ആസ്യരന്ധ്രം
സസ്യശാസ്ത്രത്തിൽ,ഒരു ആസ്യരന്ധ്രം (ബഹുവചനം: ആസ്യരന്ധ്രങ്ങൾ) (ഉൽഭവം:വായ് [1]എന്നർത്ഥമുള്ള στόμα എന്ന ഗ്രീക്ക് പദത്തിൽ നിന്ന് ) എന്നത് ഇലകളിലും, തണ്ടുകളിലും മറ്റ് അവയവങ്ങളിലും കാണപ്പെടുന്ന വാതകവിനിമയം തടയാനായുള്ള സുഷിരമാണ്. സുഷിരത്തിന് പ്രത്യേകതരം പാരൻകൈമാ കോശങ്ങളായ കാവൽകോശങ്ങൾ അതിരിടുന്നു. അവ ആസ്യരന്ധ്രങ്ങൾ തുറക്കുമ്പോഴുള്ള വലിപ്പം ക്രമപ്പെടുത്തുന്നു. ഈ പദം സുഷിരത്തേയും, അതിന്റെ കൂടെയുള്ള കാവൽകോശങ്ങളേയും ചേർത്ത് പറയാറുണ്ട്. [2] ഈ സുഷിരത്തിലൂടെ സസ്യത്തിലേക്ക് പ്രവേശിക്കുന്ന കാർബൺ ഡയോക്സൈഡും, ഓക്സിജനും അടങ്ങിയ വായു യഥാക്രമം മെസോഫിൽ കോശങ്ങളിലെ പ്രകാശസംശ്ലേഷണത്തിനും, ശ്വസനത്തിനും ഉപയോഗിക്കുന്നു. പ്രകാശസംശ്ലേഷണത്തിന്റെ ഒരു ഉപോൽപ്പന്നമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഓക്സിജൻ അന്തരീക്ഷത്തിലേക്ക് ഇതേ സുഷിരങ്ങളിലൂടെ വ്യാപിക്കുന്നു. സസ്യസ്വേദനത്തിലൂടെ നീരാവി ഈ സുഷിരങ്ങളിലൂടെ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.
പ്രവർത്തനം[തിരുത്തുക]
CO2 ന്റെ സ്വീകരണവും ജലനഷ്ടവും[തിരുത്തുക]
പ്രകാശസംശ്ലേഷത്തിലെ പ്രധാന ഘടകമായ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ ഏകദേശം 390 പി. പി. എം അളവിൽ കാണപ്പെടുന്നു (ഡിസംബർ 2011ലെ കണക്കനുസരിച്ച്). മിക്ക സസ്യങ്ങളുടേയും ആസ്യരന്ധ്രങ്ങൾ പകൽ സമയങ്ങളിൽ തുറന്നിരിക്കുന്നു. ഇലയിലെ വായുനിറഞ്ഞസ്ഥലങ്ങൾ നീരാവികൊണ്ട് നിറഞ്ഞിരിക്കും അവ ആസ്യരന്ധ്രങ്ങളിലൂടെയാണ് പുറത്തേക്ക് പോകുന്നത് (ഇത് സസ്യസ്വേദനം എന്നറിയപ്പെടുന്നു). അക്കാരണത്താൽ സസ്യങ്ങൾക്ക് കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കണമെങ്കിൽ ഒരേ സമയം നീരാവി നഷ്ടപ്പെടണം.[3]
ആസ്യരന്ധ്രവും കാലാവസ്ഥാവ്യതിയാനവും[തിരുത്തുക]
പരിണാമം[തിരുത്തുക]
രൂപീകരണം[തിരുത്തുക]
ആസ്യരന്ധ്രത്തിലൂടെയുള്ള രോഗകാരികളുടെ പ്രവേശനം[തിരുത്തുക]
അവലംബം[തിരുത്തുക]
![]() |
Stoma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- ↑ στόμα, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ Debbie Swarthout and C.Michael Hogan. 2010. Stomata. Encyclopedia of Earth. National Council for Science and the Environment, Washington DC