പരാഗം
Jump to navigation
Jump to search
വിത്തുല്പാദിപ്പിക്കുന്ന ചെടികളുടെ പുംബീജകോശങ്ങൾ അടങ്ങിയ സൂക്ഷ്മമോ ചെറുതോ ആയ തരികളെയാണു് പരാഗം അഥവാ പരാഗരേണുക്കൾ അഥവാ പൂമ്പൊടി എന്നു പറയുന്നതു്. പൂമ്പൊടിയിലെ തരികൾ സ്വതേ കട്ടികൂടിയ ഒരു ആവരണത്താൽ പൊതിഞ്ഞിരിക്കും. പുഷ്പിക്കുന്ന സസ്യങ്ങളിൽ, പരാഗണം വഴി കേസരങ്ങളിൽ നിന്നും ജനിപുടങ്ങളിൽ എത്തിച്ചേരുന്നതുവരെ പരാഗരേണുക്കളെ സംരക്ഷിക്കുന്നതിനു് ഈ കവചം സഹായിക്കുന്നു.
പരാഗത്തിന്റെ ആന്തരവും ബാഹ്യവുമായ ഘടന പരിണാമശാസ്ത്രത്തിലും ജനിതകഗവേഷണത്തിലും ഏറെ പ്രാധാന്യമുള്ള ഒരു ഘടകമാണു്. അതുകൊണ്ടു് ദശലക്ഷക്കണക്കിനു വരുന്ന സസ്യ ഇനങ്ങളുടെ പരിണാമസാധുതയുള്ള വർഗ്ഗീകരണത്തിൽ പരാഗരേണുക്കളുടേയും അവ ഉൾപ്പെടുന്ന പുഷ്പങ്ങളുടേയും അവയുടെ പരിണതരൂപമായ വിത്തുകളുടേയും പഠനം അതിപ്രധാനമാണു്.