കല്പസങ്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സങ്കര ഇനം തെങ്ങ് ഇനമാണ് കല്പസങ്കര. കാറ്റു വീഴ്ച കാര്യമായി ബാധിക്കില്ല എന്നതും ബാധിച്ചാൽ പോലും വിളവിൽ കാര്യമായ കുറവ് ഉണ്ടാകില്ലെന്നതും ഒരു പ്രത്യേകതയാണ്. [1]

കാറ്റുവീഴ്ചബാധിത പ്രദേശങ്ങളിൽ രോഗം ബാധിക്കാതെ വളർച്ച നേടിയ പശ്ചിമതീര നാടൻ തെങ്ങിന്റെ പരാഗം ചാവക്കാട് കുറിയ പച്ചയിൽ പരാഗണം നടത്തിയപ്പോൾ കിട്ടിയ സങ്കര ഇനമാണിത്. അധികം പൊക്കം വയ്ക്കാത്തതും നട്ട് 40 മാസത്തിനകം കായ്ക്കുന്നതുമാണ് ഈ ഇനം. എട്ടുവർഷം പ്രായമായ തെങ്ങ് അഞ്ചു മീറ്റർ ഉയരം വയ്ക്കും. ഒരു വർഷം ശരാശരി 84 തേങ്ങ വിളവ് ലഭിക്കും. തേങ്ങക്ക് ശരാശരി 840 ഗ്രാം തൂക്കം വരും. കൊപ്ര ഒന്നിന് 170 ഗ്രാമും വെളിച്ചെണ്ണ 67 ശതമാനവുമാണ്. വരൾച്ചയെ അതിജീവിക്കാൻ ശേഷിയുണ്ട്.റഫറൻസുകൾ[തിരുത്തുക]

  1. "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". ശേഖരിച്ചത് 2021-08-01.


"https://ml.wikipedia.org/w/index.php?title=കല്പസങ്കര&oldid=3613560" എന്ന താളിൽനിന്ന് ശേഖരിച്ചത്