മുളവുകാട് ഗ്രാമപഞ്ചായത്ത്
(മുളവുകാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുളവുകാട് ഗ്രാമപഞ്ചായത്ത് | |
![]() മുളവുകാട് പഞ്ചാത്തിന്റെ തെക്കേ അറ്റത്തുള്ള ബോൾഗാട്ടി കൊട്ടാരം, പ്രശസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് | |
10°07′39″N 76°09′09″E / 10.127440°N 76.152480°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 34352 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മുളവുകാട്. വൈപ്പിൻ ദ്വീപിൽ നിന്നും ഒറ്റപ്പെട്ടുകിടക്കുന്ന മറ്റൊരു ദ്വീപാണ് മുളവുകാട്. വടക്ക് കടമക്കുടി, ഞാറയ്ക്കൽ പഞ്ചായത്തുകളും, കിഴക്കും തെക്കും കൊച്ചി കോർപ്പറേഷനും, പടിഞ്ഞാറ് എളങ്കുന്നപ്പുഴ പഞ്ചായത്തുമാണ് മുളവുകാട് പഞ്ചായത്തിന്റെ അതിരുകൾ. എറണാകുളം നഗരത്തിൽ നിന്നും വളരെയടുത്താണ് മുളവുകാട് എന്ന നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. കാലങ്ങൾക്കു മുമ്പ് ഇങ്ങോട്ടുള്ള ഗതാഗതത്തിനുപയോഗിച്ചിരുന്നത് ജലമാർഗ്ഗമാണ്. എന്നാൽ ഗോശ്രീ പാലം രൂപീകൃതമായതോടെ ഈ ദ്വീപിലേക്കുള്ള ജനസഞ്ചാരം എളുപ്പമായി. മുളവുകാട് ദ്വീപിന്റെ തെക്കേ അറ്റത്തുള്ള ബോൾഗാട്ടി കൊട്ടാരം അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്. 1744-ൽ ഡച്ചുകാർ നിർമ്മിച്ചതാണ് ഈ കൊട്ടാരം എന്നു കരുതപ്പെടുന്നു. ഇപ്പോൾ ഇത് കേരളം വിനോദസഞ്ചാര വകുപ്പിന്റെ അധീനതയിൽ പെടുന്നു.
ചരിത്രം[തിരുത്തുക]
മുളവുകാട് ദ്വീപിന്റെ ഏറ്റവും പ്രാചീനമായ നിർമ്മിതി ആണ് മുളവുകാട് "ശ്രീ കേരളേശ്വരപുരം മഹാദേവ ക്ഷേത്രം".ഈ ക്ഷേത്രത്തിൻ്റെ കാലപ്പഴക്കം ഇന്നും നിശ്ചയിക്കപ്പെട്ടിടില്ല.ഇപ്പോൾ ഈ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിൻ്റെ കീഴിലാണ്. ജനങ്ങളെ കരിച്ചോറ് തിന്നുന്നവർ എന്നാണ് വിശേഷിപ്പിച്ചിരുന്നത് (കരിക്കപ്പലിൽ ജോലി ചെയ്യവേ സമയക്കുറവു മൂലം കൈ കഴുകാതെ ചോറുണ്ണുന്ന അവസ്ഥ). പിന്നീട് ഡോക്ക് ലേബർ ബോർഡിലെ രജിസ്ട്രേഷനിലൂടെയും മറ്റും ഇവിടുത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട കൂലിയും അതോടനുബന്ധിച്ച് ഉയർന്ന ജീവിത സൗകര്യങ്ങളും ഉണ്ടായി. എങ്കിലും ഗോശ്രീ പാലത്തിന്റെ വരവോടുകൂടി ഇവിടെ വല്ലാത്തൊരു മുന്നേറ്റം തന്നെയുണ്ടായി.
ജീവിതോപാധി[തിരുത്തുക]
ആദ്യകാലത്ത് തുഛമായ കൂലിക്കാണ് ഇവിടുത്തെ ആളുകൾ ജോലിയെടുത്തിരുന്നത്. കയർ പിരിക്കുക , കരിക്കപ്പലിൽ പണിയെടുക്കുക തുടങ്ങിയവയായിരുന്നു പ്രധാന ഉപജീവനമാർഗ്ഗം . എന്നാൽ പിന്നീട് കൊച്ചി കേന്ദ്രമായി , ടാറ്റ , ബർമാഷെൽ , കൊച്ചിൻ തുറമുറം തുടങ്ങിയവ വന്നതോടെ ഈ ദ്വീപിലെ 80% ആളുകൾക്കും മെച്ചപ്പെട്ട , സ്ഥിരമായ വരുമാനം ലഭിക്കുവാൻ തുടങ്ങി. വ്യാവസായികമായി വളരെ തളർന്ന ഒരു സ്ഥലമാണെങ്കിലും ഏറ്റവും അടുത്തുള്ള എറണാകുളത്തെ വ്യവസായിക വളർച്ചയിൽ സഹായിച്ചത് ഈ കൊച്ച് ദ്വീപുകാരാണ്.[1]. എന്നാൽ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ വരവോടുകൂടി ഈ പ്രദേശമാകെ ഒരു കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്.
.
പ്രധാന വ്യക്തികൾ[തിരുത്തുക]
- പോഞ്ഞിക്കര റാഫി - കേരള സാംസ്കാരിക ചരിത്രത്തിൽ തന്റേതായ സംഭാവനകൾ നല്കിയ ഇദ്ദേഹം സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട് [2]
- ഗാസ്പർ ഡിസിൽവ - കൊച്ചി നിയമസഭയിലെ ആംഗ്ളോ-ഇന്ത്യൻ നോമിനി എം.എൽ.എ ആയിരുന്നു.
- എബ്രഹാം മാടമാക്കൽ - സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനുമായിരുന്ന
- രാമൻകുട്ടി അഛൻ.ദീർഘകാലം മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന അദ്ദേഹം ആണ് ഈ പഞ്ചായത്തിൽ ശുദ്ധജലം വിതരണം, വൈദ്യുതി എന്നിവ എത്തിച്ച വ്യക്തി.
വാർഡുകൾ[തിരുത്തുക]
- പനമ്പുകാട് വടക്ക്
- മുളവുകാട് വടക്ക്
- ടവർ ലൈൻ
- കേരളപുരം
- വട്ടേക്കാട്ട്
- സെൻറ് മേരീസ്
- ഹോസ്പിറ്റൽ
- തണ്ടാശ്ശേരി
- വാട്ടർ ടാങ്ക്
- പൊന്നാരിമംഗലം
- പോഞ്ഞിക്കര
- ബോൾഗാട്ടി
- വല്ലാർപാടം
- ടി വി. സെൻറർ
- അടിക്കണ്ടം
- അംബേദ്കർ ഗ്രാമം
സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
ബ്ലോക്ക് | ഇടപ്പള്ളി |
വിസ്തീർണ്ണം | 19.27 |
വാർഡുകൾ | 16 |
ജനസംഖ്യ | 22322 |
പുരുഷൻമാർ | 11017 |
സ്ത്രീകൾ | 11305 |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- വല്ലാർപാടം അന്തർദേശീയ കണ്ടെയ്നർ ടെർമിനൽ Archived 2009-10-13 at the Wayback Machine.
- പോഞ്ഞിക്കര റാഫി
അവലംബം[തിരുത്തുക]
- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] മുളവുകാട് ജീവിതോപാധി.
- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] പോഞ്ഞിക്കര റാഫി.

Mulavukad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.