Jump to content

മിരിസ്റ്റിക്കേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Myristicaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മിരിസ്റ്റിക്കേസീ
ജാതിക്കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Myristicaceae

genera

see text

20 ജനുസുകളിലായി ഏതാണ്ട് 440 സ്പീഷിസുകൾ ഉള്ള സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് മിരിസ്റ്റിക്കേസീ (Myristicaceae). യൂറോപ്പിലും ഏഷ്യയിലും അമേരിക്കകളിലുമുള്ള ഈ സസ്യങ്ങളിലെ ഏറ്റവും പ്രസിദ്ധമായ അംഗം ജാതിയാണ്. വലിയ മരങ്ങളായ മിക്കവയും അവയുടെ തടിക്ക് പേരുകേട്ടതാണ്.

മിക്കവാറും മരങ്ങളായ ഈ കുടുംബത്തിലെ അംഗങ്ങൾക്ക് (മിക്കവയ്ക്കും ചുവന്ന നിറത്തിലുള്ള) ഒരു കറ കാണാവുന്നതാണ്. ഈ കറയും ചില എണ്ണകളും ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ഉപകരിക്കുന്നു. ഈ കറ കാരണം മരത്തിനും പിങ്കോ ചുവപ്പോ നിറമായിരിക്കും. മരം മുറിച്ചാലോ പോറലേൽപ്പിച്ചാലോ ഈ കറ കാണാം. നിത്യഹരിതമായ ഇവയുടെ തിളങ്ങുന്ന ഇലകൾക്ക് ചെറു സുഗന്ധമുണ്ട്. കട്ടിയുള്ള ദശപോലുള്ള കവചത്തിന് ഉള്ളിൽ ഒറ്റ വിത്തായിരിക്കും ഉണ്ടാവുക. ഈ വലിയ വിത്തുകൾ സാധാരണ മൂപ്പെത്തുപോൾ തനിയെ പൊട്ടി പുറത്തുവരും.

തെക്കേ അമേരിക്കയിൽ ഇവ 100 മീറ്റർ മുതൽ 2100 മീറ്റർ വരെ ഉയരമുള്ള മഴക്കാടുകളിൽ ആണു വളരുന്നത്. പണ്ട് ഇവയ്ക്ക് വരണ്ട പ്രദേശത്തും ജീവിക്കാൻ കഴിഞ്ഞതായി അനാട്ടോണമിക് പഠനങ്ങൾ കാണിക്കുന്നു. രാത്രിയിൽ പരാഗണത്തിന് സജ്ജമാകുന്ന പൂക്കളിൽ ഉറുമ്പുകളോടു സാദൃശ്യമുള്ള ആന്തിസിഡേ കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് പരാഗണം നടത്തുന്നത്. പൂക്കളിൽ നിന്നും വരുന്ന രൂക്ഷഗന്ധമാണ് ഈ പ്രാണികളെ ആകർഷിക്കുന്നത്. എന്നാൽ മിരിസ്റ്റിക്ക ജനുസിലുള്ളവയെ ഉരുമ്പുകൾ തന്നെയാവണം പരാഗണത്തിനു സഹായിക്കുന്നത്. ജാതിക്കയും ജാതിപത്രിയും തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നങ്ങൾ. മരവും തടിക്കായി ഉപയോഗിക്കുന്നുണ്ട്.

പക്ഷികളും മറ്റു ചില സസ്തനികളുമാണ് വിത്തുവിതരണം നടത്തുന്നത്.[2]

മിറിസ്റ്റിക്ക ചതുപ്പുകൾ

[തിരുത്തുക]

മിരിസ്റ്റിക്ക ജനുസ്സിലെ ചില സ്പീഷിസുകൾക്ക് ഭൂമിക്കു മുകളിലേക്ക് ഉയർന്നു നിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകൾ കാണറുണ്ട്. പൊതുവേ ജലം നിറഞ്ഞ ചതുപ്പുപ്രദേശങ്ങളിൽ ആവും ഇങ്ങനെ ഉണ്ടാവുക. വേരുകളിലൂടെയാണ് ഇവയുടെ ശ്വസനപ്രക്രിയ നടക്കുന്നത്[3]. ഈ വേരുകൾ നീ റൂട്ട് (Knee Root) എന്നറിയപ്പെടുന്നു. മണൽ കലർന്ന എക്കൽ മണ്ണുള്ള ശുദ്ധജല ആവാസമേഖലയാണ് ഈ ചതുപ്പുകളുടെ മറ്റൊരു പ്രത്യേകത. ജൂൺ മുതൽ ജനുവരി വരെ വെള്ളക്കെട്ടുള്ള ചതുപ്പിൽ മറ്റു മാസങ്ങളിൽ ഈർപ്പം നിറഞ്ഞിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 150 മുതൽ 300 മീറ്റർ വരെ ഉയരത്തിലാണ് ഈ ചതുപ്പു വനങ്ങൾ സാധാരണയായി കാണപ്പെടുന്നത്.[4] ഇവ മിറിസ്റ്റിക്ക ചതുപ്പുകൾ എന്ന് അറിയപ്പെടുന്നു.

ജനുസുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-09. Retrieved 2016-02-27.
  3. "കമ്മാടം കാവിൽ 'മിറിസ്റ്റിക്ക' ചതുപ്പ്". Archived from the original on 2013-12-14. Retrieved 2013-12-14.
  4. മനോരമ ഇയർ ബുക്ക്2013 പേജ്.446

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിരിസ്റ്റിക്കേസീ&oldid=3957276" എന്ന താളിൽനിന്ന് ശേഖരിച്ചത്