ഉള്ളടക്കത്തിലേക്ക് പോവുക

നായർസാബ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നായർ സാബ്
സംവിധാനംജോഷി
കഥഡെന്നീസ് ജോസഫ്
ഷിബു ചക്രവർത്തി
നിർമ്മാണംലിബർട്ടി പ്രൊഡക്ഷൻസ്
അഭിനേതാക്കൾമമ്മൂട്ടി
സുരേഷ് ഗോപി
മുകേഷ്
ഗീത
സുമലത
ലിസി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്,
ആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഎസ്.പി. വെങ്കിടേഷ്
നിർമ്മാണ
കമ്പനി
ലിബർട്ടി പ്രൊഡക്ഷൻസ്
വിതരണംലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ്
റിലീസ് തീയതി
1989 സെപ്റ്റംബർ 8
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു സൈനിക പശ്ചാത്തലത്തിലുള്ള മലയാളചലച്ചിത്രമാണ് നായർ സാബ്. ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിബർട്ടി പ്രൊഡക്ഷൻസ് നിർമ്മാണം ചെയ്ത ഈ ചിത്രം ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ്, ഷിബു ചക്രവർത്തി എന്നിവർ ചേർന്നാണ്.

വൻ വിജയം നേടിയ മമ്മൂട്ടിയുടെ 'ന്യൂ ഡൽഹി ' എന്ന ചിത്രത്തിന് പിന്നാലെ എത്തിയ ചിത്രമായിരുന്നു ഇത്. ഇരുനൂറോളം ദിവസമാണ് പ്രധാന കേന്ദ്രങ്ങളിൽ ഈ സിനിമ പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാണ ചുമതല പി കെ ആർ പിള്ളയായിരുന്നു. എന്നാൽ മോഹൻലാൽ -പ്രിയദർശൻ ടീമിന്റെ 'ചിത്രം' എന്ന സിനിമയും നിർമ്മിക്കുന്നതിനുള്ള തിരക്ക് മൂലം 'നായർ സാബ്' ലിബർട്ടി പ്രൊഡക്ഷന്സിന്റെ ബാനറിലേ ലിബർട്ടി ബഷീറിന് വിൽക്കുകയായിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിനായർ സാബ്
സുരേഷ് ഗോപിഗോപകുമാർ
മുകേഷ്ആന്റണി
ലാലു അലക്സ്ജെയിംസ് /

എ. കെ. കെ. നമ്പ്യാർ

വിജയരാഘവൻഋഷി
മണിയൻപിള്ള രാജുചന്ദ്രൻ പിള്ള
കുഞ്ചൻമോഹൻ
സിദ്ദിഖ്സിദ്ദിഖ്
മോഹൻ ജോസ്ജോസ്
കെ.ബി. ഗണേഷ് കുമാർഗണേശൻ
മാമുക്കോയകോയ
ജഗന്നാഥ വർമ്മബ്രിഗേഡിയർ വർമ്മ
ദേവൻകുമാർ
അസീസ്ദേവയ്യ
ഗീത സാവിത്രി,രാധ
സുമലതപ്രഭ
ലിസിപാർവ്വതി

സംഗീതം

[തിരുത്തുക]

ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് രഞ്ജിനി.

ഗാനങ്ങൾ
  1. പഴയൊരു പാട്ടിലെ – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
  2. ഹെയ് ഗിരിധരനേ – വാണി ജയറാം
  3. പുഞ്ചവയല് കൊയ്യാൻ – എം.ജി. ശ്രീകുമാർ , കോറസ്
  4. കനവിലിന്നലെ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്, ആനന്ദക്കുട്ടൻ
ചിത്രസം‌യോജനംകെ. ശങ്കുണ്ണി
കലഹരി
ചമയംതോമസ്
വസ്ത്രാലങ്കാരംമഹി
നൃത്തംവസന്ത് കുമാർ
സംഘട്ടനംഎ.ആർ. പാഷ
പരസ്യകലഗായത്രി
ലാബ്വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണംആർ. സുകുമാരൻ
വാർത്താപ്രചരണംവാഴൂർ ജോസ്
ടൈറ്റിൽ‌സ്വത്സൻ
വാതിൽ‌പുറചിത്രീകരണംജൂബിലി സിനി യൂണിറ്റ്, ആനന്ദ് സിനി യൂണിറ്റ്
റീ റെക്കോർഡിങ്ങ്സമ്പത്ത്
അസോസിയേറ്റ് ഏഡിറ്റർഇ.എം. മാധവൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നായർസാബ്‌&oldid=4580209" എന്ന താളിൽനിന്ന് ശേഖരിച്ചത്