ചണം
ചണം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: |
ഒരു പ്രകൃതിദത്തനാരാണ് ചണം. ചണനാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു.കോർക്കോറസ് എന്നാണ് ജീനസ് നാമം. 2000 വർഷങ്ങളായി തുണിയും നൂലും നിർമ്മിക്കാനായി, ചണം ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കാർ ഇതിനെ ഇംഗ്ലണ്ടിലെത്തിച്ചു. ഇന്ത്യൻ പുല്ല് എന്നാണ് അത് അന്ന് അറിയപ്പെട്ടിരുന്നത്. ഇന്ന്, സഞ്ചികൾ, ചരടുകൾ, ക്യാൻവാസ്, ടാർപോളിൻ, പരവതാനികൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് ചണം വ്യാപകമായി ഉപയോഗിക്കുന്നു[1]. 20 നും 22.5 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയും വർഷത്തിൽ 150 സെന്റ്റീമീറ്റർ മഴയും ചണകൃഷിക്കാവശ്യമാണ്.അമ്ലക്ഷാരസൂചിക 5pH ഉള്ള മണ്ണിൽ ചണം നന്നായി വളരും 2005-ലെ കണക്ക് പ്രകാരം ഇന്ത്യയാണ് ചണത്തിന്റെ ലോകത്തെ ഏറ്റവും വലിയ ഉല്പാദകർ. ബംഗ്ലാദേശ് ആണ് ഇതിനു പിന്നിൽ[2].
ഉത്പാദനം
[തിരുത്തുക]ചണത്തിന്റെ ഉത്പാദനത്തിൽ ~66% ഓളം ഇന്ത്യയിലാണ്. ഇതിനു താഴെ ~25% ഓളം ഉത്പാദിപ്പിക്കുന്ന ബംഗ്ലാദേശും ~3% ഓളം ഉത്പാദിപ്പിക്കുന്ന ചൈനയും ഇതിനു പിന്നിൽ വരുന്നു.
ചണം ഉദ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പത്ത് രാജ്യങ്ങൾ — 11 ജൂൺ 2008 | ||
---|---|---|
രാജ്യം | ഉദ്പാദനം (ടൺ) | കുറിപ്പ് |
ഇന്ത്യ | 2140000 | F |
ബംഗ്ലാദേശ് | 800000 | F |
ചൈന | 99000 | |
Côte d'Ivoire | 40000 | F |
തായ്‌ലാന്റ് | 31000 | F |
മ്യാൻമാർ | 30000 | F |
ബ്രസീൽ | 26711 | |
ഉസ്ബെക്കിസ്ഥാൻ | 20000 | F |
നേപ്പാൾ | 16775 | |
വിയറ്റ്നാം | 11000 | F |
World | 3225551 | A |
No symbol = official figure, P = official figure,
F = FAO estimate, * = Unofficial/Semi-official/mirror data,
|
കൃഷിരീതി
[തിരുത്തുക]വർഷാവർഷം വിത്ത് മുളപ്പിച്ചാണ് ചണം വളർത്തുന്നത്. 4 മുതൽ 6 മാസം കൊണ്ട് പൂർണവളർച്ചയെത്തുന്ന ചണം, കൊമ്പുകളും ചില്ലകളും ഇല്ലാതെ ഒറ്റത്തണ്ടായി വളരുന്നു. 70 മുതൽ 90F വരെയുള്ള താപനിലയും വളരുന്ന സമയത്ത് ഏതാണ്ട് 40 ഇഞ്ച് വരെ വർഷപാതവും ചണത്തിന് ആവശ്യമാണ്. ഇതിനു പുറമേ നല്ല വളക്കൂറുള്ള മണ്ണും ചണം വളരുന്നതിന് ആവശ്യമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലും, വിത്തുചെടികളിൽ നിന്നും ശേഖരിച്ച് ഒരു വർഷത്തോളം സൂക്ഷിച്ച ചണവിത്ത്, മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ അതായത് കാലവർഷത്തിനു മുൻപായി ഉഴുതുമറിച്ച പാടത്ത് വിതക്കുന്നു. ഏക്കറിന് 8 മുതൽ 12 പൌണ്ട് വരെയാണ് വിത്തിന്റെ അളവ്. നാലു മാസം കൊണ്ട് ചെടി വളർന്ന് പത്തടിയിലധികം ഉയരം വയ്ക്കുകയും കായ്ക്കാനാരംഭിക്കുകയും ചെയ്യുന്നു. ഈ സമയമാണ് ചണത്തിൽ നിന്നും നാര് എടുക്കാൻ പറ്റിയ പ്രായം. വെട്ടിയെടുക്കാൻ വൈകിയാൽ നാര് കടുപ്പമുള്ളതായി മാറുകയും ഗുണനിലവാരം കുറയുകയും ചെയ്യുന്നു. ജൂണീനും സെപ്റ്റംബറിനും ഇടയിലാണ് ബംഗ്ലാദേശിൽ കർഷകർ ചണം കൊയ്യുന്നത്. ചണച്ചെടിയുടെ കടയിൽ നിന്നു തന്നെ വെട്ടിയെടുക്കുന്നു[1].
ബംഗ്ലാദേശിലെ ചണക്കൃഷി
[തിരുത്തുക]ബംഗ്ലാദേശിലെ ആകെ കൃഷിഭൂമിയുടെ 10% ചണം കൃഷി ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. ബംഗ്ലാദേശിലെ കാലാവസ്ഥ ചണക്കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്ന പാടങ്ങളിലാണ് പലപ്പോഴും ചണം വളർത്തുന്നത്. പലപ്പോഴും രണ്ടുമൂന്നടി വെള്ളത്തിൽ നിൽക്കുന്ന ചണത്തണ്ടുകൾ വഞ്ചികളിൽ നിന്നാണ് വെട്ടിയെടുക്കുന്നത്. നദികൾ സുലഭമായ ബംഗ്ലാദേശിലെ വർഷാവർഷമെത്തുന്ന എക്കൽ നിക്ഷേപം വളക്കൂറുള്ള പുതിയ മണ്ണ് ഓരോവർഷവും എത്തിച്ച് ചണം വളരുന്നതിന് യോഗ്യമാക്കുന്നു. ഇതും സാധ്യമാക്കുന്നു[1].
ആദ്യഘട്ട സംസ്കരണം
[തിരുത്തുക]ചണം വെട്ടിയെടുത്ത് ആദ്യഘട്ടസംസ്കരണത്തിനു ശേഷമാണ് കർഷകർ ഇതിനെ വിൽക്കുന്നത്. വെട്ടിയെടുത്ത ചണത്തണ്ടുകൾ കെട്ടുകളായി കുറേദിവസം വെയിലത്തിടുന്നു. ഈ സമയത്ത് ഇലകൾ തണ്ടിൽ നിന്നും വേർപ്പെട്ടു പോകുന്നു. തുടർന്ന് ഈ കെട്ടുകൾ പത്തിരുപതു ദിവസം തെളിഞ്ഞ ഒഴുക്കുവെള്ളത്തിൽ താഴ്ത്തിയിട്ട് ചീയ്ക്കുന്നു. ഇതിനു ശേഷം ഈ തണ്ടുകൾ പുറത്തേക്കെടുത്ത് ഒരു കൊട്ടുവടി കൊണ്ട് തല്ലിയാണ് ചണനാര് വേർതിരിക്കുന്നത്. തുടർന്ന് ഈ നാരിനെ വൃത്തിയാക്കി ഉണക്കിയെടുത്ത് വിൽക്കുന്നു.[1].