സെല്ലുലോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെല്ലുലോസ്[1]
Cellulose, a linear polymer of D-glucose units (two are shown) linked by β(1→4)-glycosidic bonds.
Three-dimensional structure of cellulose.
Identifiers
CAS number 9004-34-6
EC-number 232-674-9
ChemSpider ID NA
Properties
മോളിക്യുലാർ ഫോർമുല (C6H10O5)n
Appearance white powder
സാന്ദ്രത 1.5 g/cm3
ദ്രവണാങ്കം decomp.
Solubility in water none
Related compounds
Related compounds Starch
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☒N verify (what ischeckY/☒N?)
Infobox references

സസ്യലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബൃഹത്തന്മാത്രയാണ് സെല്ലുലോസ്. അനേകായിരം ഗ്ലൂക്കോസ് തന്മാത്രകൾ ഇണക്കിച്ചേർത്തതാണ് ഒരു സെല്ലുലോസ് ശൃംഖല. പരുത്തി(പഞ്ഞി)യുടെ 95 ശതമാനം സെല്ലുലോസ് ആണ്. വൃക്ഷത്തടികളിലും ഇലകളിലും ലിഗ്നിനുമായി സങ്കരവും സങ്കീർണ്ണവുമായരൂപത്തിൽ കാണപ്പെടുന്നു. ഭക്ഷ്യനാരുകളിലെ മുഖ്യ ഘടകവും സെല്ലുലോസ് തന്നെ.

രസതന്ത്രം[തിരുത്തുക]

സെല്ലുലോസിൻറെ രാസ ഘടന ഇപ്രകാരമാണ്: (C6H10O5)n ഗ്ലൂക്കോസ് തന്മാത്രകളുടെ ശൃംഖലയായതിനാൽ സെല്ലുലോസ്, പോളിസാക്കറൈഡ് ( പഞ്ചസാരയുടെ ബൃഹത് തന്മാത്ര) എന്ന രാസവിഭാഗത്തിൽ പെടുന്നു. ഗ്ലൂക്കോസ് കണ്ണികൾ ഒരു പ്രത്യേക രീതിയിലാണ് ഇണക്കിച്ചേർത്തിരിക്കുന്നത്. ഇതിനെ ബീറ്റ(β)സന്ധി എന്നു പറയുന്നു. സ്റ്റാർച്ചുംഗ്ലൂക്കോസ് തന്മാത്രകളുടെ ശൃംഖലയാണെങ്കിലും ഗ്ലൂക്കോസ് കണ്ണികൾ ആൽഫാ(α)രീതിയിലാണ് കോർത്തിണക്കിയിട്ടുളളത്. സ്റ്റാർച്ചിൻറെയും സെല്ലുലോസിൻറെയും തികച്ചും വ്യത്യസ്തമായ ഭൌതികരാസഗുണങ്ങൾക്ക് ഇതാണ് മുഖ്യകാരണം.[2]

സെല്ലുലോസ് ശൃംഖലകൾ ക്രമമായി അടുക്കി വെക്കാൻ ബീറ്റ(β)സന്ധികളും അതുമൂലം സാധ്യമാവുന്ന ഹൈഡ്രജൻ സന്ധികളും പ്രേരകമാവുന്നതിനാൽ, ക്രിസ്റ്റലൈനിറ്റിയുടെ തോത് വളരെ ഉയർന്നതാണ്. പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള പരുത്തി നാരുകൾ ലഭ്യമാകുന്നത്. സെല്ലുലോസിന് ഉതകുന്ന ലായകങ്ങളൊന്നും തന്നെയില്ല.പക്ഷെ, പല ലായകങ്ങളിലും കുതിർത്തിയെടുക്കാനാകും. രാസപ്രക്രിയയിലൂടെ രൂപഭേദം വരുത്തിയാൽ മാത്രമെ ലയിപ്പിക്കാൻ പറ്റു.

പരുത്തി[തിരുത്തുക]

പ്രധാന ലേഖനം: പരുത്തി

പരുത്തിയുടെ 95 ശതമാനവും സെല്ലുലോസ് ആണ്. പരുത്തിനാരുകൾ കൊണ്ടുളള വസ്ത്രങ്ങൾ പല ഗുണങ്ങളുമുണ്ട്. ഈർപ്പം വലിച്ചെടുക്കാനുളള കഴിവ് മുൻപന്തിയിൽ നിൽക്കുന്നു. അതുകൊണ്ട് മറ്റു മനുഷ്യ നിർമ്മിത നാരുകളോടൊപ്പം ഇടകലർത്തി ഉപയോഗിക്കപ്പെടുന്നു.

പുനരുത്പാദിത സെല്ലുലോസ് (Regenerated cellulose)[തിരുത്തുക]

മരച്ചീളുകളിൽ നിന്ന് വേർതിരിച്ചുടുക്കപ്പെടുന്ന സെല്ലുലോസാണ് സാധാരണ ഇതിനുപയോഗിക്കാറ്. സെല്ലുലോസിനെ ക്ഷാരലായനിയിൽ ( സോഡിയം ഹൈഡ്രോക്സൈഡ്) കുതിർത്തുകയാണ് ആദ്യം ചെയ്യുന്നത്. ഈ മിശ്രിതമാണ് സോഡാ സെല്ലുലോസ് അഥവാ ആൽക്കലി സെല്ലുലോസ്. ഏതാണ്ട് രണ്ടു മണിക്കൂറോളം ഇപ്രകാരം കുതിർത്തിയശേഷം അധികമുളള ലായകം ഊറ്റിക്കളഞ്ഞ്, സോഡാ സെല്ലുലോസിനെ കൊച്ചു കഷണങ്ങളായോ തരികളായോ രണ്ടാഴ്ച യോളം ഊറക്കിടുന്നു. ഇതിനെ കാർബൺ ഡൈസൾഫൈഡ് ലായകത്തിൽ ചേർത്തിളക്കുകയാണ് അടുത്ത പടി. ഈ മിശ്രിതമാണ് സെല്ലുലോസ് സാന്തേറ്റ്. കടുത്ത ഓറഞ്ചു നിറവും അസഹ്യമായ ദുർഗന്ധവും സെല്ലുലോസ് സാന്തേറ്റിൻറെ പ്രത്യേകതയാണ്. ഈ മിശ്രിതത്തിൽ നിന്ന് കാർബൺ ഡൈസൾഫൈഡ് നീക്കം ചെയ്ത ശേഷം കിട്ടുന്ന മൃദു പിണ്ഡം സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിൽ ലയിപ്പിക്കുന്നു. ഇതാണ് വിസ്കോസ് സൊല്യൂഷൻ. ഇതിൽ നിന്ന് സെല്ലുലോസ് സ്വയം വേർതിരി്ഞ്ഞു വരാനായി ദിവസങ്ങളെടുക്കും.[3]. വിസ്കോസ് സൊല്യൂഷനെ ഫിലിം രൂപത്തിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് സെല്ലോഫേൻ വിസ്കോസ് സൊല്യൂഷനിൽനിന്ന് വേർതിരി്ഞ്ഞുകിട്ടുന്ന സെല്ലുലോസ് നാരുകളായി രൂപപ്പെടുത്തുന്നതാണ് വിസ്കോസ് റയോൺ.[4]

മറ്റു സെല്ലുലോസ് ഉത്പന്നങ്ങൾ[തിരുത്തുക]

സെല്ലുലോസ് എസ്റ്ററുകൾ[തിരുത്തുക]

അമ്ലങ്ങളുമായി സെല്ലുലോസിലെ ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ രാസപ്രക്രിയയിൽ ഏർപ്പെടുമ്പോഴാണ് സെല്ലുലോസ് എസ്റ്ററുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്.

  • സെല്ലുലോയിഡ് 'നൈട്രോ സെല്ലുലോസ് എന്നുകൂടി അറിയപ്പെടുന്ന സെല്ലുലോസ് നൈട്രേറ്റിന് ഏറെ ചരിത്രപ്രാധാന്യമുണ്ട്. കർപ്പൂരം ചേർത്ത് മൃദുവാക്കിയെടുത്ത പദാർത്ഥം, സെല്ലുലോയിഡ് എന്ന പേരിൽ 1870-ൽ വിപണിയിലെത്തി. ആവശ്യാനുസരണം താപവും മർദ്ദവുമുപയോഗിച്ച് സെല്ലുലോയിഡ് കൊണ്ട് പലവിധ ഉരുപ്പടികളും ( ഫോട്ടോഗ്രാഫിക് ഫിലിം, നാരുകൾ, സുരക്ഷാകണ്ണടകൾ എന്നിങ്ങനെ) അനായാസം രൂപപ്പെടുത്തിയെടുക്കപ്പെട്ടു. എന്നാൽ പെട്ടെന്ന് തീ പിടിക്കുന്ന പ്രകൃതമാകയാൽ അപകടസാധ്യത ഒട്ടും കുറവായിരുന്നില്ല. പിന്നീട് മികച്ച സ്വഭാവവുശേഷതകളോടുകൂടിയ മനുഷ്യനിർമ്മിത പ്ലാസ്റ്റിക്കുകളുടെ വരവോടെ സെല്ലുലോയിഡ് പാടെ പുറന്തളളപ്പെട്ടു.ഇന്ന് സെല്ലുലോസ് നൈട്രേറ്റ് പ്രധാനമായും പെയിൻറ ്, വാർണിഷ് നിർമ്മാണത്തിനുപകരിക്കുന്നു.
  • സെല്ലുലോസ് അസറ്റേറ്റ്, ഇത് രണ്ടു തരത്തിലാവാം. സെല്ലുലോസ് ഡൈ അസറ്റേറ്റും, സെല്ലുലോസ് ട്രൈ അസറ്റേറ്റും. നാരുകളായും, പ്ലാസ്റ്റിക്കായും
  • സങ്കര എസ്റ്ററുകൾ സെല്ലുലോസ് അസറ്റേറ്റ് ബ്യൂട്ടറേറ്റ്, സെല്ലുലോസ് ബ്യൂട്ടറേറ്റ്,പ്രൊപ്യോണേറ്റ് ഇവ പ്ലാസ്റ്റിക്കായി ഉപയോഗപ്പെടുന്നു.

സെല്ലുലോസ് ഈഥറുകൾ[തിരുത്തുക]

മീഥൈൽ സെല്ലുലോസ്, ഈഥൈൽ സെല്ലുലോസ് കാർബോക്സി മീഥൈൽ സെല്ലുലോസ്, എന്നിവയാണ് ഈ വിഭാഗത്തിൽ പ്രധാനപ്പെട്ടവ. വെളളത്തിൽ ലയിക്കുന്ന ഇവയെല്ലാം ഭക്ഷണയോഗ്യമാണ്. പല ആഹാരവസ്തുക്കളും കുറുക്കിയെടുക്കാനും(thickening agent) കുഴമ്പു പരുവത്തിൽ(emulsifying agent) ആക്കാനുമായി ഇവ ഉപയോഗപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Yoshiharu Nishiyama; മുതലായവർ (2002). "Crystal Structure and Hydrogen-Bonding System in Cellulose Iβ from Synchrotron X-ray and Neutron Fiber Diffraction". J. Am. Chem. Soc. 124 (31): 9074–82. {{cite journal}}: Explicit use of et al. in: |author= (help).
  2. Honeyman, J, സംശോധാവ്. (1959). Recent Advances in the Chemistry of Cellulose and Starch. Interscience,New York.
  3. Calvin Woodings (2001). Regenerated Cellulose. CRC Press. ISBN 978-0849311475.
  4. F.W Billmeyer Jr. (1962). Textbook of Polymer Science. John Wiley & Sons.

പുറംകണ്ണികൾ[തിരുത്തുക]

  1. Hans A. Krässig (1993). Cellulose (Polymer Monographs) Volume 11 (1 പതിപ്പ്.). CRC Press. ISBN 978-2881247989.
  2. J. T. Marsh (2008). An Introduction to the Chemistry of Cellulose. Osler Press. ISBN 9781443723169.
  3. Emil Heuser (1944). The chemistry of cellulose. J. Wiley & sons, inc. Original from the University of Michigan|Digitized= 10 Aug 2006
"https://ml.wikipedia.org/w/index.php?title=സെല്ലുലോസ്&oldid=1954337" എന്ന താളിൽനിന്ന് ശേഖരിച്ചത്