Jump to content

വിദളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tetramerous flower of Ludwigia octovalvis showing petals and sepals.
After blooming, the sepals of Hibiscus sabdariffa expand into an edible accessory fruit
In many Fabaceae flowers, a calyx tube surrounds the petals.
ഒരൊറ്റ വിദളവും രണ്ട്​ പുഷ്​പങ്ങളും ഉള്ള ചെമ്പരത്തി വിരിഞ്ഞത്

വിദളം(Sepal) (/ˈsɛpᵊl/ or /ˈsiːpᵊl/) ആവൃതബീജസസ്യങ്ങളുടെ (സപുഷ്പികൾ) പൂക്കളുടെ ഭാഗമാണ്. പലപ്പോഴും പച്ചനിറത്തിൽ കാണുന്ന ഇവ പുഷ്പം മൊട്ടായിരിക്കുമ്പോൾ അതിനെ സംരക്ഷിക്കുകയും ദളങ്ങളെ അവ വിടരുന്ന സമയത്ത് താങ്ങിനിർത്തുകയും ചെയ്യുന്നു. sepalum എന്ന പദം നോയൽ മാർട്ടിൻ ജോസെഫ് ഡീ നെക്കർ 1790 ൽ രൂപപ്പെടുത്തി. ഒരു ആവരണം എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ σκεπη (skepi) ൽ നിന്നാണ് ഇത് ഉണ്ടായത്. [1][2]

വിദളങ്ങളുടെ കൂട്ടത്തെ ബാഹ്യദളപുഞ്ജം (calyx) എന്നു പറയുന്നു. ഇത് പൂവിന്റെ ഏറ്റവും പുറത്തെ പുഷ്‌പമണ്‌ഡലം (whorl) ആകുന്നു. calyx എന്ന വാക്ക് ലാറ്റിൻ ഭാഷയിൽ നിന്നെടുത്തതാണ്. calyx ഗ്രീക്ക് പദമായ καλυξ (kalyx) ൽ നിന്നും എടുത്തു. ഇതിന്റെ അർത്ഥം ഒരു മൊട്ട് എന്നാണ്. ഈ വാക്കിന് സംസ്കൃതം വാക്കായ കലിക (മൊട്ട്). ഗ്രീക്കിൽ κυλιξ (kylix) എന്ന പദത്തിനോടും ഇതിന് ബന്ധമുണ്ട്. ഒരു കപ്പെന്നോ, പാനപാത്രം എന്നോ ആണിതിന് അർത്ഥം. സസ്യശാസ്ത്രത്തിൽ ഈ വാക്കുകൾ പരസ്പരം മാറ്റി ഉപയോഗിക്കാറുണ്ട്.

പുഷ്പം വിടർന്ന ശേഷം മിക്ക സസ്യങ്ങളിലും വിദളങ്ങൾക്ക് ഉപയോഗമില്ലാതെയാകുന്നു. അവ പൊഴിഞ്ഞുപോകുകയോ, അവശിഷ്ടാവയവമായി (vestigial) നിലനിൽക്കുകയോ ചെയ്യുന്നു. ചില സസ്യങ്ങളിൽ വിദളം മുള്ളിന്റെ ആകൃതിയിൽ നിലനിൽക്കുന്നു. ഈ മുള്ളുകൾ ഉണങ്ങിയതോ പച്ചയോ ആയിരിക്കും അത് ഫലത്തേയോ വിത്തിനേയോ സംരക്ഷിക്കുന്നു. സോളനേസിയേ കുടുംബത്തിൽപ്പെട്ട ചില സസ്യങ്ങളിലും Acaena സ്പീഷീസിൽപ്പെട്ട സസ്യങ്ങളിലും Trapa natans എന്ന സസ്യത്തിലും ഇങ്ങനെ വിദളം മുള്ളിന്റെ ആകൃതിയിൽ നിലനിൽക്കുന്നു. മറ്റു ചില സ്പീഷീസുകളിൽ ബാഹ്യദളപുഞ്ജം (calyx) പുഷ്പം വിടർന്ന ശേഷം നിലനിൽക്കുക മാത്രമല്ല, പൊഴിഞ്ഞുപോകുന്നതിനു പകരം ഫലത്തിനു ചുറ്റുപാടും ഒരു ബ്ലാഡർ പോലെ അത് വളർന്നു വലുതാകുകയും ഫലത്തിനെ മൂടുകയും ചെയ്യുന്നു. ഇത് ചില പക്ഷികളിൽ നിന്നും പ്രാണികളിൽ നിന്നും ഫലത്തെ സംരക്ഷിക്കാനുള്ള സംരക്ഷണാവരണമായി വർത്തിക്കുന്നു. Hibiscus trionum, Cape gooseberry (ഞൊട്ടാഞൊടിയൻ)

രൂപശാസ്ത്രപരമായി, വിദളങ്ങളും ദളങ്ങളും രൂപാന്തരം പ്രാപിച്ച ഇലകളാണ്. ബാഹ്യദളപുഞ്ജവും (വിദളങ്ങൾ) ദളപുടവും (ദളങ്ങൾ) ചേർന്ന പുഷ്പത്തിന്റെ ഏറ്റവും പുറത്തെ പുഷ്‌പമണ്‌ഡലം (whorl) വന്ധ്യമാണ് (Sterile). ഈ രണ്ട് ഭാഗങ്ങളും ചേർന്ന് പെരിയാന്ത് (perianth) എന്ന് പറയുന്നു.

പെരിയാന്തിന്റെ ഭാഗങ്ങളായ വിദളങ്ങളും ദളങ്ങളും പ്രത്യേകം തിരിച്ചറിയാൻ പ്രയാസമാണെങ്കിൽ അവയെ രണ്ടിനേയും ചേർത്ത് റ്റെപ്പൽ ( tepal ) എന്ന് പറയുന്നു. ഉദാഹരണത്തിന് ചില ചെടികളിൽ വിദളങ്ങളും ദളങ്ങളും ഒരേ നിറത്തിൽ കാണപ്പെടുന്നു. മറ്റ് ചിലവയിൽ വിദളങ്ങൾ ഇല്ലാതിരിക്കുകയും ദളങ്ങൾ വർണ്ണശബളമായിരിക്കുകയും ചെയ്യും. Aloe ലും Tulipa ലും റ്റെപ്പലുകൾ കാണപ്പെടുന്നു (sepal+petal=tepal). ഇതിനു ബദലായി Rosa ലും Phaseolus ലും വിദളങ്ങളും ദളങ്ങളും വളരെ നന്നായി വികസിച്ചിരിക്കുന്നു.

ഒരു പുഷ്പത്തിലെ വിദളങ്ങളുടെ എണ്ണത്തെ അതിന്റെ മെറോസിറ്റി എന്നു പറയുന്നു. പുഷ്പമെറോസിറ്റി സസ്യവർഗ്ഗീകരണത്തിന്റെ ഒരു പ്രധാന സൂചികയാണ്. ചെമ്പരത്തിപ്പൂവിന്റെ മെറോസിറ്റി 5 ആണ്. ഏകബീജപത്രസസ്യത്തിലും palaeodicot ചെടികളിലും മെറോസിറ്റി 3 ആണ്.

പുഷ്പിക്കുന്ന സസ്യങ്ങളിൽ വിദളങ്ങളുടെ രൂപീകരണവും വികാസവും വൈവിധ്യമുള്ളതാണ്. അവ ഒന്നുകിൽ സ്വതന്ത്രമോ (polysepalous) അല്ലെങ്കിൽ പരസ്പരം കൂടിച്ചേർന്നതോ (gamosepalous) ആയിരിക്കും. പലപ്പോഴും വിദളങ്ങൾ വളരെച്ചെറുതായിത്തീരുകയോ രോമം പോലെ നീണ്ടതോ ശൽക്കരൂപത്തിലുള്ളതോ പല്ലിന്റെ ആകൃതിയിലുള്ളതോ വരമ്പിന്റെ രൂപത്തിലുള്ളതോ ആയിരിക്കും. മിക്കപ്പോഴും അത്തരം ഘടനകൾ ഫലങ്ങൾ പാകമാകുന്നതു വരെ പുറത്തേക്ക് തള്ളിനിൽക്കുകയും പാകമായിക്കഴിഞ്ഞാൽ പൊഴിഞ്ഞുപോകുകയും ചെയ്യുന്നു.

വളരെച്ചെറുതായിത്തീർന്ന പെരിയാന്തുകൾ പുൽവർഗ്ഗത്തിൽപ്പെട്ട ചെടികളിലാണ് ഉള്ളത്.

Lythraceae, Fabaceae തുടങ്ങിയ കുടുംബങ്ങളിൽപ്പെട്ട ചില പുഷ്പങ്ങളിൽ വിദളങ്ങൾ അതിന്റെ അടിഭാഗവുമായി ചേർന്ന് ഒരു ബാഹ്യദളപുഞ്ജനാളിയായി (calyx tube) രൂപപ്പെട്ടിരിക്കുന്നു. Rosaceae, Myrtaceae തുടങ്ങിയ കുടുംബങ്ങളിൽപെട്ട ചില പുഷ്പങ്ങളിൽ hypanthium എന്ന രൂപത്തിൽ വിദളങ്ങളുടെ അടിഭാഗവും ദളങ്ങളും കേസരങ്ങൾ പുഷ്പവുമായി ബന്ധിച്ചിരിക്കുന്ന സ്ഥാനവും ചേർന്ന് രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Stearn, William T. (2000). Botanical Latin, 4th ed.: 38-39. ISBN 0-88192-321-4
  2. Necker, N.J. de (1790). Corollarium ad Philosophiam botanicam Linnaei 18, 31

ഇതും കാണുക

[തിരുത്തുക]
  • [ചിത്രശാല]
    ഒരൊറ്റ വിദളവും രണ്ട്​ പുഷ്​പങ്ങളും ഉള്ള ചെമ്പരത്തി
    Plant morphology
"https://ml.wikipedia.org/w/index.php?title=വിദളം&oldid=3735630" എന്ന താളിൽനിന്ന് ശേഖരിച്ചത്