ലൈലാ ഓ ലൈലാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈലാ ഓ ലൈലാ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംസന്തോഷ്‌ കോട്ടായി
ബിജു ആന്റണി
പ്രീത നായർ
കഥസുരേഷ് നായർ
തിരക്കഥസുരേഷ് നായർ
അഭിനേതാക്കൾമോഹൻലാൽ
അമല പോൾ
സത്യരാജ്
ജോയ് മാത്യു
രമ്യ നമ്പീശൻ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഎസ്.ലോകനാഥൻ
ചിത്രസംയോജനംശ്യാം ശശിധരൻ
സ്റ്റുഡിയോഫൈൻകട്ട് എന്റെർറ്റൈന്മെന്റ്സ്, ആശിർവാദ് സിനിമാസ്
വിതരണംമാക്സ്‌ലാബ് റിലീസ്ട്രൈകളർഎന്റെർറ്റൈന്മെന്റ്സ്
ഇന്ത്യൻ മുവീസ്, യു.കെ.
റിലീസിങ് തീയതി
  • മേയ് 14, 2015 (2015-05-14)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 8 കോടി
സമയദൈർഘ്യം168 മിനിറ്റ്

2015 മെയ് 14-ന് പുറത്തിറങ്ങിയ മലയാളം ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ലൈലാ ഓ ലൈലാ. മോഹൻലാൽ നായകവേഷത്തിലും അമല പോൾ നായികാവേഷത്തിലും അഭിനയിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ ജോഷി ആണ്. ഫൈൻകട്ട് എന്റർടൈൻമെന്റ്സ്, ആശിർവാദ് സിനിമാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാക്സ് ലാബ്‌ എന്റർടൈൻമെന്റ്സ് ആണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്

കഥാസംഗ്രഹം[തിരുത്തുക]

ഡെക്കാൻ എക്സ്പോർട്ട് കമ്പനിയിലെ ജീവനക്കാരനായ ജയ്മോഹന് (മോഹൻലാൽ) സ്വന്തംഭാര്യയായ തന്നെപ്പോലും ശ്രദ്ധിക്കാനാവത്തവിധം എന്തുജോലിയാണ് കമ്പനിയിലുള്ളതെന്ന് അഞ്ജലിമേനോൻ (അമല പോൾ) ചോദിക്കുന്നു. തുടർന്ന് ഇരുവരും പിണക്കത്തിലാവുന്നത്തോടെ തന്റെ ജോലിയുടെ രഹസ്യം, ഭാര്യയോടു പറയുവാൻ ജയ്മോഹൻ നിർബന്ധിതനാവുന്നു. അയാളുടെ കമ്പനി, എക്സ്പോർട്ട് കമ്പനിയല്ല മറിച്ച്, രഹസ്യാന്വേഷണവിഭാഗത്തിനുകീഴിലുള്ള ഒരു ചാരസംഘം (സ്പൈ സെൽഗ്രൂപ്പ്) ആണ്. തുടർന്ന്, ഇരുവരുംചേർന്ന് ഒരു ഭീകരാക്രമണത്തെ തടയുന്നതാണ്, ചിത്രത്തിന്റെ ഇതിവൃത്തം

അഭിനേതാക്കൾ[തിരുത്തുക]

  • മോഹൻലാൽ - ജയ് മോഹൻ
  • അമല പോൾ- അഞ്ജലി മേനോൻ
  • സത്യരാജ് - ഷാഹീദ് കബീർ
  • രമ്യ നമ്പീശൻ - രമ്യ
  • ജോയ് മാത്യു - ഡോക്ടർ മേനോൻ
  • രാഹുൽദേവ്- വിക്ടർ റാണ
  • കൈനത് അറോറ - ലൈല
  • ജുനൈദ് ഷൈഖ്- ദിൽവർ
  • സുധീർ സുകുമാരൻ- ധാര
  • കിരൺരാജ്
  • വിജയ്‌ മേനോൻ-ക്രിസ്റ്റി
  • അഞ്ജലി അനീഷ്‌ ഉപാസന-ഓഫീസർ
  • കല കല്യാണി- പ്രിയ
  • ആര്യ- ഡെക്കാൻ എക്സ്പൊർട്ട് റിസപ്ഷനിസ്റ്റ്

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈലാ_ഓ_ലൈലാ&oldid=3761911" എന്ന താളിൽനിന്ന് ശേഖരിച്ചത്