ആലപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേ പേരിലുള്ള ജില്ലയ്ക്ക്, ദയവായി ആലപ്പുഴ ജില്ല കാണുക.
ആലപ്പുഴ
അപരനാമം: കിഴക്കിന്റെ വെനീസ്
Kerala locator map.svg
Red pog.svg
ആലപ്പുഴ
9°29′52″N 76°19′43″E / 9.4978°N 76.3286°E / 9.4978; 76.3286
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ തോമസ് ജോസഫ്, മുനിസിപ്പൽ ചെയർമാൻ [1]
വിസ്തീർണ്ണം 4,466ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 174,164
ജനസാന്ദ്രത 4,466/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
688001
+0477
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കായലുകൾ,കയർ ഉൽപ്പന്നങ്ങൾ
A house Boat View from Vambanad Lake

മധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. [2] മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലായിരുന്നു.[അവലംബം ആവശ്യമാണ്]

പേരിനുപിന്നിൽ[തിരുത്തുക]

ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള നിഗമനങ്ങൾ കേൾക്കുന്നുണ്ട്.[3] 'ആഴം' + 'പുഴ' (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്.

ആലപ്പുഴയിലെ ജല ഗതാഗതം

ചരിത്രം[തിരുത്തുക]

ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം കുട്ടനാട്ടിൽ നിന്നായിരുന്നു എന്നാണ്‌ സംഘം കൃതികളിൽ നിന്ന് തെളിയുന്നത്. അക്കാലത്ത് അറബിക്കടൽ കുട്ടനാടിന്റെ അതിരായിരുന്നു. ചേരന്മാർ കുടവർ കുട്ടുവർ എന്നൊക്കെ അറിയപ്പെട്ടിരുന്നു. ഇവിടത്തെ ആദ്യ ചേരരാജാവ് ഉതിയൻ ചേരലൻ ആയിരുന്നു. എ,ഡി. 80ൽ അജ്ഞാതനായ ചരിത്രകാരൻ എഴുതിയ "പെരിപ്ലസ്" എന്ന കൃതിയിലാണ്‌ കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. 'കൊട്ടണാരെ' എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെൽസിന്ധിയ സ്ഥിതിചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ്‌ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെൽസിന്ധ്യ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്താണ്‌ ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ്‌ എന്ന് ചരിത്രകാരന്മാർ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു.

കൊടുംതമിഴ് സംസാരിക്കുന്ന പന്ത്രണ്ട് നാടുകളിൽ ഒന്നാണ്‌ കുട്ടനാട് എന്ന് ഒരു പഴയ വെൺപായിലും തൊൽകാപ്പിയത്തിലും പ്രസ്താവമുണ്ട്. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നമ്മാഴ്വർ എഴുതിയ തിരുവായ്മൊഴിയിൽ പുലിയൂരിനെ കുട്ടനാട് പുലിയൂർ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ പെരിയപുരാണത്തിൽ കുട്ടനാടിന്റെ ഭാഗമായ തിരുചെങ്ങന്നൂർ എന്ന് പരാമർശിക്കുന്നു.

തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യേ സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു ശ്രീമൂലവാസം ശ്രീമൂലവാസം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായിരുന്ന ബുദ്ധമതസംസ്കാരകേന്ദ്രമായിരുന്നു. ആയ് രാജാവായ വിക്രമാദിത്യവരഗുണന്റെ പ്രസിദ്ധമായ പാലിയം ശാസനത്തിൽ നിന്ന് ഇതിനുള്ള തെളിവുകൾ ലഭിക്കുന്നു.

കേരളത്തിൻറെ പലഭാഗങ്ങളും കടൽ പിന്മാറി ഉണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കടൽവയ്പ് പ്രദേശങ്ങളാണ് ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും.

ശിലാലിഖിതങ്ങൾ നിരവധി ആലപ്പുഴ ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവിയൂർ ക്ഷേത്രത്തിലെ രണ്ടു ശിലാലിഖിതങ്ങളിൽ കലിവർഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു (കലിവർഷം 4051) അത് ക്രിസ്ത്വബ്ദം 1050 നെ സൂചിപ്പിക്കുന്നു. 946-ലേതെന്നു കൺത്തിയ കണ്ടിയൂർ ശാസനം ക്ഷേത്രം നിർമ്മിച്ചതിന്റെ123-ം വർഷ സ്മാരകമായിട്ടുള്ളതാണ്‌. ക്ഷേത്ര നിർമ്മാണം നടന്നത് 823-ലും. കൊല്ലവർഷം 393-ലെ ഇരവി കേരളവർമ്മന്റെ ശാസനവും ആലപ്പുഴയിൽ നിന്നു ലഭിച്ചവയിൽ പെടുന്നു. തിരുവൻ വണ്ടൂർ വിഷ്ണുക്ഷേത്രത്തിൽ കാലം രേഖപ്പെടുത്താത്ത രണ്ട് ശാസനങ്ങൾ ഉണ്ട്. ഇവ വേണാടു ഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടേതാണ്‌. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു.

ബുദ്ധമതം[തിരുത്തുക]

ആലപ്പുഴയിലെ ജൈനക്ഷേത്രം

ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങൾ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ക്രിസ്തുവിനു മുൻപു മുതൽ ക്രി.വ. 12)ം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങലിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളിൽ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദർശിക്കാനാവുന്നതിതുകൊണ്ടാണ്‌. കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേൽ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ്‌. ബ്രാഹ്മണമതത്തിന്റെ വേലിയേറ്റത്തിൽ നിരവധിപേർ അവരോട് വിധേയത്വം പ്രാപിച്ചുകൊണ്ട് ശൂദ്രരായിത്തീർന്നുവെങ്കിലും എതിർത്തവർ ഈഴവർ പോലുള്ള ഹീനജാതിക്കാരായിത്തീർന്നു. അവർ ബുദ്ധമതത്തോട് കൂറുപുലർത്തിപ്പോന്നിരുന്നു. ഇക്കാരണത്താൽ ബുദ്ധമത സന്യാസിമാർ പ്രചരിപ്പിച്ച ആയുർവേദത്തിൽ ഈഴവരിൽ നിന്നുള്ള നിരവധി പേർ പ്രാവീണ്യം നേടി. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. സംസ്കൃതകാവ്യമായ മൂഷകവംശത്തിൽ വിക്രമാരാമൻ, വലഭൻ തുടങ്ങിയ രാജാക്കന്മാർ കടലാക്രമണത്തിൽ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ഗ്നളെ വിവരിച്ചിരിക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ ചെപ്പേടിന്റെ തുടക്കത്തിൽ ബുദ്ധന്റെ ധർമ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധസ്വാധീനത്തെ വെളിവാക്കുന്നു.[4] ജില്ലലയിലെ മാവേലിക്കര, ഭരണിക്കാവ്, കരുമാടി എന്നിവടങ്ങളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം താന്ത്രികബുദ്ധമതത്തിന്റെ പ്രഭാവത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഇവിടത്തെ ബുദ്ധമതം അന്ത്യഘട്ടത്തിൽ താന്തരികമതത്തിലേക്ക് പ്രവേശിക്കുകയും ശ്രീമൂലവാസവിഹാരത്തിലെ പ്രധാന ഭിക്ഷുവായ ആര്യ മഞ്ജുശ്രീ അതിന്റെ പ്രധാന വക്താവായി മാറുകയും ചെയ്തു എന്ന് കരുതുന്നു. അദ്ദേഹം എഴുതിയ മഞ്ജുശ്രീമൂലതന്ത്രം, ആര്യമഞ്ജുശ്രീകല്പം എന്നീവയാണ്‌ ആദ്യത്തെ താന്ത്രിക ഗ്രന്ഥങ്ങളിൽ ചിലവ. ഇതിന്റെ പ്രതികൾ കേരളത്തിൽ നിന്നാണ്‌ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.

ഭൂമിശാസ്ത്രം[തിരുത്തുക]

കോട്ടയമ്, ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറെ അതിർത്തിവരെ കടൽ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രമതം. കടലിൻറെ പിന്മാറ്റത്തിനു അവസാനം കുറിച്ചത് ക്രി.വ. 2 നൂറ്റാണ്ടാടൊടടുപ്പിച്ചാണത്രെ. അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവടങ്ങളുടെ പടിഞ്ഞാറൻ അതിർത്തിവരെയാണ് കടൽ പിന്മാറിയത്. അറബിക്കടൽ ഇന്നു കാണുന്നതിൽ നിന്നും വളരെ കിഴക്കായിരുന്നു എന്ന് ആലപ്പുഴയിലെ സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. [1] ജില്ലയിലെ മണ്ണിന്റെ ഘടനയും ഈ നിഗമനത്തിനെ ശരിവക്കുന്നു. ക്രി.വ. പത്താം നൂറ്റാണ്ടോടടുപ്പിച്ചുണ്ടായ പ്രകൃതിക്ഷോഭത്തോടെയാണ്‌ വേമ്പനാട്ടുകായൽ രൂപം കൊണ്ടത്. കരയുടെ നടുഭാഗം കുഴിഞ്ഞ് കായൽ രൂപപ്പെടുകയായിരുന്നു.

നെൽവയലുകൾ

ചുണ്ടൻ വള്ളങ്ങൾക്ക്‌ പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്. [5] പുന്നപ്ര-വയലാർ സമരങ്ങൾ നടന്ന സ്ഥലങ്ങൾ ആലപ്പുഴ ജില്ലയുടെ പരിധിയിൽ വരുന്നു.

തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ് അഭിനവ ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നു.

കരയും, കായലും, കടലും സംഗമിക്കുന്ന നഗരം ആകുന്നു ആലപ്പുഴ.

ആലപ്പുഴയിലെ ടൂറിസം[തിരുത്തുക]

വാണിജ്യകനാലിനോട് ചേർന്നുള്ള നടപ്പാത

കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. സമുദ്രനിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Janamaithri project: A helping hand to those who are living alone". 16 മെയ് 2012. യഥാർത്ഥ സൈറ്റിൽ നിന്ന് 13 ജൂലൈ 2013-നു ആർക്കൈവ് ചെയ്തത്. 
  2. ആലപ്പുഴയെക്കുറിച്ചുള്ള ആംഗലേയ വെബ്‍സൈറ്റ്
  3. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വെബ്‌സൈറ്റ്
  4. പി.ജെ.‌, ഫ്രാൻസിൻ (2009) [2007]. ആലപ്പുഴ ജില്ല്യുടെ ചരിത്രസ്മരണകൾ (ഭാഷ: മലയാളം). കേരളം: കറൻറ് ബുക്സ്. ഐ.എസ്.ബി.എൻ. 81-240-1780-8.  Text "others " ignored (സഹായം); Unknown parameter |origmonth= ignored (സഹായം)
  5. http://www.nehrutrophyboatrace.com

കുറിപ്പുകൾ[തിരുത്തുക]

  • ^ തോമാശ്ലീഹ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന ഏഴുപള്ളികളിൽ ആറും കടൽത്തീരത്തായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്. എന്നാൽ ഇന്ന് അവയെല്ലാം വളരെ ഉള്ളിലായാണ്‌ സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/w/index.php?title=ആലപ്പുഴ&oldid=2338192" എന്ന താളിൽനിന്നു ശേഖരിച്ചത്