കാക്കനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ എറണാകുളം ജില്ലയുടെ ഭരണ സിരാ കേന്ദ്രമാണ്‌ കാക്കനാട്. എറണാകുളം നഗരത്തിൽ നിന്നു മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്‌. എറണാകുളം നഗരകേന്ദ്രത്തിൽ നിന്ന് ഇവിടേക്കുള്ള ദൂരം 8 കിലോമീറ്ററാണ്. ടൌണിൽ നിന്ന് ഇവിടേക്കും തിരിച്ചും രാവിലെ ആറുമണിമുതൽ രാത്രി പത്ത് വരെ തുടർച്ചയായി ബസ് സർവ്വീസുണ്ട്. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. 1981 നവംബർ 1-ന് സ്ഥാപിതമായ കളക്ട്രേറ്റ് കാക്കനാടാണ് സ്ഥിതി ചെയ്യുന്നത്.

ജില്ലാ കളക്ട്രേറ്റ് കൂടാതെ ആകാശവാണി കൊച്ചി നിലയം, ദൂരദർശൻ കേന്ദ്രം, വി.എസ്.എൻ.എൽ. തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോൺ, കിൻഫ്രാ ഇൻഡസ്‌ട്രിയൽ‍ പാർക്കിലെ ഇൻഫോപാർക്ക് മുതലായവ കാക്കനാടിന്റെ ഭാഗമാണ്. നിർദ്ദിഷ്ട സ്മാർട്ട് സിറ്റിയും കാക്കനാടാണ്‌ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു. സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു.

അടുത്തുള്ള പ്രദേശങ്ങൾ[തിരുത്തുക]

പാലച്ചുവട്,മൂലപ്പാടം വാഴക്കാല കടമക്കേരി വെള്ളിമുറ്റം ചെമ്പുമുക്ക് അയ്യനാട്അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാക്കനാട്&oldid=2881928" എന്ന താളിൽനിന്ന് ശേഖരിച്ചത്