കേരഗംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു കുറിയ സങ്കര ഇനം തെങ്ങാണ് കേരഗംഗ. കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സങ്കരയിനമാണിത്. പശ്ചിമതീര നെടിയ നാടൻ മാതൃവൃക്ഷവും ഗംഗബോണ്ടം എന്ന കുറിയ ഇനം പീതൃവൃക്ഷവുമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ശരാശരി 101 നാളികേരം പ്രതിവർഷം ലഭിക്കുന്ന ഈ ഇനത്തിന്റെ ഒരു തേങ്ങയിൽ നിന്ന് 208 ഗ്രാം കൊപ്ര ലഭിക്കുന്നു. 20 കിലോ പ്രതിവർഷം കൊപ്ര ലഭിക്കും. [1] [2]

റഫറൻസുകൾ[തിരുത്തുക]

  1. "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". ശേഖരിച്ചത് 2021-08-01.
  2. "Knowledge Based Information on Coconut :: Coconut Varieties". ശേഖരിച്ചത് 2021-08-01.


"https://ml.wikipedia.org/w/index.php?title=കേരഗംഗ&oldid=3613602" എന്ന താളിൽനിന്ന് ശേഖരിച്ചത്