Jump to content

കോളാമ്പി (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോളാമ്പി Golden Trumpet
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. cathartica
Binomial name
Allamanda cathartica

ബ്രസീൽ സ്വദേശിയായ ഒരു നിത്യഹരിതസസ്യമാണ്‌ അപ്പോസൈനേസീ (Apocynaceae) കുടുംബത്തിൽപ്പെടുന്ന കോളാമ്പി[1]. മുറുക്കി തുപ്പുന്നതിന് കേരളത്തിൽ സർവസാധാരണയായി ഉപയോഗിച്ചുവന്നിരുന്ന കോളാമ്പിയുടെ ആകൃതിയോട് ഈ പുവിന് സാമ്യമുള്ളതിനാലാണ് ഈ പൂവിനെ കോളാമ്പിയെന്ന് വിളിക്കുന്നത്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിൽ 5 മുതൽ 7 സെന്റീമീറ്റർ വ്യാസമുള്ള, മഞ്ഞ നിറത്തിലുള്ള പൂവുകൾ ഉണ്ടാവും. സംസ്കൃതത്തിൽ ചക്ഷപുഷ്പി എന്നും ഇംഗ്ലീഷിൽ ഗോൾഡൻ ട്രമ്പറ്റ് (golden trumpet), കോമൺ ട്രംപറ്റ്വൈൻ (common trumpetvine), യെല്ലോ അലമാണ്ട (yellow allamanda) എന്നും പേരുണ്ട്. അരളി ചെടി പോലെ തന്നെ ഇവയുടെ ഇലയിലും പൂവിലും വിഷം അടങ്ങിയിട്ടുണ്ട്[2].

അവലംബം

[തിരുത്തുക]
  1. http://www.flowersofindia.net/catalog/slides/Golden%20Trumpet%20Vine.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-06. Retrieved 2010-07-16.



"https://ml.wikipedia.org/w/index.php?title=കോളാമ്പി_(സസ്യം)&oldid=4084050" എന്ന താളിൽനിന്ന് ശേഖരിച്ചത്