സലാം കാശ്മീർ
സലാം കാശ്മീർ | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | മഹാ സുബൈർ |
രചന | സേതു |
അഭിനേതാക്കൾ | സുരേഷ് ഗോപി ജയറാം മിയ ജോർജ്ജ് |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | ശ്യാം ശശിധരൻ |
സ്റ്റുഡിയോ | വർണ്ണചിത്ര ബിഗ് സ്ക്രീൻ |
വിതരണം | വർണ്ണചിത്ര റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2013 സെപ്റ്റംബർ 27-ന് പുറത്തിറങ്ങുന്ന മലയാളചലച്ചിത്രമാണ് സലാം കാശ്മീർ.
നിർമ്മാണം
[തിരുത്തുക]വർണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറിൽ മഹാസുബൈർ ചിത്രം നിർമ്മിച്ചിരിക്കുന്നു. ഷൈജു അന്തിക്കാടിന്റെ കഥയ്ക്ക് സേതു തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.
കാശ്മീർ എന്നാണ് ചിത്രത്തിന് ആദ്യം പേരു നൽകിയിരുന്നത്. പിന്നീട് സലാം കാശ്മീർ എന്ന് പേരു മാറ്റുകയാണുണ്ടായത്.[1]
കഥാതന്തു
[തിരുത്തുക]ശ്രീകുമാർ - സുജ ദമ്പതികളിൽ സുജ ബാങ്കുദ്യോഗസ്ഥയാണ്. ശ്രീകുമാറാണ് എല്ലാ വീട്ടുജോലികളും നിർവഹിക്കുന്നത്. അദ്ദേഹം തന്നെ ഭാര്യക്കുള്ള ഉച്ചഭക്ഷണം പോലും പാകം ചെയ്ത് ഓഫീസിലെത്തിക്കുന്നു. ഇവരുടെ ജീവിതത്തിലേക്ക് ടോമി ഈപ്പൻ ദേവസ്യ എന്ന കഥാപാത്രം പ്രവേശിക്കുന്നതോടെ കുടുംബത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് ചിത്രം പറയുന്നത്.
സംഗീതം
[തിരുത്തുക]റഫീക്ക് അഹമ്മദ് രചിച്ച ഗാനങ്ങൾക്ക് എം. ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്[2]. കണ്ണാടിപ്പുഴയിലെ മീനോടും കുളിരിലെ... എന്നാരംഭിക്കുന്ന ഒരു ഗാനം നടൻ ജയറാം ശ്വേതാ മോഹനൊപ്പം ആലപിച്ചിരിക്കുന്നു.[3][4]
അഭിനേതാക്കൾ
[തിരുത്തുക]- സുരേഷ് ഗോപി....ടോമി ഈപ്പൻ തോമസ്
- ജയറാം....ശ്രീകുമാർ
- മിയ ജോർജ്....സുജ
- കൃഷ്ണ കുമാർ
- ലാലു അലക്സ്
- വിജയരാഘവൻ
- പി. ശ്രീകുമാർ
- അനൂപ് ചന്ദ്രൻ
- നന്ദു പൊതുവാൾ
- പൊന്നമ്മ ബാബു
അണിയറപ്രവർത്തകർ
[തിരുത്തുക]- സംവിധാനം - ജോഷി
- നിർമ്മാണം - സുബൈർ, മേജർ രവി
- ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ
- പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നന്ദു പൊതുവാൾ
- ഛായാഗ്രഹണം - മനോജ് പിള്ള
- എഡിറ്റിങ് - ശ്യാം ശശിധരൻ
ചിത്രീകരണം
[തിരുത്തുക]കാശ്മീർ, ഊട്ടി, തൊടുപുഴ, കുണിഞ്ഞി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.[5]
അവലംബം
[തിരുത്തുക]- ↑ "കാശ്മീരിൻറെ പേര് മാറ്റി". റേഡിയോ റെയിൽ ലൈവ്. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ജോഷിയുടെ സലാം കാശ്മീർ". മാതൃഭൂമി. 2013 ഓഗറ്റ് 3. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "പിന്നണിഗായകനായി ജയറാം". റിപ്പോർട്ടർ. 2013 സെപ്റ്റംബർ 20. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "സലാം കാശ്മീരിൽ ജയറാം പിന്നണിഗായകൻ". മാതൃഭൂമി. 2013 ജൂൺ 6. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "സലാം കാശ്മീർ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും". ഏഷ്യാനെറ്റ് ന്യൂസ്. Archived from the original on 2013-09-24. Retrieved 2013 സെപ്റ്റംബർ 24.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)