നന്ത്യാർവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tabernaemontana divaricata
Nandyarvattom2.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Gentianales
കുടുംബം: Apocynaceae
ജനുസ്സ്: Tabernaemontana

"അപോസിനേസീ”(Apocynaceae) കുടുംബത്തിൽപ്പെട്ട നന്ത്യാർവട്ടം നല്ല ഒരു ഔഷധ ചെടിയാണ്. “ടാബർനെമൊണ്ടാന ഡൈവെർട്ടിക“(Tabernaemontana divaricata) എന്നതാണ് ഇതിൻറെ ശാസ്ത്രീയ നാമം. സംസ്‌കൃതത്തിൽ ‘നന്തീവൃക്ഷ’എന്നും ‘വിഷ്ണുപ്രിയ’ എന്നും അറിപ്പെടുന്നു. ഹിന്ദിയിൽ ‘ചമേലി’ എന്നും ‘ചാന്ദിനി’ എന്നും പറയുന്നു. കണ്ണു രോഗങ്ങൾക്കും ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം. ഇതിൻറെ പൂവും വേരുമാണ് ഔഷധയോഗ്യ ഭാഗങ്ങൾ. ഉദ്യാനങ്ങളിലും ഈ ചെടിക്ക് നല്ല ഒരു സ്ഥാനമുണ്ട്.

പേരിനു പിന്നിൽ[തിരുത്തുക]

പാലിയിലെ നന്ദ്യാവട്ട എന്ന പദത്തിൽ നിന്നാണ്‌ നന്ത്യാർ വട്ടം ഉണ്ടായത്. അർത്ഥം ശുഭസൂചകമായി തിരിയുന്നത് എന്നാണ്‌. നന്ത്യാർവട്ടത്തിന്റെ പൂക്കൾ ബുദ്ധമതത്തിന്റെ മുദ്രകളിലൊന്നും ശുഭസൂചകവുമായ സ്വസ്തിക ചിഹ്നം പോലെ യിരിക്കുന്നതിനാലാണ്‌ ശുഭസൂചകമാവുന്നത്.[അവലംബം ആവശ്യമാണ്] സംസ്കൃതത്തിൽ നന്ദ്യാവൃത്ത എന്നാണ്‌ തൽസമം.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നന്ത്യാർവട്ടം&oldid=1985076" എന്ന താളിൽനിന്നു ശേഖരിച്ചത്