Jump to content

പണ്ഡിറ്റ് കെ.പി. കറുപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പണ്ഡിറ്റ് കെ.പി.കറുപ്പൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പണ്ഡിറ്റ് കറുപ്പൻ
Black-and-white portrait of a man in a business suit wearing a white turbin.
ജനനം(1885-05-24)മേയ് 24, 1885
മരണംമാർച്ച് 23, 1938(1938-03-23) (പ്രായം 52)
ദേശീയതഇൻഡ്യ
തൊഴിൽകവി, നാടകകൃത്ത്, സാമൂഹ്യപരിഷ്കർത്താവ്
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:പണ്ഡിറ്റ്_കെ.പി.കറുപ്പൻ എന്ന താളിലുണ്ട്.

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹികപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കെ.പി. കറുപ്പൻ (24 മേയ് 1885 - 23 മാർച്ച് 1938). മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ എന്നാണ്.

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ കണ്ടത്തിപ്പറമ്പിൽ പാപ്പുവിന്റെയും (അത്തോപൂജാരി വൈദ്യൻ എന്നും അറിയപ്പെട്ടിരുന്നു) കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24 ന് ആണ് ജനനം.[1][2] ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരെ അദ്ദേഹം പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത്‌ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലകൻ' 'സാഹിത്യ നിപുണൻ' എന്നീ ബഹുമതികളും നൽകി ആദരിച്ചിട്ടുണ്ട്.[3] 1925ൽ കൊച്ചിൻ ലെജിസ്ളേറ്റീവ്‌ കൌൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.[2] ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.[4] അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ. കേരള ലിങ്കൺ എന്ന പേരിൽ പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നു.[3][2] 1938 മാർച്ച് 23ന് 53–ാം വയസ്സിലാണ് അന്ത്യം.[1]

  • ജ്ഞാനോദയം സഭ - ഇടക്കൊച്ചി
  • കല്യാണദായിനി സഭ - കൊടുങ്ങല്ലൂർ(1912)
  • സന്മാർഗപ്രദീപ സഭ - കുമ്പളം.[3]
  • സുധാർമസൂര്യോദയ സഭ - തേവര.
  • വാലസമുദായ പരിഷ്കാരിണി സഭ - തേവര (1910) [5]
  • വാലസേവാസമിതി - വൈക്കം[3]
  • സമുദായ സേവിനി - പറവൂർ
  • അരയ വംശോദ്ധാരിണി സഭയും- ഏങ്ങണ്ടിയൂർ[3]

നാൾവഴികളിലൂടെ

[തിരുത്തുക]
  • 1907 - അരയസമാജം സ്ഥാപിച്ചു.
  • 1913 - കൊച്ചിയിൽ കായൽ സമ്മേളനം നടത്തി.[3]
  • 1914 -കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു.[3]
  • 1916 - ജ്ഞാനോദയം സഭ സ്ഥാപിച്ചു[6]
  • 1922 - അഖിലകേരള അരയമഹാസഭ സ്ഥാപിച്ചു.
  • 1925 - കൊച്ചിൻ ലേജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.[2]
  • 1931- നാട്ടുഭാഷ സൂപ്രണ്ട് പദവി ലഭിച്ചു.

കൃതികൾ

[തിരുത്തുക]
  • ലങ്കാമർദ്ദനം
  • നൈഷധം (നാടകം)
  • ഭൈമീപരിണയം
  • ചിത്രലേഖ
  • ഉർവശി (വിവർത്തനം)
  • ശാകുന്തളം വഞ്ചിപ്പാട്ട്‌
  • കാവ്യപേടകം (കവിതകൾ)
  • ചിത്രാലങ്കാരം
  • ജലോദ്യാനം
  • രാജരാജപർവം
  • വിലാപഗീതം
  • ജാതിക്കുമ്മി
  • ബാലാകലേശം (നാടകം)
  • എഡ്വേർഡ്‌വിജയം (നാടകം)
  • പഞ്ചവടി (നാടകം)
  • ഉലൂപോഖ്യാനം (നാടകം)
  • കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
  • ആചാരഭൂഷണം
  • ഉദ്യാനവിരുന്ന്
  • സമാധിസപ്താഹം- ചട്ടമ്പിസ്വാമികൾ സമാധിയായപ്പോൾ അനുശോചിച്ചുകൊണ്ട് രചിച്ച കൃതി.[3]
  • സാമുദായികഗാന കലകൾ

അവലംബം

[തിരുത്തുക]
  1. 1.0 1.1 "പണ്ഡിറ്റ് കെ.പി. കറുപ്പൻ: അസമത്വങ്ങൾക്കെതിരെ പോരാടിയ ജീവിതം". Retrieved 2020-10-13.
  2. 2.0 2.1 2.2 2.3 www.dcbooks.com (2020-05-24). "പണ്ഡിറ്റ് കറുപ്പന്റെ ജന്മവാർഷികദിനം" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-10-13.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "പണ്ഡിറ്റ് കറുപ്പൻ ക്വിസ്" (in ഇംഗ്ലീഷ്). Archived from the original on 2020-10-13. Retrieved 2020-10-13.
  4. http://www.janayugomonline.com/php/newsDetails.php?nid=66481&cid=7[പ്രവർത്തിക്കാത്ത കണ്ണി]
  5. ഗോപാലകൃഷ്ണൻ, പി.കെ. (1974). കേരളത്തിൻറെ സാംസ്കാരിക ചരിത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്‌. p. 525. ISBN 81 7638 549 2.
  6. "പണ്ഡിറ്റ് കറുപ്പൻ ഉയർത്തിയ മൂല്യങ്ങൾക്ക് പ്രസക്തിയേറുന്നു - ഗവർണർ | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2020-10-14.