ബ്രസീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രസീൽ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം: ബ്രസീൽ ദേശിയ ഗാനം
Brazil (orthographic projection).svg
തലസ്ഥാനം ബ്രസീലിയ
രാഷ്ട്രഭാഷ പോർച്ചുഗീസ്
ഗവൺമന്റ്‌
പ്രസിഡന്റ്
വൈസ് പ്രസിഡന്റ് ‌
ജനാധിപത്യം
{{{നേതാക്കന്മാർ}}}
{{{സ്വാതന്ത്ര്യം/രൂപീകരണം}}} സെപ്റ്റംബർ 7, 1822
വിസ്തീർണ്ണം
 
8,514,877 km²ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
188,078,261
22 /km² (182nd)

57 /sq mi/ച.കി.മീ

നാണയം ബ്രസീലിയർ റിയൽ (BRL)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC
ഇന്റർനെറ്റ്‌ സൂചിക
ടെലിഫോൺ കോഡ്‌ +

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ്‌ ബ്രസീൽ. (ഔദ്യോഗിക നാമം: ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീൽ). ജനസംഖ്യയുടേയും വലിപ്പത്തിന്റേയും കാര്യത്തി‍ൽ ലോകത്തിൽ അഞ്ചാം സ്ഥാനമാണ് ബ്രസീലിനുള്ളത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഏറ്റവും കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. ഇക്വഡോറും ചിലിയുമൊഴികെയുള്ള മറ്റെല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി ബ്രസീൽ അതിർത്തി പങ്കിടുന്നു. (ഉറുഗ്വേ, അർജന്റീന, പരാഗ്വേ, ബൊളീവിയ, പെറു, കൊളംബിയ, വെനെസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന)

ബ്രസീൽ ഒരു പോർച്ചുഗൽ കോളനിയായിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യവും ബ്രസീലാണ്. യുറോപ്യൻ, അമേരിക്കൻ-ഇന്ത്യക്കാർ, ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ ബഹുവംശജരായ ജനങ്ങൾ ഇടകലർന്നു താമസിക്കുന്ന ഒരു രാജ്യമാണ് ബ്രസീൽ. ലോകത്തിലെ ഏറ്റവുമധികം റോമൻ കത്തോലിക്കൻ മതവിഭാഗക്കാർ അധിവസിക്കുന്നത് ഇവിടെയാണുള്ളത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ബ്രസീൽ തെക്കേ അമേരിക്കയുടെ കിഴക്കുഭാഗത്തുള്ള തീരപ്രദേശത്തിലൂടെ ഒരു പരന്ന മേഖല സ്വായത്തമാക്കുകയും അധികമായ ഭൂഖണ്ഡത്തിന്റെ ഉൾപ്രദേശം ഉൾപ്പെടുകയും ചെയ്യുന്നു, തെക്ക് ഉറുഗ്വേയോട് അതിരുകൾ പങ്കിടുന്നു.


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https://ml.wikipedia.org/w/index.php?title=ബ്രസീൽ&oldid=3169876" എന്ന താളിൽനിന്ന് ശേഖരിച്ചത്