കോമളപുരം
Komalapuram | |
---|---|
village | |
Coordinates: 9°32′0″N 76°20′0″E / 9.53333°N 76.33333°E | |
Country | India |
State | Kerala |
District | Alappuzha |
(2001) | |
• ആകെ | 43,281 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 688006 |
Telephone code | 0477 |
Lok Sabha constituency | Alappuzha |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് കോമളപുരം. ആര്യാട് പഞ്ചായത്തിന്റെ ഒരു ഭാഗമാണ് ഈ ഗ്രാമം. കോമളപുരം എന്ന വാക്ക് വന്നത് രണ്ട് വാക്കുകളിൽ നിന്നാണ്.ഒന്ന് കോമളം, ഒരു കാലത്ത് ഇവിടെ ജീവിച്ചിരുന്ന പണമിടപാടുകാരനായ കോമളം ഷെട്ടിയിൽ നിന്നാണ് ആ പേര് വന്നത്. പിന്നെയുള്ളത് പുരം അത് ആ ഒരു മേഖലയെ അല്ലെങ്കിൽ പ്രദേശത്തെ പറയുന്ന പേരാണ്. മലയാളത്തിൽ സുന്ദരിമാരായ സ്ത്രീകളേയോ കുട്ടികളേയോ കോമളം എന്നു പറയാറുണ്ട്. അതു കൊണ്ട് തന്നെ കോമളപുരം സുന്ദരിമാരായ സ്ത്രീകളൂടേയും കുട്ടികളുടേയും നാട് എന്നും അറിയപ്പെടുന്നു.
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം കോമളപുരത്തെ ആകെയുള്ള ജനസംഖ്യ 43281 ആണ്. [1] ആകെയുള്ള ജനസംഖ്യയുടെ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. ഇന്ത്യയുടെ ദേശീയ സാക്ഷരത ശരാശരി 59.5%, അതിനേക്കാൾ കൂടുതൽ ആണ് കോമളപുരത്തെ സാക്ഷരത, 84%. പുരുഷന്മാരുടെ ശരാശരി സാക്ഷരത 86% വും സ്ത്രീകളുടേത് 82% വും ആണ്. മൊത്തം ജനസംഖ്യയുടെ 11% ആറ് വയസിൽ താഴെയുള്ള കുട്ടികളാണ്. ആലപ്പുഴ ജില്ലയുടെ നാലര കിലോമീറ്റർ വടക്കായാണ് കോമളപുരം സ്ഥിതി ചെയ്യുന്നത്.
ആരാധനാലയങ്ങൾ
[തിരുത്തുക]- കൈതത്തിൽ ക്ഷേത്രം, കോമളപുരം
- ചാരപ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം, കോമളപുരം
ആര്യാട് പള്ളിയിലുള്ള മരിയാൻ ഗുഹയാണ് കോമളപുരത്തുള്ള മറ്റൊരു ആകർഷണം.
വ്യവസായം
[തിരുത്തുക]കോമളപുരം കയർ വ്യവസായത്തിനു പേരു കേട്ട ഗ്രാമമാണ്. ഇവിടുത്തെ പല കുടുംബങ്ങളും ചെറുകിട കയർ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. നൂൽനൂൽപ്പ് ശാലയും ഇവിടെ ഒരു കാലത്ത് സജീവമായിരുന്നു. ട്രേഡ് യൂണിയൻ പ്രശ്നങ്ങൾ കാരണം പലതും ഇന്നു പ്രവർത്തനത്തിലില്ല.
ഗതാഗതം
[തിരുത്തുക]ദേശീയ പാത 47 ഉം ആലപ്പുഴ- വൈക്കം സംസ്ഥാന പാതയും കോമളപുരം വഴിയാണ് കടന്നു പോകുന്നത്.
വായനശാല
[തിരുത്തുക]- എ കെ ജി വായനശാല
- നവഭാവന വായനശാല
- സംസ്കാരോദയം വായനശാല
- എവർഷൈൻ
- ആശാൻ മെമ്മോറിയൽ വായനശാല
- അനുപമ വായനശാല
അവലംബം
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.