ഉള്ളടക്കത്തിലേക്ക് പോവുക

വെനസ്വേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെനെസ്വേല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bolivarian Republic of Venezuela
República Bolivariana de Venezuela (Spanish)
Flag of Venezuela
Flag
Coat of arms of Venezuela
Coat of arms
ദേശീയ ആപ്തവാക്യം: Dios y Federación (Spanish)
("God and Federation")
ദേശീയ ഗാനം: Gloria al Bravo Pueblo (Spanish)
("Glory to the Brave People")
Territory controlled by Venezuela shown in dark green; territory claimed but not controlled shown in light green
തലസ്ഥാനംCaracas
10°30′22″N 66°54′52″W / 10.50611°N 66.91444°W / 10.50611; -66.91444
ഔദ്യോഗിക ഭാഷകൾSpanish[b]
ഔദ്യോഗിക പ്രാദേശിക ഭാഷകൾ
Ethnic groups
(2011)[1]
മതം
(2020)[2]
  • 5.5% no religion
  • 1.1% Spiritism, Birongo
  • 0.8% other
Demonym(s)Venezuelan
സർക്കാർFederal presidential republic under an authoritarian[a] dictatorship[b][c]
 President
Nicolás Maduro (de jure)
Delcy Rodríguez (acting)[d]
Delcy Rodríguez
നിയമനിർമ്മാണസഭNational Assembly
Independence 
from Spain
 Declared
5 July 1811
 from Gran Colombia
13 January 1830
 Recognized
29 March 1845
20 December 1999[18]
വിസ്തീർണ്ണം
 മൊത്തം
916,445[19] കി.m2 (353,841  മൈ) (32nd)
 ജലം (%)
3.2%[d]
ജനസംഖ്യ
 2023 estimate
Neutral increase 30,518,260[20] (53rd)
 Density
32/കിമീ2 (82.9/ച മൈ) (184th)
ജിഡിപി (പിപിപി)2025 estimate
 Total
Increase $234.340 billion[21] (77th)
 പ്രതിശീർഷ
Increase $8,790[21] (133rd)
ജിഡിപി (നോമിനൽ)2025 estimate
 ആകെ
Decrease $82.770 billion[21] (69th)
 പ്രതിശീർഷ
Decrease $3,100[21] (127th)
Gini (2013)negative increase 44.8[22]
medium inequality
HDI (2023)Increase 0.709[23]
high (121st)
നാണയംVenezuelan bolívar (VED) (official)
സമയമേഖലUTC04:00 (VET)
Date formatdd/mm/yyyy (CE)
ഡ്രൈവ് ചെയ്യുന്നത്Right
ടെലിഫോൺ കോഡ്+58
ISO 3166 കോഡ്VE
ഇന്റർനെറ്റ് TLD.ve
  1. ^ The "Bolivarian Republic of Venezuela" has been the full official title since the adoption of the Constitution of 1999, when the state was renamed in honor of Simón Bolívar.
  2. ^ The Constitution also recognizes all indigenous languages spoken in the country.
  3. ^ Some important subgroups include those of Spanish, Portuguese, Italian, Amerindian, African, Arab and German descent.
  4. ^ Area totals include only Venezuelan-administered territory.
  5. ^ On 1 October 2021, a new bolivar was introduced, the Bolívar digital (ISO 4217 code VED) worth 1,000,000 VES.

വെനസ്വേല (ഔദ്യോഗികമായി ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല) തെക്കേ അമേരിക്കയുടെ വടക്കൻ തീരത്തുള്ള ഒരു രാജ്യമാണ്. 912,050 ചതുരശ്ര കിലോമീറ്റർ (352,140 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇവിടുത്തെ ജനസംഖ്യ, 2024 ലെ കണക്കുകൾ പ്രകാരം 31.3 ദശലക്ഷം ആയി കണക്കാക്കപ്പെടുന്നു.[20] വൻകരയുടെ ഒരു ഭാഗവും കരീബിയൻ കടലിലെ ഏതാനും ദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. കിഴക്ക് ഗയാന, തെക്ക് ബ്രസീൽ, പടിഞ്ഞാറ് കൊളംബിയ, വടക്ക് ഭാഗത്ത് കരീബിയൻ കടലും അറ്റ്ലാന്റിക് മഹാസമുദ്രവും, വടക്ക്-കിഴക്ക് ട്രിനിഡാഡ് ആന്റ് ടൊബാഗോ, എന്നിവയാണ് ഈ രാജ്യത്തിന്റെ അതിർത്തികൾ. ഉത്തരാർദ്ധ ഗോളത്തിലെ ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഈ രാജ്യം ഭൂമദ്ധ്യരേഖയോട് വളരെയടുത്താണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് സ്പാനിഷ് കോളനിയായിരുന്ന വെനസ്വേല 1821-ലാണ് സ്വാതന്ത്ര്യം നേടിയത്. തലസ്ഥാനവും ഏറ്റവും വലിയ നഗരവും കാരക്കാസ് ആണ്. വെനിസ്വേലയിൽ 23 സംസ്ഥാനങ്ങളും, തലസ്ഥാന ജില്ലയും, വെനിസ്വേലയുടെ ഓഫ്‌ഷോർ ദ്വീപുകൾ ഉൾക്കൊള്ളുന്ന ഫെഡറൽ ആശ്രിത പ്രദേശങ്ങളും ഉൾപ്പെടുന്നു. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് വെനിസ്വേല.[24][25] വെനിസ്വേലക്കാരിൽ ഭൂരിഭാഗവും വടക്കൻ നഗരങ്ങളിലും തലസ്ഥാനത്തുമാണ് താമസിക്കുന്നത്.

തദ്ദേശീയ ജനതയുടെ ചെറുത്തുനിൽപ്പിനിടെ, 1522-ൽ വെനിസ്വേല സ്ഥിതിചെയ്യുന്ന പ്രദേശം സ്പെയിൻ കോളനിവത്കരിച്ചു. 1811-ൽ, സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചശേഷം ആദ്യത്തെ ഫെഡറൽ റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ (ഗ്രാൻ കൊളംബിയ) ഭാഗമായി മാറിയ ഇത് ആദ്യത്തെ സ്പാനിഷ്-അമേരിക്കൻ പ്രദേശങ്ങളിൽ ഒന്നായി മാറി. 1830-ൽ ഇത് ഒരു പൂർണ്ണ പരമാധികാര രാജ്യമായി മാറി. 19-ാം നൂറ്റാണ്ടിൽ, രാഷ്ട്രീയ പ്രക്ഷുബ്ധതയും സ്വേച്ഛാധിപത്യവും അനുഭവിച്ച വെനിസ്വേലയിൽ 20-ാം നൂറ്റാണ്ടിന്റെ മധ്യം വരെ പ്രാദേശിക സൈനിക സ്വേച്ഛാധിപതികളുടെ ആധിപത്യമാണ് തുടർന്നത്. 1958 മുതൽ, രാജ്യത്ത് നിരവധി ജനാധിപത്യ സർക്കാരുകൾ ഉണ്ടായിരുന്നു. ഒരു അപവാദമെന്ന നിലയിൽ പ്രദേശത്തിന്റെ ഭൂരിഭാഗവും സൈനിക സ്വേച്ഛാധിപത്യങ്ങളാൽ ഭരിക്കപ്പെടുകയും ആ കാലഘട്ടം സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുകയും ചെയ്തിരുന്നു.

1980 കളിലും 1990 കളിലും ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ വലിയ രാഷ്ട്രീയ അസ്ഥിരതയ്ക്കും വ്യാപകമായ സാമൂഹിക അസ്വസ്ഥതകൾക്കും കാരണമായി. 1989 ലെ മാരകമായ കാരക്കാസോ കലാപം, 1992 ലെ രണ്ട് അട്ടിമറി ശ്രമങ്ങൾ, 1993 ൽ പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിന് ഒരു പ്രസിഡന്റിനെ ഇംപീച്ച് ചെയ്തത് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ള പാർട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് 1998-ലെ വെനിസ്വേലൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും പിന്നീടുണ്ടായ ബൊളിവേറിയൻ വിപ്ലവത്തിനും ഉത്തേജകമായി. 1999-ലെ ഭരണഘടനാ അസംബ്ലിയോടെ ബൊളിവേറിയൻ വിപ്ലവം ആരംഭിക്കുകയും അവിടെ വെച്ച് വെനിസ്വേലയുടെ പുതിയ ഭരണഘടന എഴുതപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.[26] ഭരണത്തിന്റെ ആദ്യ വർഷങ്ങളിൽ എണ്ണവില കുതിച്ചുയർന്നതും,[27] സാമൂഹിക ചെലവുകൾ താൽക്കാലികമായി വർദ്ധിപ്പിച്ചതും,[28] സാമ്പത്തിക അസമത്വവും ദാരിദ്ര്യവും കുറച്ചതിലൂടെയും സർക്കാരിന് ജനകീയ സാമൂഹിക ക്ഷേമ നയങ്ങൾ ശക്തിപ്പെടുത്താനായി.[29] എന്നിരുന്നാലും, 2010 കളിൽ ദാരിദ്ര്യം അതിവേഗം വർദ്ധിക്കാൻ തുടങ്ങി.[30][31] 2013, 2018, 2024 വർഷങ്ങളിൽ രാജ്യത്ത് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളെല്ലാം വ്യാപകമായി തർക്കത്തിലായിരുന്നു, മാത്രമല്ല ഇക്കാലത്ത് പ്രതിപക്ഷ സ്ഥാനാർത്ഥികളെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്തു.[32][33] വ്യാപകമായ പ്രതിഷേധത്തിനും അന്താരാഷ്ട്രീയമായ അപലപനത്തിനും കാരണമായിത്തീർന്ന ഇത്, ഇന്നും തുടരുന്ന മറ്റൊരു രാജ്യവ്യാപക പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തു.[34] 2026-ൽ, പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടി. ഒരു താൽക്കാലിക വെനിസ്വേലൻ ഭരണകൂടം നിലവിൽ വരുന്നതുവരെ "രാജ്യം ഭരിക്കുമെന്ന്" യുഎസ് പ്രഖ്യാപിച്ചു.[35]

ഇതും വായിക്കുക

[തിരുത്തുക]

വെനസ്വേല എന്ന മാഫിയ രാജ്യം [36]

അവലംബങ്ങൾ

[തിരുത്തുക]
  1. "Resultado Básico del XIV Censo Nacional de Población y Vivienda 2011 (Mayo 2014)" (PDF). ine.gov.ve. p. 29. Archived from the original (PDF) on 5 August 2019. Retrieved 8 September 2014.
  2. "National Profiles". Archived from the original on 13 October 2022. Retrieved 13 October 2022.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Isidoro LosadaBitar Deeb2022 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Corrales, Javier (2020). "Authoritarian Survival: Why Maduro Hasn't Fallen". Journal of Democracy. 31 (3). Project Muse: 39–53. doi:10.1353/jod.2020.0044. ISSN 1086-3214. S2CID 226738491.
  5. "The Path Toward Authoritarianism in Venezuela", Political Science, Oxford University Press, 30 October 2019, doi:10.1093/obo/9780199756223-0286, ISBN 978-0-19-975622-3
  6. Corrales, J. (2022). Autocracy Rising: How Venezuela Transitioned to Authoritarianism. G - Reference, Information and Interdisciplinary Subjects Series. Brookings Institution Press. p. intro. ISBN 978-0-8157-3807-7.
  7. "Battling Authoritarian Regimes in Venezuela and Beyond: A Conversation with Venezuelan Opposition Leader Leopoldo López". David Rockefeller Center for Latin American Studies. 25 April 2022. Archived from the original on 13 January 2023. Retrieved 13 January 2023.
  8. Turkewitz, Julie (30 July 2024). "What Happened to Venezuela's Democracy?". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Archived from the original on 30 July 2024. Retrieved 2 August 2024.
  9. Roy, Diana; Cheatham, Amelia (31 July 2024). "Venezuela: The Rise and Fall of a Petrostate". Council on Foreign Relations (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 8 August 2024. Retrieved 8 August 2024. The reforms paved the way for Maduro to establish a dictatorship years after Chávez's death.
  10. Corrales, Javier. "Venezuela's Odd Transition to Dictatorship". Americas Quarterly. Archived from the original on 20 December 2016. Retrieved 10 December 2016.
  11. Brodzinsky, Sibylla (21 October 2016). "Venezuelans warn of 'dictatorship' after officials block bid to recall Maduro". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 9 December 2016. Retrieved 10 December 2016.
  12. "Almagro: Maduro se transforma en dictador por negarles a venezolanos derecho a decidir su futuro". CNN en Español (in സ്‌പാനിഷ്). 24 August 2016. Archived from the original on 20 December 2016. Retrieved 10 December 2016.
  13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; reuters-maduro എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; hrw-maduro എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  15. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; wpo-maduro എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  16. "Live Updates: U.S. Captures Venezuelan Leader, Trump Says". The New York Times. January 3, 2026. Retrieved January 3, 2026.
  17. "Maduro is Venezuela's only president, says VP Delcy Rodriguez". BBC News. January 3, 2026. Retrieved January 3, 2026.
  18. "Venezuela (Bolivarian Republic of)'s Constitution of 1999 with Amendments through 2009" (PDF). constituteproject.org. Archived (PDF) from the original on 7 October 2021. Retrieved 21 October 2020.
  19. "Venezuela country profile". BBC News. 4 December 2023. Archived from the original on 4 December 2023. Retrieved 4 December 2023.
  20. 1 2 "Venezuela". CIA World Factbook. Archived from the original on 31 May 2021. Retrieved 3 January 2026.
  21. 1 2 3 4 "World Economic Outlook Database, October 2025: Edition (Venezuela)" (in ഇംഗ്ലീഷ്). October, 14 2025.
  22. "Income Gini coefficient". undp.org. United Nations Development Programme. Archived from the original on 10 June 2010. Retrieved 21 September 2015.
  23. "Human Development Report 2025" (PDF) (in ഇംഗ്ലീഷ്). United Nations Development Programme. 6 May 2025. Archived (PDF) from the original on 6 May 2025. Retrieved 6 May 2025.
  24. "South America". Encarta. Archived from the original on 21 April 2007. Retrieved 13 March 2007.
  25. "Annex tables" (PDF). World Urbanization Prospects: The 1999 Revision. United Nations. Archived (PDF) from the original on 28 August 2003. Retrieved 13 March 2007.
  26. Van Cott, Donna Lee (2003). "Andean Indigenous Movements and Constitutional Transformation: Venezuela in Comparative Perspective". Latin American Perspectives. 30 (1): 49–69. doi:10.1177/0094582X02239144. ISSN 0094-582X. JSTOR 3184965.
  27. Van Cott, Donna Lee (2003). "Andean Indigenous Movements and Constitutional Transformation: Venezuela in Comparative Perspective". Latin American Perspectives. 30 (1): 49–69. doi:10.1177/0094582X02239144. ISSN 0094-582X. JSTOR 3184965.
  28. Van Cott, Donna Lee (2003). "Andean Indigenous Movements and Constitutional Transformation: Venezuela in Comparative Perspective". Latin American Perspectives. 30 (1): 49–69. doi:10.1177/0094582X02239144. ISSN 0094-582X. JSTOR 3184965.
  29. Van Cott, Donna Lee (2003). "Andean Indigenous Movements and Constitutional Transformation: Venezuela in Comparative Perspective". Latin American Perspectives. 30 (1): 49–69. doi:10.1177/0094582X02239144. ISSN 0094-582X. JSTOR 3184965.
  30. Charlie Devereux & Raymond Colitt. 7 March 2013. "Venezuelans' Quality of Life Improved in UN Index Under Chavez". Bloomberg.com. Archived from the original on 7 November 2014. Retrieved 7 March 2013.
  31. Van Cott, Donna Lee (2003). "Andean Indigenous Movements and Constitutional Transformation: Venezuela in Comparative Perspective". Latin American Perspectives. 30 (1): 49–69. doi:10.1177/0094582X02239144. ISSN 0094-582X. JSTOR 3184965.
  32. Van Cott, Donna Lee (2003). "Andean Indigenous Movements and Constitutional Transformation: Venezuela in Comparative Perspective". Latin American Perspectives. 30 (1): 49–69. doi:10.1177/0094582X02239144. ISSN 0094-582X. JSTOR 3184965.
  33. Van Cott, Donna Lee (2003). "Andean Indigenous Movements and Constitutional Transformation: Venezuela in Comparative Perspective". Latin American Perspectives. 30 (1): 49–69. doi:10.1177/0094582X02239144. ISSN 0094-582X. JSTOR 3184965.
  34. Van Cott, Donna Lee (2003). "Andean Indigenous Movements and Constitutional Transformation: Venezuela in Comparative Perspective". Latin American Perspectives. 30 (1): 49–69. doi:10.1177/0094582X02239144. ISSN 0094-582X. JSTOR 3184965.
  35. Van Cott, Donna Lee (2003). "Andean Indigenous Movements and Constitutional Transformation: Venezuela in Comparative Perspective". Latin American Perspectives. 30 (1): 49–69. doi:10.1177/0094582X02239144. ISSN 0094-582X. JSTOR 3184965.
  36. വെനസ്വേല എന്ന മാഫിയ രാജ്യം


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

  1. Venezuela has been described as authoritarian by multiple sources.[3][4][5][6][7]
  2. Venezuela has been described as a dictatorship by multiple sources.[8][9][10][11][12][13][14][15]
  3. The current leadership of the country is disputed following the 2026 United States strikes in Venezuela.
  4. Since the 2026 United States strikes in Venezuela, in which Maduro was captured by and taken to the United States, Rodríguez has functionally served as acting president while claiming that Maduro remains the legal officeholder.[16][17]
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല
"https://ml.wikipedia.org/w/index.php?title=വെനസ്വേല&oldid=4593644" എന്ന താളിൽനിന്ന് ശേഖരിച്ചത്