തൊടുപുഴ
തൊടുപുഴ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Idukki |
ജനസംഖ്യ • ജനസാന്ദ്രത |
52,045 (2011—ലെ കണക്കുപ്രകാരം[update]) • 1,469/കിമീ2 (1,469/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
35.43 km2 (14 sq mi) • 22 m (72 ft) |
9°54′00″N 76°43′01″E / 9.9000°N 76.7170°E
ഇടുക്കി ജില്ലയിലെ പ്രധാന നഗരസഭയും പട്ടണവുമാണ് തൊടുപുഴ. തൊടുപുഴ എന്ന പേരിൽ ഒരു താലൂക്കും ഒരു ബ്ലോക്കുപഞ്ചായത്തുമുണ്ട്. മൂവാറ്റുപുഴ, പാലാ തുടങ്ങിയവ തൊടുപുഴയ്ക്കു സമീപസ്ഥമായ പട്ടണങ്ങളാണ്. തൊടുപുഴ എറണാകുളം നഗരത്തിൽ നിന്നും 58 കിലോമീറ്റർ[1] ദൂരെയാണ് സ്ഥിതിചെയ്യുന്നത്. തൊടുപുഴ പട്ടണത്തിൽക്കൂടി ഒഴുകുന്ന നദിയുടെ പേരും തൊടുപുഴ ആറ് എന്നാണ്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർഹൗസിൽ നിന്നുള്ള ജലം തൊടുപുഴയാറ്റിലേയ്ക്ക് എത്തുന്നതിന്റെ ഫലമായി വർഷം മുഴുവൻ നിറഞ്ഞൊഴുകുന്നു എന്ന പ്രത്യേകതയും ഈ ആറിനുണ്ട്.
തൊടുപുഴ പട്ടണം
[തിരുത്തുക]ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. തൊടുപുഴയാറ് ഈ പട്ടണത്തിന്റെ മദ്ധ്യത്തിലൂടെ ഒഴുകുന്നു. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ സർക്കാർ ഇടപെട്ട് ഈ പട്ടണത്തെ ആധുനികരിക്കാനുള്ള പല പദ്ധതികളും നടന്നുവരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിക്കും വരെ തൊടുപുഴ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.
തൊടുപുഴ കേരളത്തിലെ പല ഉയർന്ന സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടമാണ്. ഇവിടത്തെ ജനസംഖ്യ 2011ലെ കാനേഷുമാരി അനുസരിച്ച് 52,045 ആണ്. ജനങ്ങൾ പ്രധാനമായും കൃഷിയേയും വ്യവസായത്തേയും ആശ്രയിക്കുന്നു. തൊടുപുഴ ഉയർന്ന പ്രദേശമല്ലെങ്കിലും ഉയർന്ന കുന്നുകളും മറ്റും ഇവിടെ ധാരാളമുണ്ട്. പട്ടണത്തിൽ നിന്നും അധികം അകലെയല്ലാതെ ജലവൈദ്യുത പദ്ധതിയായ മലങ്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നു.
പാലാ തൊടുപുഴയുടെ തെക്ക് പടിഞ്ഞാറായി 29 കി.മീ. അകലെയുള്ള ഒരു പട്ടണമാണ്. മൂവാറ്റുപുഴ പട്ടണം തൊടുപുഴയിൽ നിന്നും വടക്കു പടിഞ്ഞാർ 18 കി.മി. മാറി സ്ഥിതി ചെയ്യുന്നു.
തൊടുപുഴ താലൂക്ക്
[തിരുത്തുക]ഇടുക്കി ജലവൈദ്യുത പദ്ധതികളുടെ ഭാഗങ്ങളായ മൂലമറ്റം വൈദ്യുതി ഉത്പാദനകേന്ദ്രം,കുളമാവ് അണക്കെട്ട് എന്നിവ പൂർണ്ണമായും തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
താലൂക്കിൽ താണ ഭാഗങ്ങൾ മുതൽ ഉയരം കൂടിയ സ്ഥലങ്ങൾ വരെയുണ്ട്. പച്ചപ്പരവതാനി വിരിച്ച ഈ ഭൂപ്രദേശത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല സ്ഥലങ്ങളുമുണ്ട്. മലങ്കര അണക്കെട്ട്, തൊമ്മൻ കുത്തു വെള്ളച്ചാട്ടം, ഉറവൻപാറ, ഇലവീഴാപൂഞ്ചിറ തുടങ്ങിയവ ഇതിൽപ്പെടുന്നു.
ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളും സിറിയൻ കത്തോലിക്കരുമാണ്. കൂടാതെ മുസ്ലിം മതവിഭാഗവുമുണ്ട്.
തൊടുപുഴ പട്ടണത്തിൽ നിന്നും ഏകദേശം 7 കി.മീ. അകലെ മുട്ടം സ്ഥിതിചെയ്യുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല എഞ്ജിനീയറിംഗ് കോളേജ്, ഇടുക്കി ജില്ലാകോടതി എന്നിവ ഇവിടെയാണ്. പട്ടണത്തിൽ നിന്നും ഏകദേശം 1.5 കി.മി ദൂരപരിധിയിൽ ഹൈന്ദവ പ്രസിദ്ധമായ കാരിക്കോട് ശിവ ക്ഷേത്രം, ദേവീക്ഷേത്രം എന്നിവയും, അതിനോട് അടുത്ത് തന്നെ മുസ്‌ലീങ്കളുടെ ഏറ്റവും വലിയ പള്ളിയായ നൈനാര് പള്ളിയും സ്ഥിതി ചെയ്യുന്നു. ഏകദേശം 3 കി.മി. മാറി മുതലക്കോടം കൃസ്തീയ ദേവാലയവും സ്ഥിതി ചെയ്യുന്നു.
തൊടുപുഴയിൽ നിന്നും ഏകദേശം 16 കി.മീ. ദൂരെ ഉടുമ്പന്നൂർ എന്ന സ്ഥലം സ്ഥിതിചെയ്യുന്നു. ഇടുക്കിയിലെ ഏറ്റവും വലിയ പഞ്ചായത്ത് ആണ് ഉടുമ്പന്നൂർ. പ്രേംനസീർ കാലഘട്ടം മുതൽ തൊടുപുഴ ഒരു പ്രധാന സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷൻ കൂടിയാണ്. കൂടാതെ തൊടുപുഴ വാസന്തി (നിറക്കൂട്ട് (മലയാളചലച്ചിത്രം) , തൊടുപുഴ പി.കെ. രാധാദേവി, തൊടുപുഴ രാധാകൃഷ്ണൻ, തൊടുപുഴ കൃഷ്ണൻകുട്ടി, ചഞ്ചൽ (എന്നു സ്വന്തം ജാനകി കുട്ടിക്ക് ), നിഷാന്ത് സാഗർ, അസിൻ, ആസിഫ് അലി തുടങ്ങിയവർ തൊടുപുഴയിൽനിന്നും മലയാള സിനിമയിൽ കഴിവുതെളിയിച്ച കലാകാരാണു.
ചരിത്രം
[തിരുത്തുക]കൂലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണസൗകര്യത്തിനായി പല പ്രവിശ്യകളായി വിഭചിച്ചിരുന്നു. വേണാട്, ഓടനാട്, നൻവുഴൈനാട്, മുഞ്ഞുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട്, എന്നിങ്ങനെയാണു അവ. ഇതിൽ കീഴ്മലൈനാടിൽ ഉൾപെടുന്ന പ്രദേശമാണു തൊടുപുഴ. എ. ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ. ഡി1600 ൽ വടക്കുംകൂർ യുദ്ധത്തിൽ കീഴ്മലൈനാട് പരാജയപെടുകയും വടക്കുംകൂറിൽ ലയിക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു വടക്കുംകൂർ മാർത്താണ്ടവർമ്മ മഹാരാജാവിന്റെ കാലത്ത് തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത് വടക്കുംകൂർദേശം എന്നായിരുന്നു. തിരുവീത൦കൂറിന്റെ ഭാഗം തന്നെയായിരുന്നു അന്ന് വടക്കുംകൂർ. വടക്കുംകൂര് രാജാക്കന്മാരുടെ ആസ്ഥാനം കരിക്കോടായീരൂന്നു. ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവ് തന്നെയാണ് തന്റെ പ്രധിനിധിയായീ ശ്രീ നാരായണ മേനോനേ തൊടുപുഴയുടെ വികസനത്തിന് വേണ്ടി വടക്കുംകൂറിലേക്ക് നിയോഗിച്ചത്. അത്യേഹമാണ് തൊടുപുഴയുടെ വികസനത്തിന് തുടക്കം കുറിച്ചത്. മഹാരാജാവിന്റെ നിർദ്ദേശപ്രകാരം തന്റെ മുസ്ലീമായ ഭടൻ മാർക്കുവേണ്ടി ഇദ്ദേഹമാണ് ഇന്ന് കരിക്കോടുള്ള നൈനാര് പള്ളി പണിതത്.
രാഷ്ട്രീയം
[തിരുത്തുക]നിലവിൽ തൊടുപുഴയിൽ നിന്നുള്ള നിയമസഭ പ്രതിനിധി പി.ജെ. ജോസഫ്[2]ഉം , തൊടുപുഴ ഉൾപെടുന്ന ഇടുക്കി ലോകസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഡീൻ കുര്യാക്കോസ് [3]ഉം ആണ്
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
[തിരുത്തുക]തൊടുപുഴ കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമല്ലെങ്കിലും സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾ ഇവിടെ ഉണ്ട്. പ്രകൃതി മനോഹരമായതിനാൽ ഇവിടം ചലച്ചിത്ര വ്യവസായത്തിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്.
തൊമ്മൻകുത്ത്
[തിരുത്തുക]തൊമ്മൻകുത്ത് തൊടുപുഴയിൽ നിന്നും 20 കിൽ മി. കിഴക്ക് വണ്ണപ്പുറം റൂട്ടിലാണ് ഈ സ്ഥലം. ഇവിടുത്തെ പ്രധാന ആകർഷണം ഏഴു നിലകളിലുള്ള വെള്ളച്ചാട്ടങ്ങളാണ് (ഏഴുനിലകുത്തുകൾ). ഒരോ നിലയിലും ഒരോ ചെറിയ കുളങ്ങൾ ഉണ്ട്. ഏകദേശം 12 കിലോമീറ്റർ കാടിനുള്ളിലൂടെ മലകയറണം. ഇവിടുത്തെ പ്രവേശന സമയം രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെയാണ്.ധാരാളം വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നു.
ഉറവപ്പാറ
[തിരുത്തുക]ഉറവപ്പാറ തൊടുപുഴ നഗരാതിർത്തിക്കുള്ളിൽ 3 കിലോമീറ്റർ ദൂരത്തിൽ ഇടുക്കി റോഡിൽ ഒളമറ്റത്താണ്. ഇത് വളരെ വലിയ പാറയാണ്. ഇവിടുത്തെ പ്രധാന ആകർഷണം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണെന്നാണ് വിശ്വാസം.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "The official website of Ernakulam district" (in ഇംഗ്ലീഷ്). CDIT. Archived from the original on 2006-11-07. Retrieved 2010 ഫെബ്രുവരി 27.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-30. Retrieved 2010-11-19.
- ↑ http://india.gov.in/govt/loksabhampdetail.php?mpcode=4565[പ്രവർത്തിക്കാത്ത കണ്ണി]