ഓഷധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളരെ ദുർബലവും നേർത്തതുമായ കാണ്ഡത്തോട് കൂടിയ സസ്യങ്ങളാണ് ഓഷധികൾ. കുറ്റിച്ചെടികളേക്കാൾ ഇവ വളരെ ചെറുതായിരിക്കും. ഇവ സാധാരണ പൊക്കത്തിൽ വളരാറില്ല. ചിലവയിൽ കാണ്ഡം മാംസളമായിരിക്കും. വളരെ കുറച്ച് നാൾ മാത്രമേ ഇവയ്ക്ക് ആയുസ്സുള്ളു. മിക്ക ഓഷധി സസ്യങ്ങളും ഒരു വർഷം കൊണ്ടോ ഒരു ഋതുകാലം കൊണ്ടോ ജീവിത ചക്രം പൂർത്തിയാക്കുന്നവയാണ്. ഉദാഹരണങ്ങൾ തുമ്പ, മഷിത്തണ്ട്, വാഴ

"https://ml.wikipedia.org/w/index.php?title=ഓഷധി&oldid=1995444" എന്ന താളിൽനിന്നു ശേഖരിച്ചത്