ആർഗോഫൈല്ലേസീ
ദൃശ്യരൂപം
(Argophyllaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആർഗോഫൈല്ലേസീ | |
|---|---|
| Corokia virgata | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Argophyllaceae |
| Genera | |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ആർഗോഫൈല്ലേസീ (Argophyllaceae). കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടുന്ന ഈ സസ്യകുടുംബം ആസ്റ്റെരേൽസ് നിരയിലുള്ളതാണ്.[1] അഗ്രോഫില്ലം, കൊറോകിയ എന്നീരണ്ട് ജീനസ്സുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്.[1] ഓസ്ട്രേലിയ, ന്യൂസിലാന്റ്, ലോര്ഡ് ഹോവ് ദ്വീപ്, ന്യൂ കാലിഡോണിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ കുടുംബത്തിലെ സ്പീഷിസുകൾ സാധാരണയായി വളരുന്നത്.[1]
സവിശേഷതകൾ
[തിരുത്തുക]ഇലകൾ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും പൂർണ്ണമായ വക്കുകളോടു കൂടിയവയുമാണ്. പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ഇവയുടെ പൂക്കൾ പൂങ്കുലകളായും ഏകപുഷ്പങ്ങളായും വിന്യസിച്ചിരിക്കുന്നത്.