ചേരാനല്ലൂർ
Jump to navigation
Jump to search
ചേരാനല്ലൂർ | |
---|---|
പട്ടണപ്രാന്തം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
താലൂക്ക് | കണയന്നൂർ |
വിസ്തീർണ്ണം | |
• ആകെ | 10.59 കി.മീ.2(4.09 ച മൈ) |
ജനസംഖ്യ (2001) | |
• ആകെ | 26,330 |
• ജനസാന്ദ്രത | 2,485/കി.മീ.2(6,440/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗിക | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 682034 |
ടെലിഫോൺ കോഡ് | 0484 |
വാഹന റെജിസ്ട്രേഷൻ | KL-07 |
സ്ത്രീ-പുരുഷാനുപാതം | 1014 ♂/♀ |
പാർലിമെന്റ് നിയോജകമണ്ഡലം | എറണാകുളം |
വെബ്സൈറ്റ് | cheranalloor |
ഏറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ചേരാനല്ലൂർ. എൻ.എച്ച് - 17 കടന്നു പോകുന്നത് ചേരാനല്ലൂർ ഗ്രാമത്തിനരികിലൂടെയാണ്. ദേശീയ പാതയിലുള്ള മഞ്ഞുമ്മൽ കവല എന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ ചേരാനല്ലൂരിൽ എത്തിച്ചേരും. പെരിയാറിന്റെ തീരത്തായാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിൽ തന്നെ അങ്കമാലിയ്ക്കടുത്ത് മറ്റൊരു ചേരാനല്ലൂരുണ്ട്. ഇതും പെരിയാറിന്റെ തീരത്താണ്. തന്മൂലം ഈ ഗ്രാമം, പടിഞ്ഞാറേ ചേരാനല്ലൂർ എന്നും അറിയപ്പെടുന്നു.
ചരിത്രം[തിരുത്തുക]
ഏറണാകുളം ജില്ലയിൽ, കണയന്നൂർ താലൂക്കിൽ പെട്ട ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് ചേരാനല്ലൂർ. എന്നാൽ ചേരമാൻ പെരുമാളിന്റെ നല്ല ഊര് ലോപിച്ചാണ് ചേരാനല്ലൂർ എന്ന പേരുണ്ടായത് എന്ന് നാട്ടുകാരൻ കൂടിയായിരുന്ന പ്രസിദ്ധ ചരിത്രകാരൻ വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നു.
സ്ഥലം[തിരുത്തുക]
|
ആരാധനാലയങ്ങൾ[തിരുത്തുക]
- മാരാപറമ്പ് ശിവക്ഷേത്രം: നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്ന ഒരു ക്ഷേത്രം. ദക്ഷിണാമൂർത്തിയായ പരമശിവനാണ് പ്രതിഷ്ഠ. കരിങ്കൽത്തറയുടെ പ്രത്യേക നിർമ്മിതിയുടെ ശില്പരീതി വച്ച് മുമ്പ് അത് ജൈനക്ഷേത്രവും പിന്നീട് ശിവക്ഷേത്രവുമായി മാറിയതാണെന്ന് പറയുന്നു.[1].
വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]
- അൽ-ഫറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ
- ചേരാനല്ലൂർ അപ്പർ പ്രൈമറി സ്കൂൾ
പ്രമുഖ വ്യക്തികൾ[തിരുത്തുക]
- വി.വി.കെ. വാലത്ത് - അറിയപ്പെടുന്ന ഒരു ചരിത്രകാരൻ
- പണ്ഡിറ്റ് കെ.പി.കറുപ്പൻ - പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവും
- ചേരാനല്ലൂർ കർത്താവ്- കൊച്ചിരാജാവിന്റെ സൈനിക തലവനും, ദേശവാഴിയുമായിരുന്നു. ഇദ്ദേഹത്തേക്കുറിച്ച് ഐതിഹ്യമാലയിൽ പരാമർശമുണ്ട്.
അവലംബം[തിരുത്തുക]
- ↑ "ചേരാനല്ലൂർ ചരിത്രം". തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സർക്കാർ. ശേഖരിച്ചത് 2016-10-17.