കയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തകഴി എഴുതിയ നോവലിനെക്കുറിച്ചറിയാൻ, ദയവായി കയർ (നോവൽ) കാണുക.
കയർ പിരിക്കുന്നു

തേങ്ങയുടെ പുറംതോടിലെ നാരായ ചകിരി പാകപ്പെടുത്തി നിർമ്മിക്കുന്ന ഒരു ബലമുള്ള ചരടാണ്‌ കയർ. കയർ നിർമ്മാണം കേരളത്തിൽ വളരെ പുരാതനമായ ഒരു തൊഴിലാണ്‌. ഇന്ത്യയിൽ നിന്നുള്ള കയർ ഉപയോഗിച്ച് അറബികൾ വഞ്ചികളുടെ പലകൾ കൂട്ടിത്തുന്നുന്നത്, പതിമൂന്നാം നൂറ്റാണ്ടിൽത്തന്നെ മാർക്കോ പോളോ രേഖപ്പെടുത്തിയിട്ടുണ്ട്[1]‌.

നിർമ്മാണം[തിരുത്തുക]

തേങ്ങയുടെ തൊണ്ട് വെള്ളത്തിലിട്ട് ചീച്ച് തല്ലി നാരെടുക്കുന്നു. ഇതിനെ ചകിരി എന്നു വിളിക്കുന്നു. ഈ നാരിനെ പിരിച്ചെടുത്താണ്‌ കയർ നിർമ്മിക്കുന്നത്.

തേങ്ങയുടെ ചകിരി

ഉപയോഗങ്ങൾ[തിരുത്തുക]

വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന ബലമുള്ള ഒരു വള്ളി എന്നതിനു പുറമേ, പരവതാനികൾ, ചവിട്ടികൾ എന്നിവ നിർമ്മിക്കുന്നതിനും കയർ ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 44. 

ചിത്രജാലകം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കയർ&oldid=1713036" എന്ന താളിൽനിന്നു ശേഖരിച്ചത്