അപ്പോസൈനേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Apocynaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Dogbane family
Alyxia.oliviformis1web.jpg
Alyxia oliviformis
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Apocynaceae
Type genus
Apocynum
Genera

See Taxonomy and Genera.

Synonyms

Asclepiadaceae Borkh. (nom. cons.)
Periplocaceae Schltr. (nom. cons.)
Plumeriaceae Horan.
Stapeliaceae Horan.
Vincaceae Vest
Willughbeiaceae J. Agardh

ഒരു സസ്യകുടുംബമാണ് അപ്പോസൈനേസീ. 155 ജീനസുകളും ആയിരത്തിലധികം സ്പീഷീസും ഇതിൽ ഉൾപ്പെടുന്നു. ഈ കുടുംബത്തിൽ വൃക്ഷങ്ങളും കുറ്റിച്ചെടികളും ആരോഹികളും ഔഷധികളും ഉണ്ട്. പാൽനിറത്തിൽ വിഷമയമുള്ള കറ (latex) ഈ കുടുംബത്തിലെ സസ്യങ്ങളുടെ സവിശേഷതയാണ്.

ഇലകൾ സരളം, സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അപൂർവമായേ അനുപർണങ്ങൾ കാണപ്പെടുന്നുള്ളു. പുഷ്പങ്ങൾ ഒറ്റയായും അസീമാക്ഷി (racemose) പുഷ്പമഞ്ജരിയായും ഉണ്ടാകുന്നു. സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ടായിരിക്കും. പുഷ്പങ്ങൾ ദ്വിലിംഗിയാണ്. സ്വതന്ത്രമായ അഞ്ച് ബാഹ്യദളങ്ങളുണ്ട്. അഞ്ച് സംയുക്തദളങ്ങളും. ദളഫലകം ദളനാളിയോടു ചേരുന്ന ഭാഗത്ത് ലോമങ്ങളോ ശല്ക്കങ്ങളോ ചെറുമുഴകളോ കാണപ്പെടുന്നു. അഞ്ചുകേസരങ്ങളുണ്ട്; കേസര തന്തുക്കൾ ദളങ്ങളിൽ ഒട്ടിച്ചേർന്നിരിക്കുന്നു. വർത്തിക സരളം, വർത്തികാഗ്രം കട്ടിയുള്ളതാണ്. കായ് ഡ്രൂപ്പോ, ബെറിയോ, ഒരു ജോഡി ഫോളിക്കിളോ ആയിരിക്കും. വിത്തുകൾ ലോമഗുച്ഛിതമാണ്.

ഒതളം, നിലപ്പാല, സർപ്പഗന്ധി, കോളാമ്പിപ്പൂവ്, നിത്യകല്യാണി (vinca-rosea), കാര (carissa), കുരുട്ടുപാല, കുടകപ്പാല, നന്ത്യാർവട്ടം, മഞ്ഞ അരളി, ചുവന്ന അരളി, പാമ്പുംകൊല്ലി എന്നീ സസ്യങ്ങൾ അപ്പോസൈനേസീ കുടുംബത്തിൽപ്പെടുന്നു.

അവലംബം[തിരുത്തുക]


പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോസൈനേസീ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പോസൈനേസീ&oldid=2358930" എന്ന താളിൽനിന്ന് ശേഖരിച്ചത്