്തിൽ | (1987) |
9 | കമാൻഡർ | (1990) |
അവലംബം
[തിരുത്തുക]- ↑ "The Hindu : Throwback to a love saga". thehindu.com. Retrieved 2014-09-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-06. Retrieved 2017-09-04.
- ↑ "ക്രോസ്ബെൽറ്റ് മണി". malayalachalachithram.com. Retrieved 2017-09-06.
- ↑ "ക്രോസ്‌ബെൽറ്റ് മണി ആക്ഷൻ സിനിമകളിലെ ഒറ്റയാൻ". mathrubhumi.in. Retrieved 29 October 2015.
- ↑ https://www.mathrubhumi.com/movies-music/news/crossbelt-mani-passes-away-1.6134603
- ↑ "സംവിധായകൻ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു; വിടവാങ്ങിയത് ആദ്യകാല ഹിറ്റ്‌മേക്കർ". Malayala Manorama. Retrieved 30 October 2021.
{{cite news}}
: CS1 maint: url-status (link)