സാബിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sabiaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സാബിയേസീ
Meliosma pinnata.jpg
കല്ലാവി
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
Order: unplaced
Family: Sabiaceae
Blume
Genera
Synonyms
  • Meliosmaceae

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് സാബിയേസീ (Sabiaceae). ഈ സസ്യകുടുംബത്തിൽ 4 ജീനസ്സുകളിലായി ഏകദേശം 300 സ്പീഷിസുകളും ഉൾപ്പെടുന്നു. കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും, വള്ളികളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തെ തെക്കേ ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.[1]

സവിശേഷതകൾ[തിരുത്തുക]

ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിക്കപ്പെട്ടതും മിക്കപ്പോഴും സംയുക്ത പത്രങ്ങളോടു കൂടിയവയുമാണ്. ഇലയുടെ വക്കുകൾ‍ പൂർണ്ണവും ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. ഇവയുടെ പൂക്കൾ തണ്ടുകളുടെ അഗ്രങ്ങളിൽ പൂങ്കുലകളായാണ് വിന്യസിച്ചിരിക്കുന്നത്. ഓരോ പൂക്കളും വലിപ്പത്തിൽ ചെറുതായിരിക്കും. ഓരോ വർത്തുളമണ്ഡലങ്ങളിലായാണ് ദളവിദളങ്ങൾ ക്രമീകരിച്ചിരിക്കുനേനത്.(4–)5 വിദളങ്ങളും വിദളങ്ങൾക്ക് വിപരീതമായി ക്രമീകരിച്ച (4–)5(–6) ദളങ്ങളും കാണപ്പെടുന്നു. ചില സ്പീഷിസുകളിൽ മാംസളമായ ദളങ്ങളാണുള്ളത്. ഇവയുടെ കേസരപുടത്തിൽ പരസ്പരം കൂടിച്ചേർന്നതോ വേറിട്ടു നിൽക്കുന്നതോ ആയ (4–)5(–6) കേസരങ്ങളാണുള്ളത്. ഇവയ്ക്ക് രണ്ട് അറകളുള്ള ഉയർന്ന അണ്ഡാശയവും ഓരോ അണ്ഡാശയത്തിലും 2 അണ്ഡകോശങ്ങളും കാണപ്പെടുന്നു. ചില സ്പീഷിസുകളിൽ പഴങ്ങൾ മാംസളവും പൊട്ടിപിളരാത്തതും മറ്റുചില സ്പീഷിസുകളിൽ പാകമായ പഴങ്ങൾ ഉണങ്ങിയതും പിളരുന്നതുമായിരിക്കും. [2]

അവലംബം[തിരുത്തുക]

  1. "Sabiaceae". The Plant List. The Plant List 2010. Retrieved 20 മാർച്ച് 2016. 
  2. Watson, L.; Dallwitz, M. J. "Sabiaceae Bl". The families of flowering plants. Retrieved 20 മാർച്ച് 2016. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാബിയേസീ&oldid=2325851" എന്ന താളിൽനിന്നു ശേഖരിച്ചത്