Jump to content

സസ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യങ്ങൾ
Temporal range: 520 Ma
കമ്പ്രിയൻ to സമീപസ്ഥം, but see text
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
(unranked):
കിങ്ഡം:
സസ്യം

Divisions

ഹരിത ആൽഗകൾ

Land plants (embryophytes)

Nematophytes

സസ്യസാമ്രാജ്യത്തിൽ (കിങ്ഡം : പ്ലാന്റേ) ഉൾപ്പെടുന്ന ബഹുകോശ യൂക്കാരിയോട്ടുകളാണ് സസ്യങ്ങൾ(അല്ലെങ്കിൽ ചെടികൾ), ഹരിതസസ്യങ്ങൾ എന്നും അറിയപ്പെടുന്നു. വൃക്ഷങ്ങൾ, ഓഷധികൾ, കുറ്റിച്ചെടികൾ, തൃണങ്ങൾ, വള്ളികൾ, പന്നലുകൾ, പായലുകൾ, ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. ബീജസസ്യങ്ങൾ, ബ്രയോഫൈറ്റുകൾ, പന്നൽച്ചെടികൾ, അനുഫേണുകൾ എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്ന ഏകദേശം 350,000 സസ്യവർ‌ഗങ്ങൾ ഇപ്പോൾ നിലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു. 2004 ആയപ്പോഴേക്കും ഏകദേശം 287,655 വർഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവയിൽ 258,650 സപുഷ്പികളും 18,000 ബ്രയോഫൈറ്റുകളും ആണ്.

ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.

വർഗ്ഗീകരണം

[തിരുത്തുക]

രണ്ടു തരം സസ്യങ്ങളാണ് ഭൂമിയിൽ നിലവിലുള്ളത്. കാൾ ലിനേയസ് എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി സസ്യങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്.

  1. പുഷ്പിക്കുന്ന സസ്യങ്ങൾ
  2. പുഷ്പിക്കാത്ത സസ്യങ്ങൾ

ഇവകൂടി കാണുക

[തിരുത്തുക]
Green algae from Ernst Haeckel's Kunstformen der Natur, 1904.

ചിത്രശാല

[തിരുത്തുക]

അധികവായനക്ക്

[തിരുത്തുക]
General
  • Evans, L. T. (1998). Feeding the Ten Billion - Plants and Population Growth. Cambridge University Press. Paperback, 247 pages. ISBN 0-521-64685-5.
  • Kenrick, Paul & Crane, Peter R. (1997). The Origin and Early Diversification of Land Plants: A Cladistic Study. Washington, D. C.: Smithsonian Institution Press. ISBN 1-56098-730-8.
  • Raven, Peter H., Evert, Ray F., & Eichhorn, Susan E. (2005). Biology of Plants (7th ed.). New York: W. H. Freeman and Company. ISBN 0-7167-1007-2.
  • Taylor, Thomas N. & Taylor, Edith L. (1993). The Biology and Evolution of Fossil Plants. Englewood Cliffs, NJ: Prentice Hall. ISBN 0-13-651589-4.
  • Trewavas, A. (2003). Aspects of Plant Intelligence, Annals of Botany 92: 1-20.
Species estimates and counts
  • International Union for Conservation of Nature and Natural Resources (IUCN) Species Survival Commission (2004). IUCN Red List of Threatened Species [1].
  • Prance, G. T. (2001). Discovering the Plant World. Taxon 50: 345-359.

അവലംബം

[തിരുത്തുക]
  1. Haeckel G (1866). Generale Morphologie der Organismen. Berlin: Verlag von Georg Reimer. pp. vol.1: i–xxxii, 1–574, pls I–II, vol. 2: i–clx, 1–462, pls I–VIII.

ബാഹ്യകണ്ണികൾ

[തിരുത്തുക]
Wikibooks
Wikibooks
Wikibooks Dichotomous Key has more about this subject:

സസ്യശാസ്ത്ര ദത്താധാരം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സസ്യം&oldid=4074431" എന്ന താളിൽനിന്ന് ശേഖരിച്ചത്