Jump to content

സഹായം:അതോറിറ്റി കണ്ട്രോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഹായം:Authority control എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിപീഡിയ ലേഖനങ്ങളെ കൺഫ്യൂഷൻ ഇല്ലാത്ത രീതിയിൽ ഓരോ ലേഖനത്തിനും തിരിച്ചറിയാനായി നൽകുന്ന വെവ്വേറെ തിരിച്ചറിയൽ ഐഡെന്റിഫയറുകൾ ആണ് അതോറിറ്റി കണ്ട്രോൾ. ഒന്നോ അതിലധികം പേരുകളിൽ അറിയപ്പെടുന്ന ഇനങ്ങളെയും ഒരേ പേരിൽ അറിയപ്പെടുന്ന ഒന്നിലധികം ഇനങ്ങളെയും എളുപ്പത്തിൽ മാറിപ്പോകാതെ വേർതിരിച്ചറിയാൻ ഈ മാർഗം ഉപയോഗിക്കുന്നു. ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം അതാതു താളിനുകീഴിൽ ലോകത്തെ പല ലൈബ്രറി കാറ്റലോഗുകളിലെ ഗ്രന്ഥസൂചികളിലേക്ക് കണ്ണികൾ നൽകിയിരിക്കുന്നതായി കാണാം. ഒരേ പേരുള്ള ഒന്നിലധികം ആൾക്കാരുടെ ജീവചരിത്രലേഖനങ്ങാളിലാണ് ഇത് ഏറെ സഹയകരം എങ്കിലും മറ്റുതരം ലെഖനങ്ങളിലും ഈ മാർഗം വ്യാപകമായും ഫലപ്രദമായും ഉപയോഗിച്ചുവരുന്നു.

ഓരോ ലെഖനവും എന്തിനെപ്പറ്റിയാണ് പരാമർശിക്കുന്നതെന്ന ആശങ്കയില്ലാതെ ഗവേഷകർക്ക് എളുപ്പത്തിൽ തങ്ങൾ അന്വേഷിക്കുന്ന കൃത്യമായ വിവരങ്ങളിൽ എത്താൻ ഈ മാർഗം സഹായിക്കുന്നു. ഉദാഹാരണത്തിന് സംഗീതത്തെപ്പറ്റിയുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നതെങ്കിൽ ആ ലേഖനത്തിലെ വിവരങ്ങൾ ജനകീയമായ മ്യൂസിൿബ്രെയിൻസ് ഡാറ്റാബേസുമായി എളുപ്പത്തിൽ താരതമ്യം ചെയ്യാവുന്നതാണ്. ഇതുവഴി അവരുടെ ഏതെങ്കിലും പാട്ടുകൾ പ്ലേ ചെയ്യുന്നസമയത്ത് അതിന്റെ രചയിതാവിന്റെ വിവരങ്ങൾ വിക്കിപീഡിയയിൽ നിന്നും എടുത്ത് ഡിസ്പ്ലേ ചെയ്യാനാവും.

കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞാൽ അതോറിറ്റി കണ്ട്രോൾ എന്നത് പല ലൈബ്രറി കാറ്റലോഗുകളിലെ വിവരങ്ങളുമായി എളുപ്പത്തിൽ വിക്കിപീഡിയ ലേഖനങ്ങൾ കണ്ണിചേർക്കാനുള്ള ഒരു ഉപാദിയാണെന്നുവേണമെങ്കിൽ പറയാം. അതോറിറ്റി കണ്ട്രോൾ റ്റെംപ്ലേറ്റ് വഴിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് അലക്സാണ്ടാർ ഗ്രഹാം ബെൽ എന്നതാളിന്റെയടിയിൽ ഉള്ള അതോറിറ്റി കണ്ട്രോൾ ഇങ്ങനെയാവും ഉണ്ടാവുക.:

ഇതിൽ വേൾഡ്‌ക്യാറ്റ് (WorldCat) എന്നത് ഒരു ആഗോള 170 രാജ്യങ്ങളിൽ നിന്നുമുള്ള 72000 ലൈബ്രറികളിലേ ലേഖനങ്ങളുടെ ഒരു പൊതു കാറ്റലോഗ് ആണ്. അടുത്ത ഇനമായ വിർച്വൽ ഇന്റർനാഷണൽ അതോറിറ്റി ഫയൽ (Virtual International Authority File) (VIAF) ലൈബ്രറി കോൺഗ്രസ് കണ്ട്രോൾ നമ്പർ (Library of Congress Control Number) (LCCN) ആണ്. മൂന്നാമത്തേത് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് നെയിം ഐഡെന്റിഫയർ (International Standard Name Identifier) (ISNI) ഉം അവസാനത്തെ GND എന്നത് ഗെർമൻ ഭാഷയിൽ ഉള്ള ഇന്റഗ്രേറ്റെഡ് അതോറിറ്റി ഫയലും (Integrated Authority File) ആണ്.

പിന്തുണയ്ക്കുന്ന ഫയലുകൾ

[തിരുത്തുക]

മറ്റുള്ള പല ഫയലുകളോടുമൊപ്പം വിക്കിപീഡിയ പിന്തുണയ്ക്കുന്ന പ്രധാനഫയലുകൾ ഇവയാണ്:

  1. Integrated Authority File (Gemeinsame Normdatei or GND)
  2. Library of Congress Control Number (LCCN)
  3. Virtual International Authority File (VIAF)
  4. LIBRIS by the National Library of Sweden (SELIBR)
  5. Open Researcher and Contributor ID (ORCID)
  6. Outdated: Name Authority File (Personennamendatei or PND), now part of GND
  7. Outdated: Corporate Bodies Authority File (Gemeinsame Körperschaftsdatei or GKD), now part of GND
  8. Outdated: Subject Headings Authority File (Schlagwortnormdatei or SWD), now part of GND