സപുഷ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Angiosperms എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഷ്പിക്കുന്ന സസ്യങ്ങൾ
Flowering plants
Temporal range: Early CretaceousRecent
Sweetbay Magnolia Magnolia virginiana Flower Closeup 2242px.jpg
Magnolia virginiana
Sweet Bay
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Angiospermae
Lindley[1] [P.D. Cantino & M.J. Donoghue][2]
Clades

Amborellaceae
Nymphaeales
Austrobaileyales
Mesangiospermae

പര്യായങ്ങൾ

Anthophyta
Magnoliophyta Cronquist, Takht. & W.Zimm., 1966

പുഷ്പിക്കുന്ന സസ്യങ്ങൾ അഥവാ സപുഷ്പി - Flowering plants - angiosperms - Angiospermae - Magnoliophyta. അധികം ഉയരത്തിലല്ലാതെ[അവലംബം ആവശ്യമാണ്] വളരുന്ന വിവിധങ്ങളായ പുഷ്പിക്കുന്ന സസ്യങ്ങളുടെ കൂട്ടം. വിശ്രുതമായ രീതിയിൽ വിത്ത് ഉത്പാദിപ്പിക്കുന്ന തരം സസ്യങ്ങളാണ് ഇവ. ഇത്തരത്തിലുള്ള സസ്യങ്ങൾ ഉള്ളിൽ വിത്തുകളുള്ള പഴങ്ങൾ ഉത്പാദിപ്പിക്കുന്നു. പഴങ്ങൾക്കുള്ളിലുള്ള വിത്തിലൂടെയാണ് ഇവയുടെ വിതരണം. അണ്‌ഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട്‌ ഇലകളുടെ ഉപരിതലത്തിലായി പഴങ്ങൾ വളരുന്ന തരത്തിലുള്ളതാണ് ഇവയുടെ പൂർവ്വികർ. ഇതാണ് ഇവയുടെ പ്രത്യേകത. ഇത്തരം സസ്യങ്ങളുടെ ഉത്ഭവം ഏകദേശം 245-202 മില്ല്യൺ വർഷങ്ങൾക്കു മുൻപ് ആ പ്രത്യേകതയുള്ള സസ്യങ്ങളിൽ നിന്നും വഴിത്തിരിഞ്ഞാണ്. എന്നാൽ 140 മില്ല്യൺ വർഷൾക്കു മുൻപു മുതലുള്ള ഇവയുടെ സാന്നിദ്ധ്യമാണു് ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടുള്ളത്. 100 മില്ല്യൺ വർഷങ്ങൾക്കു ശേഷം അന്ത്യ ക്രിറ്റേഷ്യസിലാണ് ആഗോളമായി ഇവ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ 60–100 മില്ല്യൺ വർഷങ്ങൾക്കു ശേഷം ഇവ ഉയർന്ന ആധിപത്യമുള്ള സസ്യമായി പരിവർത്തനം ചെയ്യപ്പെട്ടു.

വംശജനിതകവിഭജനസമ്പ്രദായം ഉപയോഗിച്ച് ഇത്തരം സസ്യങ്ങളുടെ എല്ലാ ക്ലേയ്ഡു് ശാഖകളും കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിനു് മാഗ്നോളിഡേ ശാഖയിൽ പെട്ട 9000-ത്തോളം സ്പീഷീസുകൾ ദ്വിപത്രബീജസസ്യങ്ങളിൽ വേറിട്ടൊരു ശാഖതന്നെയാണെന്നു് ജനിതകമായി ഉറപ്പിച്ചതു് 21ആം നൂറ്റാണ്ടിലാണു്. തന്മാത്രാജനിതകപാഠങ്ങളിൽ നിന്നും കൂടുതൽ നിഗമങ്ങൾ പുറത്തുവരുന്നതോടെ ഇത്തരത്തിലുള്ള പുനർവർഗ്ഗീകരണങ്ങളും വിഭജനങ്ങളും ഇനിയും സംഭവിക്കാം.

അവലംബം[തിരുത്തുക]

  1. Lindley, J (1830). Introduction to the Natural System of Botany. London: Longman, Rees, Orme, Brown, and Green. xxxvi. 
  2. Cantino, Philip D.; James A. Doyle, Sean W. Graham, Walter S. Judd, Richard G. Olmstead, Douglas E. Soltis, Pamela S. Soltis, & Michael J. Donoghue (2007). "Towards a phylogenetic nomenclature of Tracheophyta". Taxon 56 (3): E1–E44. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ സപുഷ്പി എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"https://ml.wikipedia.org/w/index.php?title=സപുഷ്പി&oldid=1735300" എന്ന താളിൽനിന്നു ശേഖരിച്ചത്