Jump to content

റാം മോഹൻ റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാജാറാം മോഹൻ റോയ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റാം മോഹൻ റോയ്
Raja Ram Mohan Roy is regarded as the "Father of modern India."
ജനനം(1772-05-22)മേയ് 22, 1772
മരണംസെപ്റ്റംബർ 27, 1833(1833-09-27) (പ്രായം 59)
മരണ കാരണംമെനിഞ്ജൈറ്റിസ്
അന്ത്യ വിശ്രമംകൊൽക്കത്ത, ഇന്ത്യ
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ബംഗാൾ നവോത്ഥാനം, ബ്രഹ്മസമാജം
സ്ഥാനപ്പേര്രാജ
പിൻഗാമിദ്വരകാനാഥ് ടാഗോർ
മാതാപിതാക്ക(ൾ)Ramakanta Ray

ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.(മേയ് 22, 1772 – സെപ്റ്റംബർ 27, 1833[1]). ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ബംഗാളിലെ രാധാനഗറിൽ 1772,മേയ് 22 ന് രാമാകാന്ത റോയിയുടെയും താരിണി ദേവിയുടെയും മകനായി ഒരു ബ്രാഹ്മണകുടുംബത്തിൽ ജനനം. പാർസി, അറബി ഭാഷകളിൽ ബാല്യകാലത്ത് തന്നെ അറിവ് നേടി. 12-ആം വയസ്സിൽ വേദാന്തവും ഉപനിഷത്തും പഠിക്കാൻ തുടങ്ങി.

ഹിന്ദു സമൂഹത്തിൽ നില‌നിന്നിരുന്ന സതി എന്ന ദുരാചാരം നിർത്തലാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും, നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും 1829 ൽ ബ്രട്ടീഷ് ഗവർണർ ജനറൽI വില്യം ബെൻറിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു. 1833-ൽ ബ്രിട്ടനിലെ ബ്രിസ്റ്റലിൽ വച്ച് 61-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

  • 1828 ൽ ബ്രഹ്മസമാജ൦ സ്ഥാപിച്ചു.
  • ബംഗാളി ഭാഷയിലെ സംവാദ് കൗമുദി എന്ന പത്രം 1821 ൽ സ്ഥാപിച്ചു.
  • 1830 ൽ

ഭാരത നവോത്ഥാന ചരിത്രത്തിൽ ബംഗാളിന് സവിശേഷ സ്ഥാനമുണ്ട്. ബ്രിട്ടീഷ് ഭരണം ഭാരതത്തിൽ ആദ്യമായി സ്ഥാനമുറപ്പിക്കുന്നത് ബംഗാളിലായിരുന്നല്ലൊ. പാശ്ചാത്യവിദ്യാഭ്യാസം നേടിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ബഹുഭൂരിപക്ഷവും ബംഗാളികളും njan nabeel ഫ്യൂഡൽ വിരുദ്ധവും ബ്രിട്ടീഷ് അനുകൂലവുമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. അതിൽ പ്രമുഖനായിരുന്നു രാജാറാം മോഹന്റോയി (1722-1833). എല്ലാതരത്തിലുള്ള പാരതന്ത്ര്യത്തിനുമെതിരായിരുന്ന റാം മോഹൻ റോയി എന്തുകൊണ്ട് ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഭാരതത്തെ മോചിപ്പിക്കാൻ തയ്യാറായില്ല? വേദോപനിഷത്തുകളുടെ സ്ഥാനം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കവർന്നെടുത്തു. കപട ബ്രാഹ്മണ്യം അരങ്ങുതകർത്ത കാലം. ബംഗാൾ കടന്നുപോയികൊണ്ടിരുന്ന ഇത്തരത്തിലുള്ള ഭൗതിക പശ്ചാത്തലത്തിലാണ് റാം മോഹൻ റോയിയുടെ ജനനം. അജ്ഞതയും അന്ധവിശ്വാസവും വളരുന്നതിനുള്ള അടിസ്ഥാനകാരണം വിഗ്രഹാരാധനയാണെന്നായിരുന്നു റാം മോഹൻ റോയിയുടെ നിരീക്ഷണം. 1828 ഓഗസ്റ്റ് 20ന് അദ്ദേഹം ബ്രഹ്മസഭ സ്ഥാപിച്ചു. 1875 ൽ സ്വാമി ദയാനന്ദസരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെയും ഉദ്ദേശ്യവും സമാനമായിരുന്നു. 1875 ൽ കേണൽ ഓൾക്കോട്ട് സ്ഥാപിച്ച തിയോസഫിക്കൽ സൊസൈറ്റിയുടെ ലക്ഷ്യവും വ്യത്യസ്തമായിരുന്നില്ല. എന്നാൽ ഈ സംഘങ്ങളുടെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വൈരുധ്യം പ്രകടമായിരുന്നു. ആര്യസമാജത്തിനെ അപേക്ഷിച്ച് ബ്രഹ്മസമാജത്തിന്റെയും തിയോസൊഫിക്കൽ സൊസൈറ്റിയുടെ ആന്തരിക വൈരുദ്ധ്യം ആഴത്തിലുള്ളതായിരുന്നു. ബ്രഹ്മസഭയുടെ പിൽക്കാലരൂപമായ 'ബ്രഹ്മസമാജം' അതിന്റെ ചിന്താഗതിയിലും കർമപരിപാടിയിലും റാം മോഹൻ റോയി വിഭാവനം ചെയ്ത സൃഷ്ടിയായിരുന്നില്ല. റോയി ഇംഗ്ലണ്ടിലേക്ക് പോയതിനുശേഷം ബ്രഹ്മസഭയ്ക്കും നേതൃത്വം നൽകിയിരുന്നവർ അതിനെ ബ്രഹ്മസമാജമെന്നപേരിൽ വിളിച്ചു തുടങ്ങി. റോയിയുടെ മരണശേഷം അദ്ദേഹത്തിന്റെ സാർവലൗകിമമതം എന്ന വീക്ഷണം ബ്രഹ്മസമാജത്തിൽനിന്നും തിരോഭവിച്ചു. പാശ്ചാത്യ ആധുനികത്വവും പാരമ്പര്യാധിഷ്ഠിത പൗരസ്ത്യവാദവും തമ്മിൽ രൂക്ഷമായ ആശയ സംഘട്ടനങ്ങൾക്ക് ഭാരതത്തിൽ വിശിഷ്യ ബംഗാളിൽ തുടക്കമിട്ടത് റാം മോഹൻ റോയിയാണ്. എന്നാൽ ഈ സംഘട്ടനത്തിലെ സർഗാത്മ വശങ്ങൾ സമന്വയിച്ച് മൂന്നാമതൊന്നു രൂപംകൊള്ളുകയാണുണ്ടായത്. ഭാരത സ്വാതന്ത്ര്യ സമരത്തിനും തദ്വാരാ രൂപംകൊണ്ട ആധുനിക ഭാരതത്തിനും അടിക്കല്ല് പാകിയത് ഈ ആശയസംഘട്ടനമാണ്. അതിനു അടിക്കല്ല് പാകിയ റാം മോഹൻ റോയിയുടെ 243-ാം ജന്മദിനമാണ് മേയ് 22ന്. രാജാറാം മോഹൻ റോയി (1772-1833) സമാരംഭിച്ച (1828ൽ) ബ്രഹ്മസമാജം വംഗദേശമാകെ പരന്നൊഴുകിയ കാലം. പാശ്ചാതൃതയുടെ പ്രവാഹത്തെ സമാജം ഒരു പരിധിവരെ തടഞ്ഞുനിർത്തി. താമസിയാതെ പാശ്ചാത്യ ചിന്താരീതികൾ സമാജത്തെയും ദുർബലമാക്കാൻ തുടങ്ങി. സമാജത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും അനിവാര്യമായ പിളർപ്പിലേക്ക് അതു നീങ്ങുകയും ചെയ്തു. ദേവേന്ദ്രനാഥ ടാഗോറിന്റെ (1817-1905) നേതൃത്വത്തിൽ ആദിബ്രഹ്മസമാജവും കേശവചന്ദ്രസേനന്റെ (1838-82) നേതൃത്വത്തിൽ നവീന ബ്രഹ്മസമാജവും ഉടലെടുത്തു. പാശ്ചാത്യാശയങ്ങൾക്ക് അനുസൃതമായി സമാജം നടത്തുവാനുള്ള താൽപര്യം രണ്ടിലും തെളിഞ്ഞുകാണാമായിരുന്നു. കേശവചന്ദ്രസെൻ 1875 മാർച്ച് 15നാണ് ആദ്യമായി ശ്രീരാമകൃഷ്ണനെ കാണുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം സുദൃഢമായിത്തീരാൻ അധികനാളെടുത്തില്ല. ഈ ആത്മബന്ധത്തിന്റെ പരിണതഫലമായാണ് യഥാക്രമം ഇംഗ്ലീഷിലും ബംഗാളിലുമായുള്ള 'സൺഡെ മിറർ' 'സുലഭ സമാചാരം' മുതലായ ബ്രഹ്മസമാജം വക പത്രികകളിലെല്ലാം ശ്രീരാമകൃഷ്ണദേവനെക്കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. ഇങ്ങനെയാണ് കൊൽക്കത്തയിലെ ജനങ്ങൾ 'ദക്ഷിണേശ്വരത്തെ മഹാത്മാവി'നെക്കുറിച്ച് സാർവത്രികമായി അറിയാൻ തുടങ്ങിയത്. പാശ്ചാത്യാശയങ്ങളാൽ ബ്രഹ്മസമാജക്കാർ സനാതനധർമത്തിന്റെ വിശാലാദർശങ്ങളിൽ നിന്നും വ്യതിചലിച്ച് കേവലം നിരാകാരവാദികളായി തീർന്നിരുന്നു. സർവഭാവങ്ങളുടെയും സമന്വയഭൂമികയായ ഭാവമുഖത്തിൽ നിലകൊണ്ടിരുന്നതുകൊണ്ട് ശ്രീരാമകൃഷ്ണന് നിരാകാരവും സഗുണവുമായ ബ്രഹ്മത്തെ അംഗീകരിക്കുന്നതിൽ ആനന്ദമേ ഉണ്ടായിരുന്നുള്ളൂ. ശ്രീരാമകൃഷ്ണ സമ്പർക്കം മൂലമാണ് സമാജം ഈശ്വരന്റെ മാതൃഭാവത്തെ അംഗീകരിച്ചുതുടങ്ങിയത്. ക്രമേണ സമാജത്തിന്റെ സംഗീതം, സാഹിത്യം തുടങ്ങി എല്ലാ കാര്യക്രമങ്ങളിലും ശ്രീരാമകൃഷ്ണാദർശം ശക്തമായി സ്വാധീനിക്കപ്പെട്ടു. നവീന ബ്രഹ്മസമാജം രണ്ടായപ്പോൾ കേശവചന്ദ്രസെൻ ആരംഭിച്ചതാണ് 'നവവിധാൻ സമാജം'. ഈ സമാജത്തിന്റെ അടിസ്ഥാനതത്വം തന്നെ 'യത് മത് തത്പഥ്' (എത്ര മതങ്ങളുണ്ടോ അത്രയും മാർഗങ്ങളുണ്ട്) എന്ന ശ്രീരാമൃഷ്ണാദർശമായിരുന്നു. നവവിധാന സമാജത്തിന്റെ പ്രധാന ആഘോഷമായ മാഘോൽസവത്തിൽ ശ്രീരാമകൃഷ്ണനും ഒരുമിച്ച് കീർത്തനാനന്ദത്തിൽ മുഴുകുകയെന്നത് കേശവചന്ദ്രസെന്നിന്റെയും കൂട്ടരുടെയും ഒഴിച്ചുകൂടാനാവാത്ത കാര്യക്രമമായിരുന്നു. കേശവചന്ദ്രസെൻ പലതവണ അനുചരസംഘവുമൊത്തു കീർത്തനം പാടിക്കൊണ്ട് ആവിക്കപ്പലിൽ ദക്ഷിണേശ്വരത്ത് എത്തിയിരുന്നു. ശ്രീരാമകൃഷ്ണസ്വാധീനത്താൽ ബ്രഹ്മസമാജം സമൂലം പരിവർത്തനവിധേയമായി

അവലംബം

[തിരുത്തുക]
  1. "Biography of RamMohanRay". Archived from the original on 2007-12-14. Retrieved 2013-01-18.


"https://ml.wikipedia.org/w/index.php?title=റാം_മോഹൻ_റോയ്&oldid=4004586" എന്ന താളിൽനിന്ന് ശേഖരിച്ചത്