തുമ്പ (ചെടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തുമ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുമ്പ
Leucas aspera ml - Thumpa from Mala, thrissur 5028.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
നിര: Lamiales
കുടുംബം: Lamiaceae
ജനുസ്സ്: Leucas
വർഗ്ഗം: ''L. aspera''
ശാസ്ത്രീയ നാമം
Leucas aspera
(Willd.) Link
പര്യായങ്ങൾ
 • Leucas dimidiata (Roth) Spreng.
 • Leucas dimidiata Benth.
 • Leucas minahassae Koord
 • Leucas obliqua Buch.-Ham. ex Dillwyn
 • Leucas plukenetii (Roth) Spreng.
 • Phlomis aspera Willd.
 • Phlomis dimidiata Roth
 • Phlomis esculenta Roxb.
 • Phlomis obliqua Buch.-Ham. ex Hook.f.
 • Phlomis plukenetii Roth

കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ്‌ തുമ്പ (ഇംഗ്ലീഷ്:Leucas aspera). കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട് [1] എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത് [2] തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്.

വർഗ്ഗീകരണം[തിരുത്തുക]

എന്നിങ്ങനെ മൂന്ന് പ്രധാന തരങ്ങളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്.

വിതരണം[തിരുത്തുക]

വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾ, മൗറീഷ്യസ്, ചൈനയിൽ മിതോഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന ചില പ്രവിശ്യകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[3]

വിവരണം[തിരുത്തുക]

Leucas aspera _Thumpa_plant with flowers

30-60 സെ.മീ ഉയരത്തിൽ നിവർന്നു വളരുന്ന ഔഷധിയാണ്‌ ഇത്. സസ്യത്തിലുടനീളം രോമങ്ങൾ കാണപ്പെടുന്നു. എന്നാൽ ഇത് ചർമ്മത്തിന്‌ ചോറിച്ചിൽ ഉണ്ടാക്കുന്നവയല്ല. ഇലകൾക്ക് 3-6 സെ.മീ നീളവും 1-4 സെ.മീ വീതിയും ഉണ്ടാകും, ഇലയുടെ അഗ്രം കൂർത്തതാണ്‌. അടിഭാഗം രോമിലവും. തണ്ടിൽ സമ്മുഖമായോ വർത്തുളമായോ ഇലകൾ വിന്യസിച്ചിരിക്കുന്നു. പുഷ്പങ്ങൾ ശിഖരാഗ്രങ്ങളിലോ സമ്മുഖപത്രങ്ങളുടെ കക്ഷത്തിലോ ആണ്‌ കുലകളായി കാണപ്പെടുന്നത്.

തണ്ടുകൾ ചതുരാകൃതിയിലാണ്. [4]

രാസഘടകങ്ങൾ[തിരുത്തുക]

പുഷ്പത്തിൽ ഒരു സുഗന്ധദ്രവ്യവും ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇലയിൽ ഗ്ലൂക്കോസൈഡ് ഉണ്ട്, ഇത് അണുനാശിനിയായി വർത്തിക്കുന്നു.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :കടു, ലവണം

ഗുണം :ഗുരു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [5]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

തണ്ട്, ഇല, പൂവ്, സമൂലം[5]

ഔഷധപ്രയോഗങ്ങൾ[തിരുത്തുക]

 • തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.
 • പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌.
 • ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ്‌ തുമ്പ.
 • നേത്ര രോഗങ്ങൾക്ക് തുമ്പയില അരച്ച് അതിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്.

ആഘോഷപ്രാധാന്യം[തിരുത്തുക]

തുമ്പപ്പൂവ് ഓണാഘോഷങ്ങളുടെ പ്രധാന ചേരുവയാണ്. തുമ്പപ്പൂവില്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ നിയമം കേരളത്തിലെ ചിലയിടങ്ങളിൽ ഇന്നും തുമ്പപ്പൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ. കർക്കിടമാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണമാകുന്നതോടെ പൂക്കാൻ തുടങ്ങുന്നു.

അവലംബം[തിരുത്തുക]

 1. "Thumba (Leuca Indica) -Flowers of Kerala" (ഭാഷ: ഇംഗ്ലീഷ്). www.keralaayurvedics.com. ശേഖരിച്ചത് 2007. 
 2. "FESTIVALS - Onam Pookalam" (ഭാഷ: ഇംഗ്ലീഷ്). www.kuruppampady.com. ശേഖരിച്ചത് 2007. 
 3. http://www.ars-grin.gov/cgi-bin/npgs/html/taxon.pl?401732
 4. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
 5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രസഞ്ചയം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തുമ്പ_(ചെടി)&oldid=2719155" എന്ന താളിൽനിന്നു ശേഖരിച്ചത്