ബ്രയോളജി
ബ്രയോഫൈറ്റകളുടെ (മോസസ്, ലിവർവോർട്ട്സ്, ഹോൺവോർട്ട്സ്) ശാസ്ത്രീയ പഠനവുമായി ബന്ധപ്പെട്ട സസ്യശാസ്ത്ര ശാഖയാണ് ബ്രയോളജി (പദോൽപ്പത്തി- ഗ്രീക്ക് bryon, ഒരു മോസ്). ബ്രയോഫൈറ്റുകളെ നിരീക്ഷിക്കുന്നതിനോ രേഖപ്പെടുത്തുന്നതിനോ വർഗ്ഗീകരിക്കുന്നതിനോ ഗവേഷണം ചെയ്യുന്നതിനോ സജീവ താൽപ്പര്യമുള്ളവരാണ് ബ്രയോളജിസ്റ്റുകൾ എന്ന് അറിയപ്പെടുന്നത്.[1] ബ്രയോഫൈറ്റുകളും ലൈക്കണുകളും ഒരേ കിങ്ഡത്തിൽ വരുന്ന ജീവികൾ അല്ലെങ്കിലും, രണ്ട് ജീവികളുടെ സമാന രൂപവും പാരിസ്ഥിതിക സ്ഥാനവും കാരണം ബ്രയോളജി പലപ്പോഴും ലൈക്കനോളജിക്കൊപ്പം പഠിക്കപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ബ്രയോഫൈറ്റുകളേക്കുറിച്ച് ആദ്യമായി വിശദമായി പഠിച്ചു തുടങ്ങുന്നത് 18-ാം നൂറ്റാണ്ടിലാണ്. ഓക്സ്ഫോർഡിലെ പ്രൊഫസറായിരുന്ന, ജർമ്മൻ സസ്യശാസ്ത്രജ്ഞനായ ജോഹാൻ ജേക്കബ് ഡിലേനിയസ് (1687-1747) 1717-ൽ "റീപ്രൊഡക്ഷൻ ഓഫ് ദ ഫേൺസ് ആൻഡ് മോസ്സസ് (പന്നൽച്ചെടികളുടെയും ശേവാലങ്ങളുടെയും പുനരുൽപാദനം)" എന്ന കൃതി എഴുതി. ബ്രൈയോളജിയുടെ തുടക്കം യഥാർത്ഥത്തിൽ ശേവാലങ്ങളുടെ പ്രത്യുത്പാദന വ്യവസ്ഥയെ (1792, ഫണ്ടമെന്റം ഹിസ്റ്റോറിയ നാച്ചുറലിസ്റ്റ് മസ്‌കോറം) വ്യക്തമാക്കുകയും ഒരു ടാക്‌സോണമി ക്രമീകരിക്കുകയും ചെയ്ത സസ്യശാസ്ത്രജ്ഞനായ ജോഹന്നാസ് ഹെഡ്‌വിഗ് നടത്തിയ പഠനങ്ങളെ തുടർന്ന് ആണ്.
ഗവേഷണം
[തിരുത്തുക]ബ്രയോഫൈറ്റ് ടാക്‌സോണമി, ബ്രയോഫൈറ്റുകൾ ബയോഇൻഡിക്കേറ്ററുകൾ എന്നനിലയിൽ, ഡിഎൻഎ സീക്വൻസിങ്, ബ്രയോഫൈറ്റുകളുടെയും മറ്റ് സസ്യ, ഫംഗസ്, ജന്തുജാലങ്ങളുടെയും പരസ്പരാശ്രിതത്വം എന്നിവ ബ്രയോളജി ഗവേഷണ മേഖലകളിൽ ഉൾപ്പെടുന്നു. മറ്റ് കാര്യങ്ങളിൽ, ശാസ്ത്രജ്ഞർ അന്യൂറ മിറാബിലിസ് (മുമ്പ് ക്രിപ്‌റ്റോത്തല്ലസ് മിറാബിലിസ് എന്നറിയപ്പെട്ടിരുന്നു) പോലുള്ള പരാന്നഭോജികളായ (മൈക്കോഹെറ്ററോട്രോഫിക്) ബ്രയോഫൈറ്റുകളും കൊളുറ സൂഫാഗ, പ്ലൂറോസിയ തുടങ്ങിയ മാംസഭുക്കുകൾ ആകാൻ സാധ്യതയുള്ള ലിവർവോർട്ടുകളും കണ്ടെത്തി.[2][3][4]
ജർമ്മനിയിലെ ബോൺ സർവകലാശാല, ഫിൻലൻഡിലെ ഹെൽസിങ്കി സർവകലാശാല, ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ പ്രധാന ബ്രൈയോളജി ഗവേഷണ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു.
ജേണലുകൾ
[തിരുത്തുക]മോസസ്, ഹോൺവോർട്ട്സ്, ലിവർവോർട്ട്സ്, ലൈക്കണുകൾ എന്നിവയുടെ ജീവശാസ്ത്രത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പുസ്തക അവലോകനങ്ങളും ഉൾപ്പെടുത്തുന്ന ദ ബ്രയോളജിസ്റ്റ് എന്ന ഒരു ശാസ്ത്ര ജേണൽ 1898-ൽ പ്രസിദ്ധീകരണം ആരംഭിച്ചു. അമേരിക്കൻ ബ്രയോളജിക്കൽ ആൻഡ് ലൈക്കനോളജിക്കൽ സൊസൈറ്റിയാണ് ഇത് പ്രസിദ്ധീകരിച്ചത്.[5][6]
ബ്രിട്ടീഷ് ബ്രയോളജിക്കൽ സൊസൈറ്റി 1947-ൽ ആരംഭിച്ച ട്രാൻസിഷൻസ് ഓഫ് ദ ബ്രിട്ടീഷ് ബ്രയോളജിക്കൽ സൊസൈറ്റി എന്ന ജേണൽ 1972-ൽ ജേണൽ ഓഫ് ബ്രയോളജി എന്ന പേരിലേക്ക് പുനർനാമകരണം ചെയ്യപ്പെട്ടു.[7]
ശ്രദ്ധേയരായ ബ്രയോളജിസ്റ്റുകൾ
[തിരുത്തുക]- മൈൽസ് ജോസഫ് ബെർക്ക്ലി (1803–1889)
- എലിസബത്ത് ഗെർട്രൂഡ് ബ്രിട്ടൺ (1858–1934)
- മാർഗരറ്റ് സിബെല്ല ബ്രൗൺ (1866–1961)
- ആഗ്നസ് ഫ്രൈ (1869–1957/8)
- ഹെൻറിച്ച് ക്രിസ്റ്റ്യൻ ഫങ്ക് (1771–1839)
- റോബർട്ട് കെയ് ഗ്രെവിൽ (1794–1866)
- വിൽഹെം തിയോഡോർ ഗംബെൽ (1812-1858)
- ഇനെസ് എം. ഹാരിംഗ് (1875–1968)
- ഹിരോഷി ഇനൂ (1932–1989)
- കാത്‌ലീൻ കിംഗ് (1893–1978)
- ആരോൺ ജോൺ ഷാർപ്പ് (1904–1997)
- മേരി എസ്. ടെയ്‌ലർ (1885-1976)
- ഫ്രാൻസെസ് എലിസബത്ത് ട്രിപ്പ് (1832-1890)
- കാൾ ഫ്രെഡറിക് വാർൺസ്റ്റോർഫ് (1837-1921)
- നോറിസ് സലാസർ അലൻ (1947 - )
അവലംബം
[തിരുത്തുക]- ↑ "Bryology at the New York Botanical Garden". New York Botanical Garden. Archived from the original on 22 February 2004. Retrieved 24 December 2011.
- ↑ Wickett, Norman; Goffinet, Bernard (2008). "Origin and relationships of the myco-heterotrophic liverwort Cryptothallus mirabilis Malmb. (Metzgeriales, Marchantiophyta)". Botanical Journal of the Linnean Society. 156 (1): 1–12. doi:10.1111/j.1095-8339.2007.00743.x. Retrieved 23 October 2023.
- ↑ Hess, Sebastian; Frahm, Jan-Peter; Theisen, Inge (2005). "Evidence of Zoophagy in a Second Liverwort Species, Pleurozia purpurea". The Bryologist. 108 (2): 212–218. doi:10.1639/6. Retrieved 23 October 2023.
- ↑ "Zoophagous Liverworts?". In defence of plants. Retrieved 23 October 2023.
- ↑ "The Bryologist on JSTOR". www.jstor.org (in ഇംഗ്ലീഷ്). Retrieved 22 April 2022.
- ↑ "The Bryologist". bioone.org. Retrieved 22 April 2022.
- ↑ "Journal of Bryology". Taylor & Francis. Taylor&Francis. Retrieved 23 October 2023.
സാഹിത്യം
[തിരുത്തുക]- മെയ്‌ലാനിയ, eitschrift für Bryologie und Lichenologie (സെയ്റ്റ്‌സ്‌ക്രിഫ്റ്റ് ഫ്യൂർ ബ്രയോളജി അൻഡ് ലൈക്കനോളജി)
- ലിംപ്രിച്‌ഷ്യ, Zeitschrift der Bryologischen Arbeitsgemeinschaft Deutschlands (സെയ്റ്റ്‌സ്‌ക്രിഫ്‌റ്റ് ഡെർ ബ്രയോളജിഷെൻ അർബെയ്‌റ്റ്‌സ്‌ഗെമിൻഷാഫ്റ്റ് ഡച്ച്‌ലാൻഡ്‌സ്)