കേരള നവോത്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒടുവിലുമായി കേരളത്തിൽ ഉണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവർത്തനങ്ങളെ നവോത്ഥാനം എന്ന പേരിൽ പൊതുവായി വിവരിക്കുന്നു. പൊതുവായ ചില സമാനതകളിൽ ഉപരിയായി വളരെ സൂക്ഷ്മായ വൈവിധ്യങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട് ഈ പരിഷ്കരണ പ്രസ്ഥാനങ്ങളെ അടയാളപ്പെടുത്തുമ്പോൾ.

പ്രധാനപ്പെട്ട നവോത്ഥാന ശില്പികൾ[തിരുത്തുക]

കുര്യാക്കോസ് ഏലിയാസ് ചാവറ

കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ അഥവാ ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി 10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 , കൂനമ്മാവ് കൊച്ചിയിൽ). കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ്. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍ ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌, വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.

ശ്രീനാരായണഗുരു[തിരുത്തുക]

കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു(1856-1928).[1] കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരു. ബ്രാഹ്മണരേയും മറ്റു സവർണജാതികളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

മന്നത്ത് പത്മനാഭൻ[തിരുത്തുക]

നായർ സമുദായതിൽ നിന്നുമുള്ള പരിഷ്ക്കർത്താവായിരുന്നു മന്നത്തു പദ്മനാഭൻ കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20) നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം [1]. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി [2]സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

അയ്യൻകാളി[തിരുത്തുക]

അയ്യങ്കാളി (അയ്യൻ കാളി) (28 ആഗസ്ത് 1863-1941)ബ്രിട്ടീഷ് ഇന്ത്യയിലെ തിരുവതാൻകൂർ രാജ്യത്തെ അയിത്ത വിഭാഗക്കാരായി കരുതപ്പെട്ടിരുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച ഒരു സാമുഹ്യ പരിഷ്കർത്താവായിരുന്നു. ഇന്ന് ദളിതർ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ പുരോഗതിക്ക് കാരണമായ സാമൂഹ്യമാറ്റങ്ങൾക്ക് നിതാനമായത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളായിരുന്നു

വി.ടി.ഭട്ടതിരിപ്പാട്[തിരുത്തുക]

വെള്ളിത്തിരുത്തി താഴത്ത് കറുത്ത പട്ടേരി രാമൻ ഭട്ടതിരിപ്പാട് (1896-1982) എന്ന വി.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വി.ടി.ഭട്ടതിരിപ്പാട് ഒരു ഭാരതീയ സാമൂഹിക വിമർശകനും അറിയപ്പെടുന്ന നാടക പ്രവർത്തകനും സ്വതന്ത്ര സമര സേനാനിയും നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കും യാഥാസ്ഥിതിക്കുമെതിരെ പ്രവർത്തിച്ചവരിൽ പ്രമുഖനാണ്.

മക്തി തങ്ങൾ[തിരുത്തുക]

സനാഹുള്ള മക്തി തങ്ങൾ (Arabic:سيّد سناء الله مكتي, )ബ്രിട്ടീഷ് ഇന്ത്യയിലെ മലബാറിലെ മുസ്ലിം സമുദായത്തിന്റെ നവോത്ഥാന നായകനും പിന്നോക്കക്കാർക്കിടയിൽ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പ്രചാരകനുമായിരുന്നു. അറിവിന്റെ പുനരുദ്ധാരണത്തിന് പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും പുരോഗമിച്ച പാശ്ചാത്യ സംസ്കാരത്തിന്റെയും ആവശ്യകത മനസ്സിലാക്കിയ ആദ്യ മുസ്ലിം പണ്ഢിതൻ എന്ന നിലയിൽ ശ്രദ്ധേയനാണ്. അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു എക്സൈസ് ഇൻസ്പെക്ടറായിട്ടായിരുന്നു കരിയർ ആരംഭിച്ചത് എന്നാൽ പിന്നീട് ക്രിസ്ത്യൻ മിഷനറിമാരെ പ്രതിരോധിക്കുന്നതിനായി ജോലി രാജി വെച്ചു. വിലയേറിയ ഇസ്ലാമിക മുല്യങ്ങൾ കൈവിടാതെ തന്നെ മുസ്ലിം സമൂഹം പാശ്ചാത്യ സംസ്കാരത്തിന്റെ ഗുണങ്ങൾ ഉൾക്കൊള്ളുന്നത് അദ്ദേഹം സ്വപനം കണ്ടു. സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, വെളിയങ്കോട് ഉമർ ഖാസി, സയ്യിദ് അലവി തങ്ങൾ എന്നിവരോടൊപ്പം മാപ്പിള ലഹളയെ സ്വാധീനിച്ച നിർണ്ണായക വ്യക്തിയായി കരുതപ്പെടുന്നു.

വക്കം മൗലവി[തിരുത്തുക]

വക്കം മുഹമ്മത് അബ്ദുൽ ഖാദർ മൗലവി വക്കം മൗലവി എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം കേരളത്തിലെ തിരുവിതാം കൂറിലെ സാമൂഹ്യ പരിഷ്കർത്താവും അധ്യാപക്നും, എഴുത്തുകാരനും മുസ്ലിം പണ്ഢിതനും പത്രപ്രവർത്തകനും സ്വതന്ത്രസമര സേനാനിയും പത്രസ്ഥാപനനടത്തിപ്പുകാരനുമായിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന പി.രാജഗോപാലാചാരിക്കും സർക്കാരിനുമെതിരെ നിശിത വിമർശനങ്ങൾ നടത്തിയതിന് 1910 ൽ തിരുവിതാംകൂർ സർക്കാർ നിരോധിച്ച്, കണ്ട്കെട്ടിയ സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതും പ്രസിദ്ധീകരിച്ചിരുന്നതും ഇദ്ദേഹമായിരുന്നു. നവോത്ഥാന നായകനായി വക്കം മൗലവിയെ കരുതുന്നു.[1]

കുമാര ഗുരു[തിരുത്തുക]

കുമാര ഗുരു (പോയ്കയിൽ യോഹന്നാൻ)(ഇരവിപേരൂർ, 17 ഫെബ്രുവരി 1878-1939) ഒരു ദളിത് പ്രവർത്തകൻ, കവി, ക്രിസ്ത്യൻ സുവിശേഷകൻ, പ്രത്യക്ഷ രക്ഷാ ദൈവ സഭ ( God's Church of Visible Salvation) യുടെ സ്ഥാപകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ്.


അവലംബം[തിരുത്തുക]

  1. ദേവരാജ്, ശ്യാം (2015 സെപ്റ്റംബർ 16). "വക്കം മൗലവി ഉൾപ്പെടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി; പ്രതിഷേധവുമായി വക്കം മൗലവി ഫൗണ്ടേഷനും സാംസ്‌കാരിക ലോകവും". കൈരളി ന്യൂസ്. ശേഖരിച്ചത് 2019 ജനുവരി 18.
"https://ml.wikipedia.org/w/index.php?title=കേരള_നവോത്ഥാനം&oldid=3135401" എന്ന താളിൽനിന്ന് ശേഖരിച്ചത്