എറണാകുളം
എറണാകുളം | |
|---|---|
Downtown (CBD) | |
Ernakulam (Kerala) | |
| Coordinates: 9°58′53.8″N 76°17′59.6″E / 9.981611°N 76.299889°E | |
| Country | India |
| State | Kerala |
| District | Ernakulam |
| സർക്കാർ | |
| • ഭരണസമിതി | Kochi Municipal Corporation |
| ഉയരം | 22.36 മീ (73.36 അടി) |
| Language | |
| • Official | Malayalam |
| സമയമേഖല | UTC+5:30 (IST) |
| Telephone code | +91484xxxxxxx |
| വാഹന രജിസ്ട്രേഷൻ | KL-07 |
| Lok Sabha constituency | Ernakulam |
| വെബ്സൈറ്റ് | www |
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ കിഴക്കൻ ഭാഗവും പ്രധാന വ്യവസായ മേഖലയുമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്. ജില്ലയുടെ പേരും ഇതുതന്നെയാണ്. ഇത് മദ്ധ്യ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. കൊച്ചി നഗരത്തിന്റെ കിഴക്കൻ ഭാഗം പ്രധാനമായും എറണാകുളം എന്നും വെണ്ടുരുത്തി പാലത്തിന് ശേഷമുള്ള പടിഞ്ഞാറൻ ഭാഗം വെർണകുളം എന്നും അറിയപ്പെടുന്നു. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നാഗരികമായ പ്രദേശമാണ് എറണാകുളം. എറണാകുളം ജില്ലയുടെ ആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള കാക്കനാട് എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട പ്രദേശം കൂടിയാണിത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. കേരള ഹൈക്കോടതി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസ്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം നിയമസഭാ മണ്ഡലം എറണാകുളം ലോകസഭ മണ്ഡലത്തിൽ ഉൾപെട്ടിരിക്കുന്നു. സതേൺ നേവൽ കമാൻഡ് (എസ്‌എൻസി) കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചിയിലാണ്. 1958 ൽ സ്ഥാപിതമായ ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ നാവിക കമാൻഡായ ഇത്, അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും പരിശീലനത്തിലും സമുദ്ര സുരക്ഷാ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]
എറണാകുളം എന്ന വാക്കിന് വ്യത്യസ്തമായ ഒരു ഉത്ഭവ ചരിത്രമുണ്ട്. ഇവയിൽ ചിലത് പുരാണങ്ങളെക്കുറിച്ചും മറ്റു ചിലത് ക്ഷേത്രങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. കോമാട്ടിൽ അച്യുത മേനോൻ പറയുന്നതനുസരിച്ച്, എറങ്ങിയൽ എന്ന വാക്കിന്റെ ഉത്ഭവം ഒരു പ്രത്യേക തരം ചെളിയിൽ നിന്നായിക്കാമെന്നാണ്. മുൻകാലങ്ങളിൽ, ശിവനെ തമിഴ് സാഹിത്യത്തിൽ "കർത്താവ്" എന്ന അർത്ഥത്തിൽ എരയനാർ എന്ന് വിളിച്ചിരുന്നു. കേരളത്തിലും ഇത് പിന്തുടർന്നിരുന്നതിനാൽ ശേഷം ഈ സ്ഥലം എറണാകുളം എന്നറിയപ്പെട്ടുവത്രേ. ഋഷിനാഗക്കുളം ലോപിച്ചാണ് എറണാകുളമായി മാറിയതെന്നും, മറിച്ച് എറണാകുളത്തപ്പൻ ക്ഷേത്രം എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതെന്നും, നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ഏറെ നാൾ കുളം എന്ന വാക്കിൽ നിന്നുമാണെന്നുമൊക്കെ പേരിന്റെ ഉത്പത്തിയെക്കുറിച്ച് മറ്റ് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുമുണ്ട്.[1]
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]
- മഹാരാജാസ് കോളേജ്
- സെന്റ് ആൽബർട്സ് കോളേജ്
- സെന്റ് തെരേസാസ് കോളേജ്
- മാർ അത്തനേഷ്യസ് ഹൈസ് സ്കൂൾ. കാക്കനാട്
- രാജഗിരി എൻജിനിയറിങ് കോളേജ്
- സേക്രഡ് ഹാർട്ട്സ് കോളേജ്
- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ എങിനീയറിങ് ട്രെയിനിങ്
- ഗവൺമെന്റ് ലോ കോളേജ്, എറണാകുളം
- ഗവൺമെന്റ് മെഡിക്കൽ കോളേജ്, എറണാകുളം
- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
- ഗവ.എച്ച്.എസ്.എസ് കടയിരുപ്പ്
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]ഹൈന്ദവ ക്ഷേത്രങ്ങൾ
[തിരുത്തുക]- എറണാകുളം ശിവക്ഷേത്രം (തിരുവെറണാകുളത്തപ്പൻ ക്ഷേത്രം)
- എറണാകുളം ശ്രീ അയ്യപ്പൻ കോവിൽ
- തിരുനെട്ടൂർ മഹാദേവ ക്ഷേത്രം
- അഞ്ചുമന ദേവി ക്ഷേത്രം
- തിരുമല ശ്രീകൃഷ്ണ ക്ഷേത്രം
- വളഞ്ഞമ്പലം ഭഗവതി ക്ഷേത്രം
- പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രം
ക്രൈസ്തവ ആരാധനാലയങ്ങൾ
[തിരുത്തുക]- വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ, മോറക്കാല.
- സെൻറ് മേരീസ് സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ
- സെൻറ് ഇഗ്നാത്തിയോസ് നൂറോനോ യാക്കോബായ സുറിയാനി പള്ളി
- സെന്റ് മേരീസ് ബസലിക്ക
- സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ
- വല്ലാർപാടം ബസിലിക്ക
- കലൂർ സെന്റ് ആന്റണി പള്ളി
മുസ്ലിം ആരാധനാലയങ്ങൾ
[തിരുത്തുക]ജൈന ക്ഷേത്രങ്ങൾ
[തിരുത്തുക]- ശ്രീ വാസുപൂജ്യ സ്വാമി ശ്വേതംബര ജൈന ക്ഷേത്രം
- ശ്രീ മഹാവീർ സ്വാമി ദിഗംബര ജൈന ക്ഷേത്രം
ജൂത ആരാധനാലയങ്ങൾ
[തിരുത്തുക]- എറണാകുളം കടവുംഭാഗം സിനഗോഗ്
- എറണാകുളം തെക്കുംഭാഗം സിനഗോഗ്
സിക്ക് ആരാധനാലയങ്ങൾ
[തിരുത്തുക]- ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭ
അവലംബം
[തിരുത്തുക]- ↑ "History | Ernakulam District Website | India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-11-18.