Jump to content

പിറവം

Coordinates: 9°51′0″N 76°30′0″E / 9.85000°N 76.50000°E / 9.85000; 76.50000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Piravom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിറവം നഗരസഭ
വിശുദ്ധ രാജാക്കന്മാരുടെ നാട്
Map of India showing location of Kerala
Location of പിറവം നഗരസഭ
പിറവം നഗരസഭ
Location of പിറവം നഗരസഭ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം ജില്ല
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം കോട്ടയം
സിവിക് ഏജൻസി പിറവം നഗരസഭ
സമയമേഖല IST (UTC+5:30)
കോഡുകൾ

9°51′0″N 76°30′0″E / 9.85000°N 76.50000°E / 9.85000; 76.50000 എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂവാറ്റുപുഴയാർ പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി Archived 2013-10-08 at the Wayback Machine. പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളമാണ് അടുത്തുള്ള മറ്റൊരു പട്ടണം.

പിറവം പാലം

ചരിത്രം

[തിരുത്തുക]

പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കിപ്പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതന കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പടിപ്പുര സ്ഥിതി ചെയ്യുന്നത് പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയപള്ളി (യാക്കോബായ പള്ളി) ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടത്തിയ മേല്പാഴൂർ മന ഈ പഞ്ചായത്തിലാണ്.

പേരിനു പിന്നിൽ

[തിരുത്തുക]

പിറവത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ പാഴൂര്, കളമ്പൂര്,ഓണക്കൂര്, കാരൂര്,തുടങ്ങിയ ഊരുകളാണ്. ഈ ഊരുകളാൽ ചുറ്റപ്പെട്ട പുരം അഥവാ ചെറിയ പട്ടണം ആണ് പിന്നീട് പിറവം ആയത് എന്ന് കരുതപ്പെടുന്നു.

ഉണ്ണിയേശുവിനെ സന്ദർശിക്കാൻ പോയ മൂന്നു രാജാക്കന്മാരുടെ പള്ളിയാണ് ഇന്ന് പിറവത്തുള്ള ഏറ്റവും വലിയ സ്ഥാപനം. അതിനോടു ബന്ധപ്പെടുത്തി പിറവിയുമായി ബന്ധപ്പെട്ട് എങ്ങനെയോ പിറവം ഉണ്ടായി എന്ന് പറയാറുണ്ടെങ്കിലും അതിന് ഉപോദ്ബലകമായ ഐതിഹ്യകഥകൾ പോലും ഇല്ല.

ക്രിസ്തുവിൻറെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്[1].

ആരാധനാലയങ്ങൾ

[തിരുത്തുക]
  1. പാഴൂർ പെരും തൃക്കോവിൽ മഹാദേവ ക്ഷേത്രം
  2. പിഷാരുകോവിൽ ക്ഷേത്രം
  3. പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം
  4. പിറവം സെന്റ് മേരിസ് വലിയപള്ളി
  5. പിറവം കൊച്ചു പള്ളി (ക്നാനായ കത്തോലിക്കാ പള്ളി)
  6. തിരുവീശംകുളം ശിവക്ഷേത്രം
  7. കളമ്പൂക്കാവ് ക്ഷേത്രം
  8. പാറേക്കുന്നു ശ്രീ ധർമ്മശാസ്താ ക്ഷേത്രം
  9. പള്ളിപ്പാട്ട്‌ ഭഗവതി ക്ഷേത്രം
  10. സെഹിയോൺ യാക്കോബായ പള്ളി ഓന്നാക്കൂർ
  11. കോട്ടാരകുന്നു യാക്കോബായ പള്ളി, പാലചുവട്.
  12. കർമ്മൽകുന്നു ഓർത്തഡോക്സ് പള്ളി.

ഉത്സവങ്ങൾ

[തിരുത്തുക]
  1. പാഴൂർ മഹാശിവരാത്രി - മഹാശിവരാത്രി ദിവസം ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു.
  2. ദനഹാ പെരുന്നാൾ- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ്.
  3. സായാഹ്ന അത്ത ചമയം - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന അത്തച്ചമയ ഘോഷയാത്ര പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു (തൃപ്പൂണിത്തുറ അത്തച്ചമയം രാവിലെ ആണ്) ,
  4. പള്ളിക്കാവ് മീനഭരണി ആഘോഷം..
  5. കളമ്പൂക്കാവില് പാന മഹോത്സവം
  6. മകരവിളക്ക് മഹോത്സവം പാറേക്കുന്നു ക്ഷേത്രം
  7. പിറവം വള്ളം കളി
  8. കാളവയൽ കാക്കൂർ


ടൂറിസം സ്ഥലങ്ങൾ

  1. കുട്ടികളുടെ പാർക്ക് പിറവം
  2. ആറ്റുതീരം പാർക്ക്
  3. കൂരുമല വ്യൂ പോയിൻറ്
  4. അരീക്കൽ വെള്ളച്ചാട്ടം
  5. മഴവിൽ പാലം, പാഴൂർ
  6. പാഴൂർ പടിപ്പുര
  7. എടയന്റെ തടാകം, പിറവം

ഗതാഗത സൗകര്യം

[തിരുത്തുക]
  • അടുത്ത വിമാനത്താവളം-നെടുമ്പാശേരി
  • അടുത്ത റെയിൽവേ സ്റ്റേഷൻ- പിറവം റോഡ്‌ റെയിൽവേ സ്റ്റേഷൻ (വെള്ളൂർ)
  • കൊച്ചി മെട്രോ -
  • ബോട്ട് സേവനം - പിറവം

ഷോപ്പിംഗ് മാളുകളും തീയറ്ററും

  1. സബർബൻ മാൾ - പിറവം
  2. റിലയൻസ് ട്രെൻഡ്സ്
  3. ദർശന തിയേറ്റർ

ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ

[തിരുത്തുക]
  1. പിറവം സർക്കാർ ആശുപത്രി
  2. ജെ. എം. പി ആശുപത്രി
  3. കെയർവെൽ ആശുപത്രി
  4. ലക്ഷ്മി നഴ്സിങ്ങ് ഹോം
  5. പിറവം ആയുർവേദ ആശുപത്രി
  6. ശ്രീധരിയം നേത്ര ആശുപത്രി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  1. വ.ഹയർ സെക്കൻഡറി സ്കൂൾ പിറവം
  2. ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാമക്കുഴി
  3. സെന്റ് ജോസഫ്സ് ഹൈയർ സെക്കൻഡറി സ്കൂൾ പിറവം
  4. എം. കെ. എം ഹൈയർ സെക്കൻഡറി സ്കൂൾ പിറവം
  5. ബി. പി. സി. കോളേജ്, പിറവം
  6. ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പിറവം
  7. ഗവ. ഐ.ടി.ഐ. പിറവം
  8. B.T.C എഞ്ചിനീയറിംഗ് കോളേജ്
  9. വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി എഞ്ചിനീയറിംഗ് കോളേജ്
  10. ടോക്ക് എച്ച് എഞ്ചിനീയറിംഗ് കോളേജ
  11. ജി. യു. പി. എസ് ഓണക്കൂർ സൗത്ത്

അവലംബം

[തിരുത്തുക]

ക്രെഡിറ്റ്: എൽദോ പോൾ

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-01-07. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പിറവം&oldid=4094906" എന്ന താളിൽനിന്ന് ശേഖരിച്ചത്