പെരുമ്പാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Perumbavoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പെരുമ്പാവൂർ
Kerala locator map.svg
Red pog.svg
പെരുമ്പാവൂർ
10°06′56″N 76°28′44″E / 10.1156°N 76.4789°E / 10.1156; 76.4789
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ ഇടതുപക്ഷം (2016 മുതൽ)
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26550
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683542
++91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ *കോടനാട് ആന വളർത്തൽ കേന്ദ്രം
പാണിയേലി പോര്‌ വെള്ളച്ചാട്ടം
കല്ലിൽ ജൈന ഗുഹാ ക്ഷേത്രം
ഇരിങ്ങോൾ വനം

എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണിത്. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടതാണ് ഇവിടം. ഏറണാകുളത്തു നിന്ന് 33 കിലോമീറ്റർ വടക്കുകിഴക്കായാണ് പെരുമ്പാവൂരിന്റെ സ്ഥാനം.

അതിരുകൾ[തിരുത്തുക]

പടിഞ്ഞാറ് ആലുവ, വടക്ക് കാലടി, തെക്ക് കോലഞ്ചേരി, കിഴക്ക് മൂവാറ്റുപുഴ, കോതമംഗലം എന്നീ പട്ടണങ്ങൾ എന്നിവയാണ് പെരുമ്പാവൂരിന്റെ അടുത്തുള്ള സ്ഥലങ്ങൾ.

ഗതാഗതം[തിരുത്തുക]

എം.സി. റോഡിൽ മൂവാറ്റുപുഴക്കും അങ്കമാലിക്കും ഇടയിലായാണ് ഇവിടം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു പാതയായ ആലുവ-മൂന്നാർ പാതയും പെരുമ്പാവൂരിലൂടെയാണ് കടന്നു പോകുന്നത്.

നദികൾ[തിരുത്തുക]

ഭൂമിശാസ്ത്രപരമായി പെരിയാറിനും മുവാറ്റുപുഴയാറിനും ഇടയിലാണ് പെരുമ്പാവൂരിന്റെ സ്ഥാനം.

വ്യവസായം[തിരുത്തുക]

പരമ്പരാഗതമായി തന്നെ തടിവ്യവസായത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു പട്ടണമാണ് ഇത്. കേരളത്തിനകത്തും പുറത്തും വാണിജ്യ ബന്ധങ്ങളുണ്ട്. പൊതുമേഖലാ സ്ഥാപനമായ ട്രാവൻ‌കൂർ റയോൺസ് പെരുമ്പാവൂരിനടുത്തുള്ള വല്ലത്താണ് പ്രവർത്തിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

പ്രധാനസ്ഥാപനങ്ങൾ[തിരുത്തുക]

  • ബെഥേൽ സുലോക്കോ യാക്കോബായ സുറിയാനി പള്ളി
  • സാൻജോ ആശുപത്രി
  • പെരുമ്പാവൂർ മസ്ജിദ്
  • ട്രാവണ്ർകൂര്ർ റയോണ്ർസ്
  • മുടിക്കൽ തണൽ പെയ്ൻ ആൻറ് പാലിയേറ്റീവ് സെൻറർ

ചിത്രസഞ്ചയം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പെരുമ്പാവൂർ&oldid=3073232" എന്ന താളിൽനിന്ന് ശേഖരിച്ചത്